എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യലഹരിയില്‍ കാറുമായി കുതിച്ചോട്ടം... തടഞ്ഞ പോലീസുകാര്‍ക്ക് സംഭവിച്ചത്, ഒടുവില്‍ നടന്നത് ഇങ്ങനെ

Google Oneindia Malayalam News

മൂവാറ്റുപുഴ: മൂക്കറ്റം കുടിച്ച് യുവാക്കള്‍ കാണിച്ച് കൂട്ടിയ പരാക്രമങ്ങള്‍ നാടിനെ വിറപ്പിച്ചു. എന്നാല്‍ ഇവരെ പിടികൂടിയതിന് ശേഷം അറിഞ്ഞ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. ഗതാഗത നിയമങ്ങള്‍ ലംഘിച്ച് കാറുമായി പാഞ്ഞ രണ്ടംഗ സംഘത്തെ തടയാന്‍ നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. എന്നാല്‍ ഇവരെ അടക്കം ഈ രണ്ട് പേരും ചേര്‍ന്ന് കൈയ്യേറ്റം ചെയ്യുകയായിരുന്നു.

1

Recommended Video

cmsvideo
വിലകുറവ് നോക്കി മദ്യം വാങ്ങി കുടിച്ചാൽ ഇങ്ങനെ ഇരിക്കും | വീഡിയോ കാണൂ

നാട്ടുകാരെ അടക്കം വിറപ്പിച്ച ഇവരെ ഒടുവില്‍ പേഴയ്ക്കാപ്പിള്ളിയില്‍ വെച്ചാണ് പിടികൂടിയത്. ഇവരുടെ കാര്‍ നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനുള്ളവരെ കണ്ട് പോലീസും ഞെട്ടി. കഴിഞ്ഞ ദിവസം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പേഴയ്ക്കാപ്പിള്ളിയില്‍ താമസിക്കുന്ന അടുപറമ്പ് സ്വദേശി അന്‍ഷാദ്, ഇരമല്ലൂര്‍ സ്വദേശി എന്നിവരാണ് റോഡില്‍ കാറുമായി അഴിഞ്ഞാടി നാട്ടുകാരെ വിറപ്പിച്ചത്.

പെരുമ്പാവൂര്‍ ഭാഗത്ത് നിന്നാണ് കാര്‍ അമിത വേഗത്തിലെത്തിയത്. റോഡില്‍ തലങ്ങും വിലങ്ങും വെട്ടിച്ച് പാഞ്ഞ കാറിലെ യാത്രക്കാര്‍ വഴിയാത്രക്കാരെയും മറ്റ് വാഹന യാത്രക്കാരെയും ഉച്ചത്തില്‍ അസഭ്യം പറയുകയും ചെയ്തു. റോഡ് നിറഞ്ഞ് ഓടിയ കാറില്‍ നിന്ന് എതിരെ വന്ന വാഹനങ്ങള്‍ പലതും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പേഴയ്ക്കാപ്പിള്ളിയില്‍ നാട്ടുകാര്‍ വാഹനം തടഞ്ഞ ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം നാട്ടുകാര്‍ക്ക് നേരെ തട്ടിക്കയറുകയായിരുന്നു ഇവര്‍ പിന്നീട് ചെയ്തത്. വിവരമറിഞ്ഞെത്തിയ ഹൈവേ പോലീസിന് നേരെയും ഇവര്‍ കൈയ്യേറ്റം തുടര്‍ന്നു. ഒടുവില്‍ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസ് സംഘമെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് പേരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Ernakulam
English summary
ernakulam: drunken youth carelessly drive and abusing natives get arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X