Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ റേഷന്‍ കാര്‍ഡ്; മൂവാറ്റുപുഴ താലൂക്ക് സപ്ലൈഓഫീസില്‍ ആദ്യദിനത്തില്‍ 190-അപേക്ഷ

മൂവാറ്റുപുഴ: വര്‍ഷങ്ങളായി നിറുത്തി വച്ചിരുന്ന റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതോടെ സപ്ലൈഓഫീസുകളിലേയ്ക്ക് ജനപ്രവാഹം. ഇന്നലെ മൂവാറ്റുപുഴ താലൂക്ക് സപ്ലൈഓഫീസിലെത്തിയത് 190-ഓളം അപേക്ഷകള്‍. പുതിയ റേഷന്‍ കാര്‍ഡ് എടുക്കല്‍, റേഷന്‍ കാര്‍ഡ് തെറ്റ് തിരുത്തല്‍, താലൂക്ക് മാറല്‍, അംഗങ്ങളെ കൂട്ടിചേര്‍ക്കല്‍, അംഗങ്ങളെ ഒഴിവാക്കല്‍, പുതിയ കുടുംബത്തിലേയ്ക്ക് ചേര്‍ക്കല്‍ അടയ്ക്കമുള്ളവയ്ക്കാണ് അപേക്ഷ സ്വീകരിക്കുന്നത്.

അപേക്ഷകരുടെ തിരക്ക് മുന്നില്‍ കണ്ട് സപ്ലൈഓഫീസുകളില്‍ പ്രത്യേക മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഓഫീസുകളിലെ ഫ്രണ്ട്ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറാണ് സജ്ജമാക്കിയിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിന് മുന്‍കൂട്ടി അറിയിപ്പ് നല്‍കി ഒരു ദിവസം ഒരു പഞ്ചായത്ത് എന്ന ക്രമത്തില്‍ അപേക്ഷ സ്വീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. അപേക്ഷ ഫോം സപ്ലൈഓഫീസില്‍ നിന്നും സൗജന്യമായും, സപ്ലൈകോ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാകും.

Ernakulam

അപേക്ഷ ഫോമിന്റെ മാതൃക പഞ്ചായത്ത് വില്ലേജ് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കും. കൗണ്ടറില്‍ ലഭിക്കുന്ന അപേക്ഷ പരിശോധിച്ച് ടോക്കണ്‍ നല്‍കും. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ രേഖകള്‍ പരിശോധിച്ച് കൈപറ്റ് രസീത് നല്‍കും. ഓരോതരം അപേക്ഷകളും തരംതിരിച്ച് രജിസ്റ്റര്‍ചെയ്ത് സൂക്ഷിക്കുകയും അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ ശേഖരിക്കുകയും ചെയ്യും. മൊബൈല്‍ ഫോണ്‍ വഴി മെസേജ് ലഭിക്കുമ്പോള്‍ ഉടമ ഹാജരായാല്‍ മതി. പരിശോധന സമയത്ത് അപേക്ഷകന്‍ പഴയ റേഷന്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതിയാകും.

മൂവാറ്റുപുഴ താലൂക്ക് സപ്ലൈഓഫീസില്‍ ആദ്യദിനത്തില്‍ 190-അപേക്ഷകളാണ് ലഭിച്ചത്. പുതിയ റേഷന്‍ കാര്‍ഡിനായി 19-പേരും, താലൂക്ക് മാറ്റത്തിനായി 15-പേരും, റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്തലിനായി 15-പേരും, റേഷന്‍ കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനായി 33-പേരും, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ താലൂക്ക് മാറ്റത്തിനായി 108-പേരുടെയും അപേക്ഷകളാണ് ലഭിച്ചത്. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ വര്‍ഷങ്ങളായി റേഷന്‍ കാര്‍ഡിനുവേണ്ടി കാത്തിരിക്കുന്ന ആയിരകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+