പോലീസിനോട് പ്രതികാരമായി മോഷണം; മല്പിടുത്തതിലൂടെ പിടിയിലായത് 'മരിയാര്‍പൂതം'
കൊച്ചി: നഗരത്തെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം അറസ്റ്റില്‍. ജോണ്സന് എന്നാണ് ഇയാളുടെ പേര്. കഴിഞ്ഞ ദിവസം മോഷണം നടത്തുന്നതിനിടെയാണ് പിടിയിലായത്. വലിയ മല്‍പിടുത്തതിലൂടെയാണ് മരിയാര്‍പൂതം അറസ്റ്റിലായത്. വീട്ടുടമയ്ക്ക് നേരെ വരെ ഇയാളില്‍ നിന്ന് ആക്രമണമുണ്ടായി.
തമിഴ്നാട്ടിലെ ഈറോഡ് സ്വദേശിയായ കന്തസ്വാമിയാണ് ജീവന് വകവെക്കാതെ കൊടും കുറ്റവാളിയുമായി പോരിനിറങ്ങിയത്. ആദ്യം തന്റെ തലയ്ക്ക് വെട്ടി, കൈ കടിച്ച് പൊട്ടിച്ചു. എന്നിട്ടും വിട്ടില്ലെന്ന് കന്തസ്വാമി പറയുന്നു. കള്ളന് ഇനിയും തിരിച്ചുവരല്ലേ എന്ന് മാത്രമാണ് കന്തസ്വാമിക്ക് പറയാനുള്ളത്.

തിങ്കളാഴ്ച്ച പുലര്‍ച്ചെ സ്ഥിരം തട്ടകമായ കലൂരിലെ കാട്ടൂക്കാരന്‍ റോഡിലാണ് മരിയാര്‍പൂതം മോഷണത്തിനായി ഇറങ്ങിയത്. സമീപത്തെ മൂന്ന് വീടുകളില്‍ ഇയാള്‍ കയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നടക്കാതെ വന്നതോടെയാണ് കന്തസ്വാമിയുടെ വീട്ടിലെത്തിയത്. ഉറക്കമുണര്‍ന്ന കന്തസ്വാമി സര്‍വ ധൈര്യവും സംഭരിച്ചാണ് ഇയാളെ പിടിച്ചത്.
തുടര്‍ന്ന് അയല്‍വാസികളെല്ലാം ഓടിയെത്തി ഇയാളെ പിടിച്ച് കെട്ടുകയായിരുന്നു. കന്തസ്വാമിയുടെ തലയ്ക്കാണ് ജോണ്‍സന്റെ വെട്ടുകൊണ്ടത്. മോഷ്ടാവിന്റെ കൈയ്യില്‍ കത്തിയുണ്ടായിരുന്നു. തലയ്ക്ക് പരിക്കുണ്ട്, ഗുരുതരമല്ല.
മരിയാര്‍പൂതം വര്‍ഷങ്ങളായി പോലീസിന് തലവേദനയാണ്. ഒന്നര വര്‍ഷം മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്. മതിലിന് മുകളിലൂടെയെല്ലാം അനായാസമായി ഇയാള്‍ സഞ്ചരിക്കും. അതുകൊണ്ട് തന്നെ പിടിക്കാന്‍ വലിയ പ്രയാസമാണ്. ഒരിക്കല്‍ മോഷണം നടത്തിയ വീട്ടില്‍ വീണ്ടും മോഷ്ടിക്കാന്‍ കയറുന്ന രീതിയാണ് പൂതത്തിന്റേത്.
അത് മാത്രമല്ല, ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പോലീസിനോടുള്ള പ്രതികാരമാണ് ഇയാള്‍ കാണിക്കുക. അതിന്റെ ഭാഗമായി എറണാകുളം നോര്‍ത്ത് സ്റ്റേഷന് പരിധിയില്‍ തന്നെ ഇയാള്‍ മോഷണം നടത്തും.
മരിയാര്‍പൂതം ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം നാട്ടുകാരും പോലീസുമെല്ലാം ജാഗ്രതയിലായിരിക്കും. എവിടെ വേണമെങ്കില്‍ ഇയാള്‍ വരാം എന്നതാണ് സാഹചര്യം. പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഇയാളെ പിടിക്കാനായി സംഘടിച്ച സാഹചര്യം വരെ എറണാകുളം നോര്‍ത്തില്‍ ഉണ്ടായിട്ടുണ്ട്.
കാലിന്റെ തള്ളവിരലില്‍ ഊന്നി ഓടാനുള്ള കഴിവ് മരിയാര്‍ പൂതത്തിനുണ്ട്. അതാണ് രക്ഷപ്പെടാന്‍ ഇയാളെ സഹായിക്കുന്നത്. ചെരിപ്പ് ഉപയോഗിക്കാറേയില്ല. രണ്ട് വിരലില്‍ മതിലിലൂടെ ഓടി രക്ഷപ്പെടുന്ന രീതിയാണ് ജോണ്സന് സ്ഥിരമായി ചെയ്യുന്നത്. റെയില്‍വേ ട്രാക്കിലൂടെയും ഇയാള്‍ അതിവേഗം ഓടും.
പൂതത്തിന്റെ മോഷണത്തിന് ഒരു സ്റ്റൈലുണ്ട്. രാത്രി മാത്രമേ മോഷ്ടിക്കാനായി ഇറങ്ങൂ. ദീര്ഘകമായ ഇടവേളകള്‍ ഓരോ മോഷണത്തിനുമുണ്ടാവും. കയറാന്‍ ഉദ്ദേശിക്കുന്ന വീടിന്റെ മുകളിലെ വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തുക.
മോഷണത്തിന് ശേഷം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറി സ്ഥലം വിടും. പിന്നീട് തിരിച്ചുവരിക കൈയ്യിലുള്ള പണം തീര്‍ന്നാണ്. സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ മോഷണം നടത്തും. തരംകിട്ടിയാല്‍ അവരെ ആക്രമിക്കുകയും ചെയ്യും.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications