എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിറ്റാറ്റുകരയിൽ ടെന്ററിൽ നിന്നു കരാറുകാർ വിട്ടു നിന്നു തുടങ്ങി

  • By Desk
Google Oneindia Malayalam News

പറവൂർ: കഴിഞ്ഞ വർഷം നടപ്പിലാക്കിയ ജി എസ് ടി നിലവിൽ വന്നതോടെ കരാറുകാർക്കുണ്ടായ അധിക ബാദ്ധ്യത പരിഹരിയ്ക്കാൻ നടപടികളില്ലാത്തതിൽ പ്രതിഷേധിച്ച് ഇടത്തരം-ചെറുകിട കരാറുകാർ ടെന്റ്ർ നടപടികൾ ബഹിഷ്ക്കക്കരിയ്ക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച്ച നടന്ന പൊതുമരാമത്ത് പ്രവ്യത്തികളുടെ ടെന്ററുകളിൽ നിന്നും കരാറുകാർ വിട്ടു നിന്നു.

ഇവിടെ ഇരുപത്തിയന്നോളം പ്രവൃത്തികളിൻമേലാണ് ടെൻറർ ക്ഷണിച്ചിരുന്നത്.ഇതിൽ ഒന്നു പോലും കരാറുകാർ ഏറ്റെടുക്കാൻ മുന്നോട്ടുവന്നില്ല.ജി എസ് ടി നിലവിൽ വന്നപ്പോൾ കരാറുകാരുടെ അധിക ബാദ്ധ്യത പരിഹരിയ്ക്കാനായി പ്രഖ്യാപിച്ച പാക്കേജ് ഇപ്പോഴും കടലാസിൽ മാത്രമായി നിലനില്ക്കുന്നു.

Ernakulam

പാക്കേജ് പ്രകാരമുള്ള ഒരു ആനുകൂല്യവും ഇത് വരെ കരാറുകാർക്കു നല്കിയിട്ടില്ല.ജി എസ് ടി നിലവിൽ വരുന്നതിനു് മുമ്പു നാലു ശതമാനം മാത്രം സെയിൽസ് ടാകസ് നല്കിയിരുന്നത്.ഇപ്പോൾ 12 ശതമാനം ജി എസ് ടി നൽകേണ്ട ഗതികേടിലാണ്. ടാറിംഗ് ജോലികൾക്കായുള്ള ടാർ വാങ്ങുമ്പോൾ കാലി വീപ്പയുടെ തുക കരാറുകാരിൽ നിന്നും വാങ്ങേണ്ടതില്ലെന്ന മന്ത്രിതല ചർച്ചയിലുണ്ടായ തീരുമാനമെടുത്തിരുന്നു.എന്നാൽ ഇക്കാര്യത്തിലും തീരുമാനം നടപ്പിലായില്ല.

മെറ്റൽ, എം സാന്റ് എന്നിവയുടെ വിലയിലുണ്ടായ വൻ വർദ്ധനവിനനുസരിച്ച് എസ്റ്റിമേറ്റിൽ വർദ്ധനവ് വേണമെന്നാവശ്യവും ഇത് വരെയും അംഗികരിച്ചിട്ടില്ല. ഇവയുടെ വില ജില്ലാ തലത്തിൽ ഏകികരിയ്ക്കാനുള്ള നടപടികൾ വേണം. ഇതിന് കലക്ടർ മുൻകയ്യെടുക്കണമെന്നും കരാറുകാർ ആവശ്യപ്പെട്ടിരുന്നു. . ഇതേ തുടർത്താണ് തിങ്കളാഴ്ച മുതൽ കരാറുകൾ ബഹിഷ്ക്കരിയ്ക്കാൻ കരാറുകാരുടെ സംയുക്ത സമരസമിതി തിരുമാനിച്ചത്.പ്രശ്നങ്ങൾ പരിഹരിച്ചാൽ എല്ലാ ജോലികളും സമയബന്ധിതമായി ചെയ്ത് തീർക്കാൻ കരാറുകാർ തയ്യാറാണ്.

Ernakulam
English summary
Ernakulam Local News about tender
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X