പി രാജീവിനെതിരെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ; കളമശേരിയിൽ പുതിയ തിരുമാനവുമായി ലീഗ്
എറണാകുളം; നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ലീഗ് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് നിർണായക യോഗം ഇന്ന് പാണക്കാട് ചേരാനിരിക്കുകയാണ്.ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ ഉന്നതാധികാര സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം ഇന്ന് തന്നെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും.
പല അപ്രതീക്ഷിത പേരുകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ പ്രതിസന്ധി നിലനിൽക്കുന്ന എറണാകകുളത്തെ മുസ്ലീം ലീഗിന്റെ ഏക സിറ്റിംഗ് സീറ്റിൽ ഇബ്രാഹിം കുഞ്ഞിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയേക്കും എന്നാണ് വിവരം.
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

മറ്റൊരു സ്ഥാനാർത്ഥിക്കായി
ഇത്തവണ ഇബ്രാഹിം കുഞ്ഞിനെ കളമശേരിയിൽ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക തലത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പാലാരിവട്ടം പാലം അഴിമതികേസ് ചർച്ചയാക്കാൻ ഭരണപക്ഷത്തിന് വടികൊടുക്കുന്നതിന് തുല്യമാകും സ്ഥാനാർത്ഥിത്വം എന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ മണ്ഡലം നിലനിർത്താൻ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്നായിരുന്നു പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടത്.

മണ്ഡലം കൈവിടാൻ
എന്നാൽ രണ്ട് തവണ മത്സരിച്ച മണ്ഡലം കൈവിടാൻ ഇബ്രാഹിം കുഞ്ഞ് തയ്യാറായല്ല. ഇതോടെ മത്സരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞ് പാണക്കാട്ട് എത്തിയിരുന്നു. എതിർപ്പുകൾ അയയില്ലെന്ന് കണ്ടതോടെ മകൻ അഹബ്ദുൾ ഗഫൂറിനെ മത്സരിപ്പിക്കണമെന്ന ആവശ്യം അദ്ദേഹം നേതൃത്വത്തിന് മുന്നിൽ വെച്ചു.

ഗഫൂർ തന്നെ സ്ഥാനാർത്ഥി
എറണാകുളം ലീഗ് ജില്ലാ സെക്രട്ടറിയാണ് ഗഫൂർ.
എന്നാൽ മകൻ മത്സരിച്ചാലും തിരിച്ചടിയാകുമെന്ന് വ്യക്തമാക്കി കോൺഗ്രസും രംഗത്തെത്തി. അതേസമയം എതിർപ്പുകൾ ശക്തമാണെങ്കിലും നിലവിൽ ഗഫൂറിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് ലീഗ് നീക്കം. കളമേശിരിയിൽ മുസ്ലീം ലീഗ് നടത്തിയ സർവേയിൽ ഇബ്രാഹിം കുഞ്ഞിനാണ് വിജയ സാധ്യതയെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

കോൺഗ്രസ് ഇടയും
എന്നാൽ കോൺഗ്രസും ലീഗ് പ്രാദേശിക നേതൃത്വവും ഇബ്രാഹിം കുഞ്ഞിനെ ശക്തമായി എതിർക്കുമ്പോൾ അത് തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് ഇബ്രാഹിം കുഞ്ഞിന്റെ മകനെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്. അതേസമയം സ്ഥാനാർത്ഥിയായി ഗഫൂർ എത്തിയാൽ കോൺഗ്രസ് ഇടയുമെന്ന കാര്യത്തിൽ തർക്കമില്ല.

തദ്ദേശ തിരഞ്ഞെടുപ്പിൽ
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ലീഗ് മണ്ഡലത്തിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇബ്രാഹും കുഞ്ഞിന്റെ പഞ്ചായത്തിൽ ഉൾപ്പെടെ ലീഗ് പരാജയപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം നേരത്തേ കോൺഗ്രസ് നേതൃത്വം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ ആവശ്യം പരിഗണിക്കാതെ ഗഫൂറിനെ മത്സരിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തിന് വഴിവെക്കും.
നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications