Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജു ജോർജിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ; പ്രതിഷേധം ഫേസ്ബുക്ക് കുറിപ്പിലും!

തിരുവനന്തപുരം/കൊച്ചി: ഇന്ധനവില വർധനക്കെതിരെ ഇടപ്പള്ളി വൈറ്റില ബൈപ്പാസിൽ സമരം നടത്തിയ ഡിസിസി പ്രവർത്തകരോട് നടൻ ജോജു ജോർജ് അപര്യാദയായി പെരുമാറിയെന്ന വാർത്തയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അനാവശ്യ സമരങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. കോടികളുടെ സമ്പത്തിൽ അഭിരമിക്കുന്നവർക്ക് ഇന്ധന വിലവർധന പ്രശ്നമല്ലെന്നും പക്ഷേ അത്താഴപ്പട്ടിണികാരൻ്റെ അവസ്ഥ അങ്ങനെയല്ലെന്നും സുധാകരൻ ഫേസ്ബുക്കിൽ പറഞ്ഞു.

Recommended Video

cmsvideo
    KPCC President K Sudhakaran against Joju George

    തുടർച്ചയായി നടക്കുന്ന സ്ത്രീ പീഡനങ്ങളിൽ പോലും വാ തുറക്കാത്ത സിനിമാതാരങ്ങൾ ജനങ്ങൾക്കുവേണ്ടിയുള്ള സമരത്തെ എതിർക്കുന്നത് അപലപനീയമാണ്. താരങ്ങൾ അൽപമെങ്കിലും സാമൂഹിക പ്രതിബദ്ധത കാട്ടാൻ ബാധ്യസ്ഥരാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

    കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

    കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

    ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എറണാകുളം ഡി സി സി നടത്തിയ സമരത്തെ തകർക്കാൻ ചില സാമൂഹിക വിരുദ്ധർ ശ്രമിച്ചതായുള്ള വാർത്തകൾ ശ്രദ്ധയിൽ പെട്ടു. അനാവശ്യ സമരങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പാർട്ടി അല്ല കോൺഗ്രസ്. ഇന്ധന വില വർദ്ധനവ് അസഹനീയമായ സാഹചര്യത്തിലാണ് രൂക്ഷമായ സമരപരമ്പരയ്ക്ക് കോൺഗ്രസ് തുടക്കമിട്ടിരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ അൽപം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പക്ഷേ അത്തരം സമരങ്ങളിലൂടെയാണ് നാം പല നേട്ടങ്ങളും കൈവരിച്ചതെന്ന് ആരും മറന്നു പോകരുത്. കോടികളുടെ സമ്പത്തിൽ അഭിരമിക്കുന്നവർക്ക് ഇന്ധന വിലവർദ്ധനവ് പ്രശ്നമല്ലായിരിക്കാം. പക്ഷേ അത്താഴപ്പട്ടിണിക്കാരൻ്റെ അവസ്ഥ അതല്ല .

    കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

    2

    ജനപക്ഷത്ത് നിന്ന് സമരം നയിക്കുമ്പോൾ വില വർദ്ധനവിനെ ന്യായീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ അടിമകൾ എതിരേ വരുന്നത് സ്വാഭാവികമാണ്. തുടർച്ചയായി നടക്കുന്ന സ്ത്രീ പീഡനങ്ങളിൽ പോലും വാ തുറക്കാത്ത സിനിമാ നടൻമാർ ജനങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ എതിർക്കുന്നത് അപലപനീയമാണ്. അൽപമെങ്കിലും സാമൂഹിക പ്രതിബദ്ധത കാണിക്കാൻ താരങ്ങൾ തയ്യാറാകണം. സമരം ജനങ്ങൾക്ക് വേണ്ടിയാണെന്ന സത്യം ഭരണകൂടങ്ങൾക്ക് താരാട്ട് പാടുന്ന മാധ്യമങ്ങൾക്ക് അംഗീകരിക്കാൻ മടിയുണ്ട്. എന്നാൽ ജനം സമരത്തിന് അനുകൂലമെന്ന് പ്രതികരണങ്ങളിൽ നിന്ന് ഇപ്പോൾ മാധ്യമങ്ങളും മനസ്സിലാക്കിയിരിക്കുന്നു.

    3

    സമരം ചെയ്യാൻ വന്ന പ്രവർത്തകരെ അപമാനിക്കാൻ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കും. സാധാരണക്കാരുടെ പ്രതിഷേധം ഭരണകൂടങ്ങളെ കേൾപ്പിച്ച എറണാകുളം DCC യ്ക്കും സമര ഭടൻമാർക്കും അഭിവാദ്യങ്ങൾ! അതേസമയം, ഇന്ധന വിലവർധനക്കെതിരായ കോണ്‍ഗ്രസിന്‍റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായാണ് സിനിമാതാരം ജോജു ജോര്‍ജിൻ്റെ പ്രതികരണം. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് പറഞ്ഞ താരം കോൺഗ്രസ് പ്രവർത്തകരോട് കയർക്കുകയും ചെയ്തു.

     4

    രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവർധനയിൽ കഷ്ടപ്പെടുന്നുണ്ടെന്നുമായിരുന്നു നടൻ്റെ വാക്കുകൾ. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും ജോജു പറഞ്ഞു. ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയർക്കുകയായിരുന്നു.

    5

    സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. ഇതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ സമരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ അടക്കമുള്ളവർ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+