Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈബി ഈഡന്‍ ഇറങ്ങിക്കളിച്ചു; ചെല്ലാനത്ത് ഇടത് ഭരണം വീഴും, കോണ്‍ഗ്രസ് നീക്കം ഇങ്ങനെ

കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അടിമുടി മാറുന്നു. കോട്ടയം ജില്ലയില്‍ രണ്ട് നഗരസഭകള്‍ സിപിഎം നടത്തിയ നീക്കത്തില്‍ യുഡിഎഫിന് നഷ്ടമായതോടെ പ്രതിരോധ നടപടികള്‍ക്ക് കോണ്‍ഗ്രസ് ശ്രമം തുടങ്ങി. സാധ്യമാകുന്ന എല്ലാ ചെറുകക്ഷികളുമായും സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തും. ആദ്യ പടിയായി എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി.

ഇവിടെ ഇടതുപക്ഷമാണ് ഭരിക്കുന്നത്. എന്നാല്‍ പ്രാദേശിക കൂട്ടായ്മയായ ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് ഇടതുഭരണം പൊളിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ട്വന്റി ട്വന്റിയുമായി ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ചെറുപാര്‍ട്ടികള്‍, സ്വതന്ത്രര്‍ എന്നിവരുമായി പ്രാദേശിക സഖ്യ ചര്‍ച്ചകള്‍ നടത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ രാഷ്ട്രീയ അടവുനയം തയ്യാറാക്കുകയാണ് കോണ്‍ഗ്രസ്. സിപിഎം കോട്ടയം ജില്ലയില്‍ നടത്തിയ ചില രാഷ്ട്രീയ നീക്കങ്ങളാണ് കോണ്‍ഗ്രസിനെ മാറ്റിചിന്തിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന് ഉചിതമായ മറുപടി കൊടുക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.

2

കോട്ടയം ജില്ലയില്‍ രണ്ട് നഗരസഭകളിലാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. ഈരാറ്റുപേട്ടയിലും കോട്ടയം നഗരസഭയിലും. ഈരാറ്റുപേട്ടയില്‍ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐ പിന്തുണയ്ക്കുകയായിരുന്നു. കോട്ടയത്ത് എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ ബിജെപിയാണ് പിന്തുണച്ചത്. രണ്ടിടത്തും ചെയര്‍മാന്‍ പദവി ഇനി ആര്‍ക്ക് കിട്ടുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

3

ഈരാറ്റുപേട്ടയിലും കോട്ടയത്തും ഇടതുപക്ഷത്തിന് ഭരണം ലഭിക്കുമെന്ന് ഉറപ്പിക്കാന്‍ ആയിട്ടില്ല. ഈരാറ്റുപേട്ടയില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എസ്ഡിപിഐ നേതാക്കള്‍ പറയുന്നു. കോട്ടയത്ത് എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തുണയ്ക്കില്ല എന്നാണ് ബിജെപി വ്യക്തമാക്കിയത്. ഇതോടെ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ട്. ഭരണം പിടിക്കാന്‍ മുന്നണികള്‍ എന്തെല്ലാം നീക്കങ്ങള്‍ നടത്തുമെന്ന് കാത്തിരുന്ന് കാണാം.

4

അതിനിടെയാണ് എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പുതിയ നീക്കം തുടങ്ങിയത്. ചെല്ലാനം പഞ്ചായത്തില്‍ നിലവില്‍ എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിട്ടുനിന്നത് കാരണമാണ് ഭരണം എല്‍ഡിഎഫിന് കിട്ടിയത്. എന്നാല്‍ പഞ്ചായത്തില്‍ ശക്തമായ സ്വാധീനമുള്ള ചെല്ലാനം ട്വന്റി ട്വന്റിയുമായി കൈകോര്‍ത്ത് ഭരണം പിടിക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ തീരുമാനം.

5

ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനോട് ഉചിതമായ തീരുമാനം എടുക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. തുടര്‍ന്ന് എറണാകുളം ഡിസിസി ഓഫീസില്‍ സുപ്രധാന ചര്‍ച്ചകള്‍ നടന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന ചര്‍ച്ചയില്‍ ഹൈബി ഈഡന്‍ എംപി, ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് റിയാസ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ചയില്‍ ഭാഗമായി. ട്വന്റി ട്വന്റിക്ക് പ്രസിഡന്റ് പദവി ലഭിക്കും. വൈസ് പ്രസിഡന്റ് പദവി യുഡിഎഫിനും.

6

പ്രാദേശിക കൂട്ടായ്മയായ ട്വന്റി ട്വന്റി അരാഷ്ട്രീയമാണ് എന്നായിരുന്നു നേരത്തെ ഇടത്-വലത് മുന്നണികളുടെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിട്ടും ഇവരെ മുന്നണികള്‍ അകറ്റി നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇനി മാറ്റി നിര്‍ത്തേണ്ടതില്ല എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. അടുത്താഴ്ച ഇടതു ഭരണത്തിനെതിരെ ചെല്ലാനം പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരും. ട്വന്റി ട്വന്റിയും യുഡിഎഫും ഒന്നിക്കുന്നതോടെ ഇടത് ഭരണം വീഴുമെന്ന് ഉറപ്പാണ്.

നിങ്ങളറിയും ഈ സുന്ദരികളെ!! കറുപ്പണിഞ്ഞ കൂട്ടുകാരികള്‍ക്കൊപ്പം ബ്രൗണില്‍ തിളങ്ങി മീന

7

21 അംഗങ്ങളാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫിന് 9 സീറ്റ്, ട്വന്റി ട്വന്റിക്ക് 8 സീറ്റ്, യുഡിഎഫിന് നാല് സീറ്റ് എന്നിങ്ങനെയാണ് കക്ഷി നില. പുതിയ കൂട്ടുകെട്ടിനെ വിമര്‍ശിച്ച് സിപിഎം രംഗത്തുവന്നുകഴിഞ്ഞു. എന്നാല്‍ ട്വന്റി ട്വന്റി വര്‍ഗീയ-തീവ്രവാദ സംഘടനയല്ല എന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+