Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ വോട്ട് നേടി ജയിച്ചെന്ന് പറഞ്ഞ് അപമാനിച്ചു, നുണ പ്രചാരണത്തില്‍ സിപിഎം മാപ്പ് പറയണമെന്ന് കെ ബാബു

കൊച്ചി: ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഎമ്മിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ട മണ്ഡലമായിരുന്നു എറണാകുളത്തെ തൃപ്പൂണിത്തുറ. സിറ്റിംഗ് എംഎല്‍എയായ എം സ്വരാജില്‍ നിന്ന് മുന്‍ എമന്ത്രിയും എംഎല്‍എയുമായ കെ ബാബു സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. മണ്ഡലത്തില്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം പ്രമുഖ നേതാക്കളില്‍ നിന്നടക്കം ഉണ്ടായ വീഴ്ചയെ തുടര്‍ന്നതാണെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

1

ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. കാരണം, സംസ്ഥാനത്ത് എം സ്വരാജിന്റെ പരാജയം കടുത്ത ആഘാതമാണ് സിപിഎമ്മിന് സ്വൃഷ്ടിച്ചത്. എന്നാല്‍ ഇപ്പോഴിതാ സിപിഎം അവലോകന റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍, ഇതുവരെ തനിക്കെതിരെ നടത്തിയ നുണ പ്രചാരണത്തില്‍ സിപിഎം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കെ ബാബു എംഎല്‍എ.

2

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ ബാബു വിജയിച്ചത് ബിജെപി വോട്ട് നേടിയാണെന്ന തരത്തിലായിരുന്നു സിപിഎം കേന്ദ്രങ്ങളില്‍ നിന്നുണ്ടായ പ്രചാരണം. ഇതേ തുടര്‍ന്ന് സിപിഎം മാപ്പ് പറയണമെന്നാണ് രെ ബാബു ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കളെല്ലാം ഇതേ ആരോപണമുന്നയിച്ച് പൊതുജനമധ്യത്തില്‍ നിരന്തരമായി അപമാനിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് കെ ബാബു പറഞ്ഞു.

3

ഇതുമായി ബന്ധപ്പെട്ട് കെ ബാബു ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. അദ്ദഹത്തിന്റെ വാക്കുകളിലേക്ക്, തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണം സ്വന്തം പാര്‍ട്ടിയുടെ വോട്ട് ചോര്‍ച്ചയാണെന്ന് തിരിച്ചറിഞ്ഞ് നടപടി സ്വീകരിച്ച സാഹചര്യത്തില്‍, ഇതുവരെ എനിക്കെതിരേ നടത്തിയ നുണപ്രചാരണത്തിന് സിപിഎം മാപ്പ് പറയണം.

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

4

എല്‍ഡിഎഫ് പരാജയത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ച സിപിഎം കമ്മീഷന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും ചെയ്യണം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മേയ് രണ്ട് മുതല്‍ സിപിഎം നേതാക്കള്‍ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ വോട്ട് നേടിയാണ് ഞാന്‍ ജയിച്ചത് എന്നായിരുന്നു അവരുടെ ആരോപണം.

5

സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കളെല്ലാം ഇതേ ആരോപണമുന്നയിച്ച് പൊതുജനമധ്യത്തില്‍ നിരന്തരമായി അപമാനിച്ചുകൊണ്ടിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പ്രദേശങ്ങളിലെ കാരണങ്ങളെക്കുറിച്ച് പഠിക്കാന്‍ സിപിഎം നിയോഗിച്ച കമ്മീഷനാണ് പാര്‍ട്ടിയുടെ വോട്ടു ചോര്‍ച്ചയാണ് പരാജയ കാരണമെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

6

ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാജയത്തിന് ഉത്തരവാദിയായ നേതാവ് സിപിഎം ജില്ലാ കമ്മിറ്റിയംഗം സി.എന്‍. സുന്ദരനെതിരേ നടപടിയെടുക്കുകയും ചെയ്തു. സി.എന്‍. സുന്ദരനെ പദവികളില്‍നിന്ന് ഒഴിവാക്കിയാണ് നടപടി സ്വീകരിച്ചത്. ഇതോടെ, സിപിഎം ഉന്നയിച്ച ആരോപണത്തിന് അവര്‍ തന്നെ മറുപടിയും പറഞ്ഞിരിക്കുന്നു.

7

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ എന്നെ ജനമധ്യത്തില്‍ അപമാനിക്കാനും പോരാടി നേടിയ വിജയത്തിന്റെ ശോഭ കെടുത്താനുമാണ് ബിജെപിയുടെ വോട്ട് നേടി എന്ന ആക്ഷേപമുയര്‍ത്തിയത്. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയെ അംഗീകരിക്കാനുള്ള വൈമനസ്യമാണ് നുണപ്രചാരണത്തില്‍ തെളിഞ്ഞുകണ്ടത്.

8

എതിരാളിയുടെ വിജയത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാനുള്ള കേവലമായ ജനാധിപത്യ ബോധമില്ലായ്മയാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം എംഎല്‍എമാര്‍ ബിജെപി വോട്ട് നേടി വിജയിച്ച എംഎല്‍എ എന്ന് പറഞ്ഞ് എന്നെ അപമാനിച്ചു.

9

നിയമസഭാ രേഖകളില്‍ അതെല്ലാമുണ്ട്. ബിജെപിയുടെ വോട്ട് താന്‍ നേടിയിട്ടില്ലെന്നും തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സിപിഎം പൊന്നിന്‍കുടത്തിന്റെ പരാജയത്തിലെ ജാള്യത മറയ്ക്കാനാണ് ആരോപണമുന്നയിക്കുന്നതെന്നും ഞാന്‍ വിശദീകരിച്ചതാണ്. ഗീബല്‍സിനെ തോല്‍പ്പിക്കുന്ന നുണപ്രചാരണമാണ് അന്ന് എനിക്കെതിരേ അഴിച്ചുവിട്ടത്.

10

തെരഞ്ഞെടുപ്പ് വിജയത്തിനായി കഷ്ടപ്പെട്ട ജനങ്ങള്‍ക്കും എനിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഏറെ പ്രയാസങ്ങളാണ് സിപിഎമ്മില്‍നിന്ന് നേരിടേണ്ടി വന്നത്. സിപിഎം റിപ്പോര്‍ട്ട് വരികയും നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇക്കാര്യത്തിലൊന്നും ഇനി സംശയത്തിന്റെ കാര്യമില്ല. നുണപ്രചാരണത്തിന് സിപിഎം നേതാക്കള്‍ക്ക് ഗീബല്‍സിന്റെ പേര്‍ അവാര്‍ഡ് നല്‍കണമെന്നാണ് എന്റെ അഭിപ്രായം.- കെ ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

11

അതേസമയം, എറണാകുളത്തെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗവും സിറ്റിംഗ് എം എല്‍ എയുമായിരുന്ന എം സ്വരാജിന്റെ തോല്‍വി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. സ്വരാജിന്റെ പരാജയത്തിന് സിപിഐയുടെ കാലുവാരലും ഉണ്ടായെന്നാണ് നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന പരാതി. ഉദയംപേരൂര്‍ പഞ്ചായത്തില്‍ അഞ്ചു ബൂത്തുകളില്‍ വോട്ടുചോര്‍ച്ചയുണ്ടായതും ഇതോടൊപ്പം വിലയിരുത്തുന്നുണ്ട്. പാര്‍ട്ടി ആക്ടിങ്ങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറും കൂടിയായ എ വിജയരാഘവനു മുന്നിലാണ് ഇതുമായി ബന്ധപ്പെട്ട് പരാതി എത്തിയത്.

12

എന്നാല്‍ ഇതിനിടെ എം സ്വരാജിന്റെ പരാജയത്തില്‍ സി പി എം പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലമാണെന്നാണ് നേരത്തെ സി പി എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ തൃക്കാക്കര മണ്ഡലത്തില്‍ സി പി എം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് പിന്നിലും മണ്ഡലം കമ്മറ്റിയ്ക്ക് വലിയ വീഴ്ച സംഭവിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളില്‍ എം സ്വരാജിന് ലഭിച്ചിരുന്നതിനേക്കാള്‍ അധികം വോട്ടുകള്‍ ലഭിച്ചെങ്കിലും പാര്‍ട്ടിയ്ക്ക് പരമ്പരാഗതമായി ലഭിച്ചുവന്നിരുന്ന വോട്ടുകളാണ് ഇത്തവണ കൈമോശം വന്നിട്ടുള്ളതെന്നാണ് സി പി എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.

13

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിനോട് 992 വോട്ടുകള്‍ക്കാണ് എം സ്വരാജ് പരാജയപ്പെട്ടത്. എറണാകുളം ജില്ലയില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിടേണ്ടി വന്ന പിറവം, തൃക്കാക്കര, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടിയും സി പി എം കമ്മീഷനെ നിയമിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കൂടുതല്‍ സീറ്റുകള്‍ നേടിയ മണ്ഡലം കൂടിയാണ് എറണാകുളം ജില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+