രോഗവ്യാപനം രൂക്ഷം: കൊച്ചിയിൽ അഞ്ച് എഫ്എൽടിസികൾ കൂടി തുടങ്ങും, രണ്ടെണ്ണം കോർപ്പറേഷൻ പരിധിയിൽ
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിൽ കൊവിഡ് ചികിത്സയ്ക്ക് പുതിയ സജ്ജീകരണങ്ങൾ ഒരുങ്ങുന്നു. പുതിയതായി അഞ്ച് എഫ്എൽടിസികൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ കളക്ടറാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം കോർപറേഷൻ പരിധിയിലാണ് പ്രവർത്തനമാരംഭിക്കുക.
ഡൊമസ്സിലിയറി കെയർ സെന്റർ (ഡിസിസി), സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ എന്നിവ തിരിച്ചാണ് രോഗികളെ പരിചരിക്കുന്നത്. നിലവിൽ ബി, സി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ള ഗുരുതര ലക്ഷണങ്ങളുള്ളവരെയാണ് ആശുപത്രികളിലേക്ക് മാറ്റുന്നത്. ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ ഡിസിസി കളിൽ ചികിത്സ നൽകും. നഴ്സിന്റെ സേവനമാണ് ഇവർക്ക് ലഭിക്കുന്നത്. ജില്ലയിൽ നാല് ഡിസിസികളാണ് പ്രവർത്തിക്കുന്നത്. മൂന്ന് സി എസ്എൽടിസികൾ സർക്കാർ തലത്തിലും, രണ്ട് സ്വകാര്യ എഫ്എൽടിസി കളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

എറണാകുളം ജില്ലയിൽ ഇന്ന് 4396 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4321 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 61 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ജില്ലകളിൽ ഒന്നാണ് എറണാകുളം. കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതോടെ എറണാകുളത്തും സ്ഥിതി രൂക്ഷമായിട്ടുണ്ട്.












Click it and Unblock the Notifications