Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസന്നയുടെ ഉപജീവനമാര്‍ഗം അടയില്ല, സഹായ വാഗ്ദാനവുമായി യൂസഫലി, 9 ലക്ഷം രൂപ അടയ്ക്കും

കൊച്ചി: വാടക കുടിശിക നല്‍കാത്തതിന്റെ പേരില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ 54കാരി നടത്തിയിരുന്ന കട ജിസിഡിഎ അധികൃതര്‍ അടച്ചുപൂട്ടി. തനിക്ക് ആകെയുള്ള ഉപജീവനമാര്‍ഗം അടഞ്ഞതോടെ കയ്ക്ക് മുമ്പില്‍ സമരത്തിലാണ് ഈ 54കാരി. 9 ലക്ഷത്തോളം രൂപ വാടക കുടിശിക ഇനത്തില്‍ അടയ്ക്കാനുണ്ടെന്നാണ് ജിസിഡിഎ അധികൃതര്‍ പറയുന്നത്. താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയ്ക്ക് ആകെയുണ്ടായിരുന്ന വരുമാന മാര്‍ഗമാണ് ഇതോടെ നിലച്ചത്.

എന്നാല്‍ പ്രസന്നയ്ക്ക് തുക മുഴുവന്‍ അടയ്ക്കാനുള്ള എല്ലാ സഹായവും ചെയ്യുമെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലി അറിയിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും പ്രസന്നയ്ക്ക് ഉണ്ട്. 2015ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇവിടെ തറവാടക് ഈടക്കി കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഓരോ മാസവും 13,800 രൂപയാണ് വാടക നല്‍കേണ്ടത്.

kerala

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

മൂന്നര ലക്ഷം രൂപ വായ്പയെടുത്താണ് പ്രസന്ന ഇവിടെ കട പണിഞ്ഞത്. എന്നാല്‍ പ്രളയവും കൊവിഡ് ലോക്ക് ഡൗണും നടപ്പരാത നവീകരണവും ഒക്കെയായി കട തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിഡിസിഎ അധികൃതര്‍ എത്തി സാധനങ്ങളൊക്കെ വലിച്ച് പുറത്തേക്കിട്ട് ഒഴിപ്പിക്കല്‍ നടത്തിയത്.

2015 മുതല്‍ വാടക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും പല തവണ നോട്ടീസ് നല്‍കിയെന്നുമാണ് ജിസിഡിഎ അധികൃതര്‍ നല്‍കുന്ന വിശദീകരണം. നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കുമെന്നാണ് ചെയര്‍മാന്‍ അറിയിച്ചത്. സംഭവത്തില്‍ എറണാകുളം എംഎല്‍എ ടിജെ വിനോദ് ഇടപെട്ടിരുന്നു. ഇതിനിടെയാണ് മുഴുവന്‍ തുക അടയ്ക്കാമെന്ന് അറിയിച്ച് ലുലു ഗ്രൂപ്പ് രംഗത്തെത്തിയത്. നാളെ തന്നെ മുഴുവന്‍ തുക ജിസിഡിഎയില്‍ അടയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+