Get Updates
Get notified of breaking news, exclusive insights, and must-see stories!

ചായക്കട നടത്തി ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു; യാത്രയില്‍ ഒറ്റക്കായി മോഹന

കൊച്ചി: എറണാകുളത്ത് ചായക്കട നടത്തി ലോക സഞ്ചാരം നടത്തിയിരുന്നു ദമ്പതികളില്‍ കെ ആര്‍ വിജയന്‍ (71) അന്തരിച്ചു. ഹൃദയാഘാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. റഷ്യന്‍ യാത്ര കഴിഞ്ഞ ദിവസങ്ങള്‍ ആകും മുമ്പാണ് അദ്ദേഹത്തിന്റെ മരണം. കൊച്ചി കടവന്ത്രയ്ക്കടുത്ത് ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരില്‍ നടത്തിയിരുന്ന ചായക്കടയിലെ ചെറിയ വരുമാനത്തില്‍ നിന്നാണ് വിജയന്റെയും ഭാര്യ മോഹനയുടെയും ലോക സഞ്ചാരം. ദിവസേന 300 രൂപ മാറ്റിവച്ച് കഴിഞ്ഞ 16 വര്‍ഷത്തിനിടെയില്‍ 26 രാജ്യങ്ങളാണ് ഇരുവരും സന്ദര്‍ശിച്ചത്.

ആദ്യ കാലത്ത് ഇന്ത്യയ്ക്കുള്ളില്‍ തന്നെയായിരുന്നു ഇവരുടെ യാത്രകള്‍. 1988ല്‍ ആയിരുന്നു ഹിമാലയന്‍ സന്ദര്‍ശനം നടത്തിയത്. പിന്നീട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം യുഎസ്, ജര്‍മ്മനി, സ്വറ്റ്‌സര്‍ലാന്‍ഡ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങി 26 രാജ്യങ്ങളില്‍ രണ്ട് പേരും സന്ദര്‍ശനം നടത്തി. 2007ല്‍ ഈജിപ്ത് സന്ദര്‍ശനത്തിലൂടെ ആരംഭിച്ച വിദേശയാത്ര കഴിഞ്ഞ ഒക്ടോബറില്‍ റഷ്യന്‍ യാത്രയോടെയാണ് സമാപിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു.

kerala

കെആര്‍ വിജയന്റെ മരണത്തില്‍ അനുശോചിച്ച് എറണാകുളം എംപി ഹൈബി ഈഡന്‍ രംഗത്തെത്തി. ഇനിയും യാത്രകള്‍ ഒരുപാട് ബാക്കി വച്ച് മോഹന ചേച്ചിയെ തനിച്ചാക്കി വിജയന്‍ ചേട്ടന്‍ യാത്രയായെന്ന് ഹൈബി ഈഡന്‍ പങ്കുവച്ച അനുശോചന കുറിപ്പില്‍ പറഞ്ഞു. സ്വപ്നങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ലാതിരുന്ന ജീവിതമായിരുന്നു എറണാകുളം ഗാന്ധി നഗറില്‍ ബാലാജി ടീ സ്റ്റാള്‍ നടത്തിയിരുന്ന വിജയന്‍ ചേട്ടന്റേത്.

കൊച്ചു ചായക്കടയില്‍ നിന്നും വിജയന്‍ ചേട്ടനും ഭാര്യ മോഹന ചേച്ചിയും പറന്നുയര്‍ന്നത് ഇരുപത്തിലധികം രാജ്യങ്ങളിലേക്ക്. പ്രതിസന്ധികളില്‍ പലപ്പോഴും തളര്‍ന്നു പോകുന്ന പുതു തലമുറയ്ക്ക് വലിയ പ്രചോദനമായിരുന്നു സഞ്ചാരികളായ ഈ ദമ്പതിമാരുടെ ജീവിതം- ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെആര്‍ വിജയന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. അദ്ദേഹത്തിന്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഈ സഞ്ചാരി മനസ്സില്‍ സൂക്ഷിച്ചിരുന്നു. സെപ്റ്റംബര്‍ 30 ന് എറണാകുളം ഗാന്ധി നഗറിലെ ചായക്കട സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോട് ഏറെ നേരം സംസാരിച്ചിരുന്നു. ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് 25 ലോക രാജ്യങ്ങള്‍ സഞ്ചരിച്ച വിജയേട്ടനും മോഹനാമ്മയും റഷ്യയില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു അപ്പൊള്‍.

മധുരമേറിയ യാത്രാനുഭവങ്ങളും രുചികരമായ ഭക്ഷണവും നല്‍കിയാണ് അവര്‍ സ്വീകരിച്ചത്. ഒട്ടേറെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചു. കേരള ടൂറിസത്തില്‍ നടപ്പിലാക്കേണ്ട ആശയങ്ങള്‍ ചര്‍ച്ച ചെയ്തു. റഷ്യന്‍ യാത്ര കഴിഞ്ഞ് വീണ്ടും കാണാമെന്നും ടൂറിസം രംഗത്തെ സംബന്ധിച്ച് കുറെയേറെ സംസാരിക്കാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞത്. പക്ഷേ- മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+