എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജവിസ നൽകി പണം തട്ടുന്ന സംഘം അറസ്റ്റിൽ: മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടറായി നല്‍കാമെന്ന്!

  • By Desk
Google Oneindia Malayalam News

ആലുവ: ഫ്രാൻസിലെ ഹോളി അസിം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ് ഉണ്ടെന്ന് കാണിച്ച് വെബ് സൈറ്റിലൂടെ പരസ്യംചെയ്ത് വ്യാജവിസ നൽകിതട്ടിപ്പു നടത്തുന്ന സംഘത്തെ പിറവം പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കയിലെ ഘാന പൗരനായ പി. എലോൽ ഡെറിക് (32) എന്ന വിദേശിയാണ് തട്ടിപ്പിന് നേതൃത്വം നൽകിയിരുന്നത്. ബാംഗ്ലൂർ അനന്തുപുര കുറുംബലക്കോട്ട് പൂജാരിവാരിപ്പിള്ളി ജ്ഞാനസേഖർ (23),ആന്ധ്രാപ്രദേശ്,, ചിറ്റൂർ ഡിസ്ട്രിക്റ്റ് മാടാനപ്പിള്ളി ത്യാഗരാജ സ്ട്രീറ്റ് പ്രകാശ് രാജ് (20) , ആന്ധ്രാപ്രദേശ് ചിറ്റൂർ ഡിസ്ട്രിക്റ്റ് മാടാനപ്പിള്ളി നീറുങ്ങാട്ട് മായാബസാർ ഹരീഷ് (24) എന്നിവരാണ് മറ്റു പ്രതികൾ.

<strong>ശബരിമലയില്‍ കാണിക്ക വരുമാനത്തില്‍ ഇടിവ്! ഭണ്ഡാരത്തില്‍ കൂടുതലായി സേവ് ശബരിമല,സ്വാമി ശരണം പേപ്പറുകള്‍</strong>ശബരിമലയില്‍ കാണിക്ക വരുമാനത്തില്‍ ഇടിവ്! ഭണ്ഡാരത്തില്‍ കൂടുതലായി സേവ് ശബരിമല,സ്വാമി ശരണം പേപ്പറുകള്‍

പ്രതികൾ ഫ്രഞ്ച് എംബസിയിലെ ഉദ്യോഗസ്ഥരാണെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. മണീട് സ്വദേശി മോണി വി. ആദുക്കുഴി എന്നയാളുടെ മകൾക്ക് സിം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്റ്റററായി ജോലി വാങ്ങികൊടുക്കാം എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സെപ്റംബർ 9 നും ഈ മാസം 10 നും ഇടയ്ക്കുള്ള ദിവസങ്ങളിൽ മോണിയുടെ ഫെഡറൽ ബാങ്ക് പിറവം ബ്രാഞ്ച് അക്കൗണ്ടിൽ നിന്നും അലഹബാദ് ബാങ്ക് അക്കൗണ്ടിലേക്ക് പലപ്പോഴായി 11,62,000 രൂപ കൈപ്പറ്റിയതിനു ശേഷം വ്യാജ വിസ നൽകുകയായിരുന്നു.

fakevisafrud-1

പരാതിക്കാരൻ പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടിന്‍റെ വിവരങ്ങൾ ശേഖരിച്ച് കേസ്സിലെ പ്രതിയായ ഹരീഷിന്‍റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ എടുത്ത് പരിശോധിച്ചതിൽ ഇയാൾ ബംഗലുരുവിൽ ഉണ്ടെന്ന് അറിഞ്ഞതിനെത്തുടർന്ന് പൊലീസ് ബംഗലുരുവിൽ എത്തി ചോദ്യം ചെയ്തതിൽ നിന്നും കേസ്സിലെ മറ്റ് പ്രതികളെ തിറിച്ചറിയുകയായിരുന്നു. പ്രതികളിൽ ഒരാൾ അഫ്രിക്കൻ വംശജനാണെന്നും വെളിവായതിനെ തുടർന്ന് ഇവരെ അതിസാഹസികമായാണ് കസ്റ്റഡിയിൽ എടുത്തത്, ഇവർ തട്ടിപ്പിന് ഉപയോഗിച്ചിരുന്ന 3 ലാപ്ടോപ്പുകൾ 9 മൊബൈൽ ഫോൺ, 26 എടിഎം കാർഡുകൾ, 10 ചെക്കുബുക്കുകൾ മുതലായവ ലഭിച്ചു. ഇവ സൈബർ ഫോറൻസിക് സെല്ലിൽ അയച്ച് പരിശോധന നടത്തിവരികയാണ്. ഒന്നാം പ്രതി ഘാന സ്വദേശിയെ എലോൽ ഡെറിക്ക് സെപ്റ്റംബർ ഒന്നിന് കാലാവധി തീരുന്ന ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യ സന്ദർശിക്കാൻ വന്നത് .എന്നാൽ കാലാവധി കഴിഞ്ഞിട്ടും വിസാ പുതുക്കി വാങ്ങാതെ അനധികൃതമായി താമസിച്ച് കുറ്റം ചെയ്തതിന് കേസെടുത്തിട്ടുണ്ട്.

റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്‍റെ മേൽനോട്ടത്തിൽ പിറവം ഇൻപെക്റ്റർ പി..കെ ശിവൻകുട്ടി രൂപീകരിച്ച പ്രത്യേക സ്ക്വാഡ് സൈബർ സെല്ലിന്‍റെ സഹായത്തോടെയുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. പിറവം എസ്ഐ രെജി രാജ് , അഡി. എസ്.ഐ കെ.എൻ ഷിബു,എഎസ്ഐ ശശിധരൻ, എസ് സി പി ഒ –മാരായ ബിജു ജോൺ, ഷാജി പീറ്റർ, സിപിഒ അനൂബ്, ഡബ്ള്യു സിപിഒ ബിനി, സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ റിതേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Ernakulam
English summary
fake visa case: team arrested from kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X