എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള ധർമയുദ്ധം; ഫാഷിസ്റ് ശക്തികളെ അധികാരത്തിൽ നിന്നും തൂത്തെറിയേണ്ട ബാധ്യത നമ്മുക്കുണ്ടെന്ന് ഹൈബി ഈഡൻ

  • By Desk
Google Oneindia Malayalam News

എറണാകുളം: മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള ധർമ്മയുദ്ധമാണ് ഈ തിരഞ്ഞെടുപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ. വാഹന പര്യടനത്തിന്റെ ഭാഗമായി കടവന്ത്രയിൽ ജനങ്ങൾ നൽകിയ സ്നേഹ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1750 കോടിയ്ക്ക് എന്തു പറ്റി... പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് യുഡിഎഫ് എംഎൽഎമാർ, വികസനക്കുറുപ്പുമായി ഇന്നസെന്‍റ്

"രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഫാഷിസ്റ് ശക്തികളെ അധികാരത്തിൽ നിന്നും തൂത്തെറിയേണ്ട ബാധ്യത നമ്മുക്കുണ്ട്. വർഗീയതയും അഴിമതിയും രാജ്യത്തെ നശിപ്പിക്കും. വർഗീയതയുടെ പേരിൽ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കേന്ദ്ര സർക്കാരും, ജനങ്ങളുടെ വിശ്വാസങ്ങളെപോലും തകർക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരും മതേതര സമൂഹത്തിന് ഭീഷണിയാണ്. ഈ സാഹചര്യത്തിൽ മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള ധർമയുദ്ധമാണ് ഈ തിരഞ്ഞെടുപ്പ്. ഹൈബി ഈഡൻ വ്യക്തമാക്കി. രാജ്യം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ യുഡിഎഫിനോടൊപ്പം അണിചേരുവാൻ ഹൈബി ഈഡൻ ആഹ്വാനം ചെയ്തു.

Hibi Eden

ഓശാന ഞായറായ ഇന്ന് രാവിലെ 6മണിയോടെ കുടുംബത്തോടൊപ്പം പൊറ്റക്കുഴി പള്ളിയിൽ എത്തി ആരാധനയിൽ പങ്കുകൊണ്ടു. തുടർന്ന് പ്രവർത്തകർ നൽകിയ കണിക്കൊന്നപ്പൂ സ്വീകരിച്ചു ഏവർക്കും വിഷു ആശംസകൾ നേർന്നു. തുടർന്ന് 8മണിയോടെ ആരംഭിച്ച പര്യടനം കടവന്ത്ര, നെട്ടൂർ, കളമശ്ശേരി മേഖലകളിൽ പര്യടനം നടത്തി. കത്രിക്കടവിൽ മുൻ കെപിസിസി ജനറൽ സെക്രട്ടറി എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്ത വാഹനപര്യടനം എളംകുളം, ജവഹർ നഗർ, പഞ്ചായത്ത് ജംഗ്ഷൻ മേഖലകളെ ആവേശം കൊള്ളിച്ച് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ കടവന്ത്രയിൽ എത്തിച്ചേർന്നു.

കൊച്ചി മേയർ സൗമിനി ജെയിൻ, പി.ടി തോമസ് എം.എൽ.എ എന്നിവരോടൊപ്പമായിരുന്നു പ്രചരണം. ജനങ്ങളുടെ സ്നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പനമ്പിള്ളി നഗറിലേക്ക്. മുൻ കൗൺസിലർ തങ്കരാജിന്റെ വസതിക്ക് സമീപം കൗൺസിലർമാരുടെ നേതൃത്വത്തിൽ സ്വീകരണം. കൊച്ചു കടവന്ത്രയിൽ പ്രദേശവാസികളുടെയും വ്യാപാരികളുടേയും അത്യുജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങി തേവര ഗുരുസിംഗ് സഭയുടെ ഗുരുദ്വാരയിലേക്ക്.

പഞ്ചാബിന്റെ വിളവെടുപ്പ് ഉത്സവമായ ബൈസാഖി ഉത്സവത്തിൽ പങ്കു ചേർന്ന് ഗുരുദ്വാരയിൽ പ്രാർത്ഥന നടത്തി. വിശ്വാസികളുടെ കൂടെ ഉച്ചഭക്ഷണവും കഴിച്ച് അൽപനേരം ഗുരുദ്വാരയിൽ സമയം ചിലവഴിച്ച ശേഷം വൈറ്റിലയിലേക്ക്. ചെട്ടിച്ചിറ, നീലാമുറി, ചമ്പക്കര, ജനത ജംഗ്ഷൻ തുടങ്ങിയ മേഖലകളിലെ ഉജ്ജ്വലമായ സ്വീകരണത്തിന് ശേഷം വൈറ്റിലയിലെ ഇലക്ഷൻ പ്രചാരണയോഗത്തിലേക്ക്. എം.പി എ.കെ ആൻറണി യോഗത്തിൽ സംസാരിച്ചു. വൈറ്റിലയിലെ യോഗത്തിന് ശേഷം കളമശ്ശേരിയിലെ വിവിധ മേഖലകൾ സന്ദർശിച്ചു പര്യടനം പൂർത്തിയാക്കി .

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam
English summary
Hibi Eden's election campain in Kadavanthra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X