Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണക്കടത്തിന് ലൈഫ് മിഷനുമായി ബന്ധം: സ്വപ്നയുമായി ശിവശങ്കർ രഹസ്യവിവരങ്ങൾ കൈമാറിയെന്ന് ഇഡി

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ആറ് ദിവസത്തേക്ക് കൂടി നീട്ടി. എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഏഴ് ദിവസത്തേക്ക് കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. എൻഫോഴ്സ്മെന്റിന്റെ അപേക്ഷ പരിഗണിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ആറ് ദിവസത്തേയ്ക്ക് കൂടി ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വെക്കാൻ അനുവദിക്കുകയും ചെയ്തു.

രഹസ്യവിവരം കൈമാറി

രഹസ്യവിവരം കൈമാറി

സംസ്ഥാന സർക്കാരിന്റെ പദ്ധതികളായ ലൈഫ് മിഷൻ, കെ ഫോൺ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ എം ശിവശങ്കർ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യം എൻഫോഴ്സ്മെന്റ് അഭിഭാഷകൻ കോടതിയിലാണ് അറിയിച്ചത്. ഇത് തെളിയിക്കുന്ന വാട്സ്ആപ്പ് മെസേജകുളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ശിവശങ്കർ തുറന്ന് സമ്മതിച്ചതായും ഇഡി വ്യക്തമാക്കി.

 ഇടപാടുകൾ തമ്മിൽ ബന്ധം

ഇടപാടുകൾ തമ്മിൽ ബന്ധം

സ്വർണ്ണക്കടത്ത് കേസ്, ലൈഫ് മിഷൻ പദ്ധതിയുടെ കമ്മീഷൻ ഇടപാടുകളും തമ്മിൽ ബന്ധമുണ്ടെന്ന് കോടതിയിൽ വാദിച്ച എൻഫോഴ്സ്മെന്റ് രഹസ്യ വിവരങ്ങൾ ശിവശങ്കർ സ്വപ്നയുമായി പങ്കുവെച്ചതിലൂടെ ശിവശങ്കറും ഈ പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാകുന്നതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.

 അന്വേഷണത്തോട് സഹകരിച്ചില്ലെന്ന്

അന്വേഷണത്തോട് സഹകരിച്ചില്ലെന്ന്

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്ത ശിവശങ്കർ ആദ്യ ദിവസങ്ങളിൽ അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും സഹകരിച്ചിരുന്നില്ല. ഇക്കാര്യം ഇഡി ഉദ്യോഗസ്ഥർ കോടതിയെ ധരിപ്പിച്ചതോടെയാണ് കസ്റ്റഡി കാലാവാധി നീട്ടിനൽകുന്നത്. നവംബർ 11ന് ശിവശങ്കറിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

 അന്വേഷണം സാധ്യമോ?

അന്വേഷണം സാധ്യമോ?


ലൈഫ് മിഷൻ പദ്ധതിയുടെ കാര്യങ്ങൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റിന് എങ്ങനെയാണ് സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്. സ്വർണ്ണക്കടത്ത് കേസും ലൈഫ് മിഷൻ പദ്ധതിയും തമ്മിൽ ബന്ധമുണ്ടെന്നാണ് ഇതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ മറുപടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇക്കാര്യങ്ങൾ അന്വേഷിക്കാൻ കഴിയില്ലെന്ന വാദമാണ് ശിവശങ്കറിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+