എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വളർന്ന് വരുന്ന തിന്മകളെ നേരിടാൻ ധാർമികതയുള്ള സമൂഹത്തെ വാർത്തെടുക്കണം: ജസ്റ്റിസ് സികെ അബ്ദുൾ റഹിം

  • By Desk
Google Oneindia Malayalam News

കളമശേരി: സമൂഹത്തിൽ വളർന്ന് വരുന്നതിന്മകളെ നേരിടാൻ ധാർമികതയുള്ള സമുഹത്തെ വാർത്തെടുക്കണമെന്ന് ജസ്റ്റിസ് സി കെ അബ്ദുൽ റഹീം പറഞ്ഞു. ഇതിനായി ഭൗതിക വിദ്യാഭ്യാസവും, ആത്മിയ വിദ്യഭ്യാസവും സമന്വയിപ്പിച്ച് കൊണ്ട് പോകണമെന്നും അബ്ദുൾ റഹിം പറഞ്ഞു. എറണാകുളം ജില്ലാ മുസ്ലിം ജമാഅത്ത് കൗൺസിൽ കണയന്നൂർ താലൂക്ക് കമ്മറ്റി സംഘടിപ്പിച്ച പ്രതിഭാ പുരസ്കാര സമർപ്പണം - പ്രചോദനം 2018 കളമശേരിയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് .

ചിന്തയുടെ ലോകത്ത് പുതിയ ആകാശം സൃഷ്ടിക്കുന്നവരാകണം വിദ്യാർത്ഥികൾ എന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ എറണാകുളം ജില്ലാ ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് ടി.എ.അഹമ്മദ് കബിർ എംഎൽഎ പറഞ്ഞു. വർത്തമാനകാലത്തെ ഭികരത കണ്ട് മാറി നിൽക്കാതെ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തൾക്ക് കരുത്തായി വിദ്യാർത്ഥി സമുഹം പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. താൽകാലിക പ്രതിഭാസത്തിൽ പതറരുതെന്നും മികച്ച ജോലി ചെയ്യാൻ ശേഷിയുള്ളവരായി വിദ്യാർത്ഥികൾ വളരണമെന്നും, രാജ്യത്തിന്റ വളർച്ചക്ക് വേണ്ടി കഠിനാധ്വാനം ചെയ്യണമെന്നും അഹമദ് കബീർ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

Justice CK Abdul rahim

ചടങ്ങിൽ കണയന്നുർ താലൂക്ക് ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് അഡ്വ.കബിർ കടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബി.എ.അബ്ദുൽ മുത്തലിബ്, മൂൻ എം എൽ എ .എ എം.യൂസഫ്, മുൻ നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്.ഹസൻ ഫൈസി, മുവാറ്റുപുഴ സെൻട്രൽ മസ്ജിദ് ഖത്തീബ് ഇ. അജാസുൽ കൗസരി , കളമശേരി നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അബുബക്കർ ,ജില്ല ജമാഅത്ത് കൗൺസിൽ വൈസ് പ്രസിഡന്റ് എൻ.വി.സി അഹമ്മദ്, ജില്ല ജമാഅത്ത് കൗൺസിൽ സെക്രട്ടറി എ.എം.പരിത്, ഓർഗ: സെക്രട്ടറി അഡ്വ സെയ്ത് മുഹമ്മദാലി, സെക്രട്ടറി ഹൈദ്രോസ് ഹാജി,, ജില്ലാ ജമാ അത്ത് യൂത്ത് കൗൺസിൽ പ്രസിഡന്റ് എം.കെ.എ.ലത്തിഫ്, തൃക്കാക്കര മഹല്ല് ജമാഅത്ത് പ്രസിഡന്റ് എം ഐ മുഹമ്മദ് എന്നിവർ സംബന്ധിച്ചു .

ഞാലകം മുസ്ലിം ജമാഅത്ത് ഖത്തിബ് പി കെ സുലൈമാൻ മൗലവി ദുആക്ക് നേതൃത്വം നൽകി. താലുക്ക് ജനറൽ സെക്രട്ടറി അഡ്വ: സി.എം.ഇബ്രാഹിംഹാജി സ്വാഗതവും താലൂക്ക് സെക്രട്ടറി എ.എ.ഇബ്രാഹിം കൂട്ടി നന്ദിയും പറഞ്ഞു. കണയന്നൂർ താലൂക്കിന്റെ പരിധിയിൽ വരുന്ന ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി.എസ്.ഇ.പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും, എവണ്ണും, നേടിയ വിദ്യാർത്ഥികൾക്കും, മദ്രസ പൊതുപരിക്ഷകളിൽ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയവർക്കും, സിവിൽ സർവിസ് പരിക്ഷയിൽ മികവു പുലർത്തിയവർക്കും ചടങ്ങിൽ പ്രതിഭാ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

Ernakulam
English summary
Ernakulam Local News about Justice CK Abdul Rahim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X