എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗ്രാമീണ ജനതയുടെ സ്‌നേഹാഭിവാദ്യങ്ങളേറ്റുവാങ്ങി രാജീവ്; തിരഞ്ഞെടുപ്പ് ഗാനമൊരുക്കി മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികള്‍, പ്രചരണത്തിന് പിണറായിയും

  • By Desk
Google Oneindia Malayalam News

കൊച്ചി: നന്മകളുടെ സമൃദ്ധിയില്‍ തിളങ്ങുന്ന ഗ്രാമീണ ജനതയുടെ സ്‌നേഹാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി എറണാകുളം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ മൂന്നാം ഘട്ട പൊതു പര്യടനത്തിന് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ ആവേശകരമായ തുടക്കം.

<strong>ബാലുശേരിയുടെ തട്ടകത്തില്‍ പ്രദീപ് കുമാറിന്റെ തേരോട്ടം, കുന്നും മലയും താണ്ടിയുള്ള വീറുറ്റ പ്രചാരണം </strong>ബാലുശേരിയുടെ തട്ടകത്തില്‍ പ്രദീപ് കുമാറിന്റെ തേരോട്ടം, കുന്നും മലയും താണ്ടിയുള്ള വീറുറ്റ പ്രചാരണം

കുമ്പളം തിട്ടേത്തറയില്‍ പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട നടന്ന യോഗത്തില്‍ എല്‍.ഡി.എഫ് എറണാകുളം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി.എം ദിനേശ് മണി, എം.എല്‍.എമാരായ എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, എല്‍.ഡി.എഫ് നേതാക്കളായ സി.എന്‍ സുന്ദരന്‍, ചന്ദ്രബോസ്, വി.എ ജോണി, ടി.കെ വത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

P Rajeev

ജനങ്ങളുടെ ജീവിതം കുറെക്കൂടി മെച്ചപ്പെടേണ്ട തീരപ്രദേശവും ഉള്‍നാടന്‍ മത്സബന്ധന മേഖലയും കാര്‍ഷികമേഖലയും ചേര്‍ന്ന എറണാകുളം മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് കരുത്ത് പകരാന്‍ എം.പിയായാല്‍ താന്‍ ശ്രമിക്കുമെന്ന് പി. രാജീവ് പറഞ്ഞു. ഗ്രാനൈറ്റ് എന്‍ഗ്രേവിങ് ആര്‍ട്ടിസ്റ്റ് ഇ.സി സഹജകുമാര്‍ ഗ്രാനൈറ്റില്‍ കൊത്തിയെടുത്ത രാജീവിന്റെ ചിത്രം സ്ഥാനാര്‍ഥിക്ക് സമ്മാനിച്ചു.

പൊതുവിടങ്ങളും കളിയിടങ്ങളും സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയില്‍ ഊന്നിക്കൊണ്ട് കോമരോത്ത് സ്വീകരണകേന്ദ്രത്തിലെ കുട്ടികള്‍ ഫുട്‌ബോളാണ് രാജീവിന് സമ്മാനിച്ചത്. പൊതുവിടങ്ങള്‍ സംരക്ഷിക്കാന്‍ ജനത ഒന്നിച്ച് നില്‍ക്കണം എന്നുള്ളത് ബിജു മേനോന്‍ അഭിനയിച്ച രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയെ ഉദാഹരിച്ച് സൂചിപ്പിച്ച രാജീവ് കുട്ടികളോടൊപ്പം കളിക്കാന്‍ ഒരു ദിവസം വരാമെന്നും ഏറ്റു.

കണിക്കൊന്നകളും കുരുത്തോലകളും അണിയിച്ചൊരുക്കിയ കുമ്പളം സെന്റര്‍, ലക്ഷം വീട് കോളനി, കൊമരോത്ത്, പണ്ഡിറ്റ്ജി കവല, എസ്.പി.എസ് തുടങ്ങിയിടങ്ങളില്‍ സ്ഥാനാര്‍ഥി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. കുമ്പളത്തെ സ്വീകരണങ്ങള്‍ക്ക് ശേഷം പി. രാജീവിന്റെ പര്യടനം ഇടക്കൊച്ചിയിലേക്ക് പോയി. അരൂര്‍ ഇടക്കൊച്ചി പാലത്തില്‍ വെച്ച് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഇടക്കൊച്ചിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റു.

ഇടക്കൊച്ചി ബസ് സ്റ്റാന്റ് പരിസരത്തെ ആദ്യ സ്വീകരണകേന്ദ്രത്തില്‍ ബാലസംഘം വില്ലേജ് കമ്മിറ്റി അംഗം വി.എസ് സുമയ്യ നല്‍കിയ വെള്ളരിപ്രാവിനെ രാജീവ് സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് പറത്തിവിട്ടു. കഥാപ്രസംഗ കുലപതി ഇടക്കൊച്ചി പ്രഭാകരന്റെ മകന്‍ കാഥികന്‍ ഇടക്കൊച്ചി സലിംകുമാറും ബസ് സ്റ്റാന്റ് പരിസരത്തെ സ്വീകരണത്തില്‍ പങ്കെടുത്തു.

ഇടക്കൊച്ചിയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കെ.ജി റോയിയെ രാജീവ് സന്ദര്‍ശിച്ചു. സെന്റ് ലോറന്‍സ് സ്‌കൂള്‍ പരിസരത്തെ സ്വീകരണ യോഗത്തില്‍ പത്ത് വര്‍ഷമായി ലോട്ടറി വില്‍ക്കുന്ന പള്ളിപ്പുറം സ്വദേശിനി രാധാമണിയമ്മ ഒരു ലോട്ടറി നല്‍കി സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. അപൂര്‍വരോഗം തളര്‍ത്തിയ പന്ത്രണ്ടുവയസുകാരന്‍ അതുല്‍കൃഷ്ണ പ്രിയ നേതാവിനെ റോസാപ്പൂ നല്‍കി വരവേറ്റു.

അഞ്ച് വയസില്‍ മസ്‌കുലാര്‍ ഡിസ്‌ട്രോഫി ഡിസോര്‍ഡര്‍ എന്ന രോഗം ബാധിച്ച ഇടക്കൊച്ചി ഗവ. ഹൈസ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ അതുലിന്റെ ജീവിതം ഇന്ന് വീല്‍ ചെയറിലാണ്. ഇടക്കൊച്ചി അയ്യങ്കാളി റോഡില്‍ നടന്ന സ്വീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ പി.കെ ഭാസ്‌കരനും എത്തിയിരുന്നു.

സ്വീകരണങ്ങള്‍ക്ക് മാറ്റുപകര്‍ന്ന് പഞ്ചവടി ലക്ഷ്മണ്‍ കാവടി സംഘം അണിചേര്‍ന്നു. ഇടക്കൊച്ചിയിലെ പര്യടനത്തില്‍ ഉടനീളം ഇരുചക്രവാഹനങ്ങളില്‍ നൂറോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ഇടക്കൊച്ചിയിലെ സ്വീകരണത്തിന് ശേഷം പെരുമ്പടപ്പിലെ സ്വീകരണങ്ങള്‍ പി രാജീവ് ഏറ്റുവാങ്ങി. അക്വിനാസ് കോളേജ്, പൊക്കണമുറി പറമ്പ്, തങ്ങള്‍ നഗര്‍, ഇടക്കൊച്ചി വില്ലേജ് ആഫീസ്, കൊവേന്ത എസ്.എന്‍.ഡി.പി, എം.എം മാത്യൂ റോഡ് കിഴക്ക്, മുത്തുമ്പുളി, പെരുമ്പടപ്പ് ഊളക്കശ്ശേരി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.

തിരഞ്ഞെടുപ്പ് ഗാനമൊരുക്കി മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികള്‍

എറണാകുളം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവിന്റെ സമരജീവിതം പ്രമേയമാക്കി തിരഞ്ഞെടുപ്പ ഗാനം തയ്യാറാക്കി മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികള്‍. 'കോമ്രേഡ് പി. രാജീവ്: എ ലൈഫ് ഇന്‍ സോങ് ' എന്ന പേരില്‍ പുറത്തിറക്കിയ ഗാനത്തിനു പിന്നില്‍ പി. രാജീവിനൊപ്പം വിദ്യാര്‍ഥി രാഷ്ട്രീയ കാലഘട്ടത്തില്‍ സഹപ്രവര്‍ത്തകരും സഹപാഠികളുമായിരുന്നവരാണ്.

കാണുവിന്‍ നിങ്ങളീ ചെമ്പനീര്‍ പൂവിനെയെന്ന് തുടങ്ങുന്ന രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ രാജീവിന്റെ സമര ജീവിതവും തിരഞ്ഞെടുപ്പ് പ്രാചരണ രംഗങ്ങളും സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലവുമെല്ലാം ദൃശ്യവത്കരിച്ചിരിക്കുന്നു. ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് തന്റെ ഔദോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. മഹാരാജാസിലെ സംഗീതവിഭാഗത്തിലെ ഡെന്‍സന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം എഴുതിയത് മധുവാണ്. ഷാര്‍ലെറ്റ്, നിഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം പൂര്‍വവിദ്യാര്‍ഥികള്‍ പാടിയിരിക്കുന്നു.

പിണറായി വിജയന്‍ നാളെ എറണാകുളത്ത്

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഏപ്രില്‍ 8 തിങ്കള്‍) എറണാകുളം മണ്ഡലത്തിലെ മൂന്നു കേന്ദ്രങ്ങളില്‍ ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. വൈകീട്ട് 4ന് വൈറ്റിലയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുയോഗം. വൈകീട്ട് 5ന് മട്ടാഞ്ചേരി കരിപ്പാലത്തും 6ന് പറവൂരിലെ മൂത്തകുന്നത്തും പിണറായി പൊതു സമ്മേളനങ്ങളില്‍ പ്രസംഗിക്കും.

മൂന്നാം ഘട്ട പര്യടനം നാളെ പറവൂരില്‍

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ മൂന്നാം ഘട്ട പൊതുപര്യടനം നാളെ (ഏപ്രില്‍ 8 തിങ്കള്‍) പറവൂരില്‍. രാവിലെ വരാപ്പുഴ മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം കോട്ടുവള്ളി സെന്റര്‍, കോട്ടുവള്ളി ഈസ്റ്റ്, ചേന്ദമംഗലം വെസ്റ്റ്, പറവൂര്‍ ടൗണ്‍ ഈസ്റ്റ് മേഖലകളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കിഴക്കേപ്രം സ്‌കൂളിന് സമീപം സമാപിക്കും. വൈകീട്ട് ആറിന് മൂത്തകുന്നത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും സ്ഥാനാര്‍ഥി പങ്കെടുക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam
English summary
Ernakulam LDF candidate P Rajeev's election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X