എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിമന്യുവിന്റെ കൊലപാതക കേസ്: പോലീസ് അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തരെന്ന് എസ് എഫ് ഐ

  • By Desk
Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതക കേസില്‍ പോലീസ് അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തരെന്ന് എസ് എഫ് ഐ ജില്ലാ കമ്മറ്റി. കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായിട്ടുണ്ട്. മുഖ്യപ്രതി ഉള്‍പ്പെടെയുള്ളവരെ ഉടന്‍ പിടികൂടുമെന്നാണ് കരുതുന്നതെന്നും ജില്ലാ സെക്രട്ടറി സച്ചിന്‍ കുര്യക്കോസ് പറഞ്ഞു. പിടിയിലായവര്‍ പരസ്പര ബന്ധമില്ലാതെ മൊഴി കൊടുക്കുന്നതാണ് പോലീസിനെ കുഴക്കുന്നതെന്നാണ് മനസിലായിട്ടുള്ളത്.

അതേസമയം അഭിമന്യുവിന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി സൗഹൃദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാവരുമായി സൗഹൃദം കൂടുന്ന സ്വഭാവമായിരുന്നു അഭിമന്യുവിന്റേത്. ആ നിലയില്‍ കോളേജില്‍ ഉണ്ടായിരുന്ന കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി അഭിമന്യുവിന് പരിചയമുണ്ടാകാം. വട്ടവടയില്‍ നിന്നും കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വിളിച്ചുവരുത്തിയതാണോ എന്ന കാര്യത്തില്‍ വ്യക്തയില്ല.

sdpi-murder-1

കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പുറത്ത് വരുന്നത്. ഇതില്‍ പൂര്‍ണ്ണമായും വിശ്വാസമില്ലന്നും സച്ചിന്‍ പറഞ്ഞു. എസ് എഫ് ഐയില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറുന്നുവെന്ന് അഭിപ്രായമില്ല. കൊലപാതകം നടന്ന ദിവസം കാമ്പസില്‍ സംഘര്‍ഷങ്ങളുണ്ടായിട്ടില്ല. കൊടിതോരണങ്ങള്‍ കെട്ടി തിരിച്ചുപോരുന്നതിനിടെയായിരുന്നു മൂന്നുപേര്‍ക്കും കുത്തേറ്റത്. അതേസമയം, മഹാരാജാസ് ക്യാംപസില്‍ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം വിദ്യാര്‍ഥികളുടെ വ്യക്തിസ്വാതന്ത്രത്തിനെതിരാണ്.

ക്യാംപസില്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നത് പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കലാകരുതെന്നും സച്ചിന്‍ പറഞ്ഞു. അതേസമയം സി പി ഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെ വിവാദ പ്രസ്താവനക്കെതിരെയും എസ് എഫ് ഐ രംഗത്തുവന്നു. ഇടത്പക്ഷത്ത് പ്രവര്‍ത്തിക്കുകയും വലതുപക്ഷമായി പെരുമാറുകയും ചെയ്യുന്നവരുണ്ടെന്നും സച്ചിന്‍ ആരോപിച്ചു. ക്യാമ്പസിനകത്ത് മത തീവ്രവാദ സംഘടനകളുടെ നുഴഞ്ഞു കയറ്റം നിലവിലുള്ള സമാധാന അന്തരീക്ഷത്തെ തകര്‍ക്കുമെന്നും ക്യാമ്പസുകളുടെ വര്‍ഗീയ വത്കരണത്തിനെതിരെ സര്‍ക്കാര്‍ ജാഗ്രതോയോടെ ഇടപെടണമെന്നും പി രാജു ആവശ്യപ്പെട്ടിരുന്നു.

Ernakulam
English summary
ernakulam-local-news sfi response regarding abhimanyu murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X