ബസ്സിൽ യുവതിയെ ശല്യം ചെയ്തു; ചോദ്യം ചെയ്ത യാത്രക്കാരന് കുത്തേറ്റു; പ്രതി പൊലീസ് പിടിയിൽ
കൊച്ചി: സ്വകാര്യ ബസിൽ യുവതിയെ ശല്യം ചെയ്ത് ചോദ്യം ചെയ്ത് യാത്രക്കാരന് കുത്തേറ്റ സംഭവത്തിൽ പ്രതിയെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് തടഞ്ഞു വച്ച് പൊലീസിലേൽപ്പിച്ചു. പനങ്ങാട് കോലോത്തുചിറ വീട്ടിൽ അനിൽകുമാർ (38) നെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴുത്തിലും നെഞ്ചിലും ആഴത്തിൽ കുത്തേറ്റ ചോറ്റാനിക്കര നാഗപ്പാടി മലയപ്പറമ്പിൽ സുനിലിനെ (44) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സ്വകാര്യ ബസ്സിൽ നടുക്കുന്ന സംഭവമുണ്ടായത്. ബസിനുള്ളിൽ യുവതിയെ ശല്യം ചെയ്യുകയായിരുന്നു അനിൽകുമാർ. വിവരം യാത്രക്കാരനായ സുനിൽ കണ്ടക്ടറെ അറിയിച്ചു. കണ്ടക്ടർ അനിൽകുമാറിനെ ചോദ്യം ചെയ്തതോടെ പ്രകോപിതനായ പ്രതി യാത്രക്കാരനായ സുനിലിനെ ബസ്സിനുള്ളിൽ വച്ച് തന്നെ കയ്യേറ്റം ചെയ്തു.

തർക്കം മുറുകിയതോടെ ഇരുവരെയും കണ്ടക്ടർ ബസ്സിനുള്ളിൽ നിന്ന് ഇറക്കിവിട്ടു. വൈറ്റില ഹബ്ബിന് സമീപം ഇറക്കിവിട്ട ഇരുവരും പിന്നീടും തർക്കം തുടർന്നു. കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനിൽകുമാർ സുനിലിനെ നിർദ്ദാക്ഷിണ്യം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമാണ് സുനിലിന് ആഴത്തിൽ മുറിവേറ്റിട്ടുള്ളത്.ഇതോടെ വൈറ്റില ഹബ്ബിലെ ഓട്ടോ ഡ്രൈവർമാരും സംഭവത്തിൽ ഇടപെട്ടു.
.
ഷാലിന്‍... ഹോളിവുഡിലേക്കുള്ള പോക്കാണോ; എന്തൊരു മാസ് ലുക്കാണെന്ന് ആരാധകര്‍
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓട്ടോഡ്രൈവർമാർ ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ അക്രമം, ദേഹോപദ്രവം, അടിപിടി തുടങ്ങിയ കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു.
പനങ്ങാട്, സെൻട്രൽ, കടവന്ത്ര സ്റ്റേഷനുകളിലാണ് കഠിന ദേഹോപദ്രവം, ലഹരിമരുന്ന് വേട്ട, സ്റ്റേഷൻ ആക്രമണം തുടങ്ങിയ കേസുകൾ പ്രതിക്കെതിരെയുള്ളത്. ബസിനുള്ളിൽ നടന്ന കൈയേറ്റം പിന്നീട് പൊതുനിരത്തിൽ കത്തികുത്തിലേക്ക് നയിച്ച സംഭവത്തിൽ നടുക്കത്തിലാണ് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും ബസ് യാത്രക്കാരുമുള്ളത്.












Click it and Unblock the Notifications