എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോർപ്പറേഷനിൽ എൽഡിഎഫിന് പിന്തുണ: ടോണി ചമ്മണിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ലീഗ് വിമതൻ

Google Oneindia Malayalam News

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കൊച്ചിയിൽ നിന്ന് പുറത്തുവരുന്നത് വേറിട്ട വിശേഷങ്ങൾ. വിമതന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടോണി ചമ്മണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത് കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ലീഗ് വിമതൻ. മട്ടാഞ്ചേരി മേഖലയിൽ ടി കെ അഷ്‌റഫിനുള്ള സ്വാധീനം തന്നെയാണ് ടോണി ചമ്മണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതിന് പിന്നിലും. ടികെ അഷ്റഫും കോൺഗ്രസ് പ്രവർത്തകരും കാല്‍നടയായി നടത്തിയ പ്രചാരണ ജാഥയ്ക്ക് പ്രാദേശിക തലത്തിൽ വലിയ ജനപിന്തുണയും പങ്കാളിത്തവുമാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കായി നടത്തിയ പരസ്യ പ്രചാരണത്തിന്റെ ദൃശ്യങ്ങളും ഇതിന് പിന്നാലെ ഇതിന്റെ വീഡിയോയും അഷ്റഫ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'വോട്ടറുടെ സ്വകാര്യ വിവരങ്ങൾ സിംഗപ്പൂര്‍ കമ്പനിയുടെ പക്കല്‍', ചെന്നിത്തലയ്‌ക്കെതിരെ പരാതി നൽകി ബിജെപി'വോട്ടറുടെ സ്വകാര്യ വിവരങ്ങൾ സിംഗപ്പൂര്‍ കമ്പനിയുടെ പക്കല്‍', ചെന്നിത്തലയ്‌ക്കെതിരെ പരാതി നൽകി ബിജെപി

കൊച്ചിയിലെ സിറ്റിങ് എംഎല്‍എ പദവിയിലിരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ കെ ജെ മാക്‌സി മട്ടാഞ്ചേരിയോട് കാണിച്ച അവണനയെത്തുടർന്നാണ് ഇത്തൊരു നീക്കം. ഇതാണ് യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിക്കായി പ്രചാരണത്തിനിറങ്ങുന്നതിന് തന്നെ പ്രേരിപ്പിച്ചിട്ടുള്ളതെന്നും അഷ്റഫ് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മട്ടാഞ്ചേരി പ്രദേശത്തെ വികസനത്തിന് ഊന്നല്‍ നല്‍കി പ്രവർത്തിക്കുന്ന സ്ഥാനാര്‍ഥിയെയാണ് പിന്തുണയ്ക്കുന്നതെന്നും അഷ്റഫ് വിശദീകരിക്കുന്നു. ടോണി ചമ്മണിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനുള്ള പിന്തുണ തല്‍ക്കാലം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലാപാട് മാറ്റം വേണമോ എന്ന കാര്യം പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും അഷ്റഫ് കൂട്ടിച്ചേർത്തു.

ochi-tonychammany-congr

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സീറ്റ് നിഷേധിച്ചതോടെയാണ് അഷ്റഫിന് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് കോര്‍പറേഷനിലെ രണ്ടാം ഡിവിഷനില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ടികെ അഷ്‌റഫ് മത്സരിച്ചത്. ഫലം പുറത്തുവന്നതോടെ എൽഡിഎഫിനോ യുഡിഎഫിനോ വ്യക്തമായ ഭൂരിപക്ഷം നേടാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അഷ്‌റഫ് ഇടതുപക്ഷത്തിന് പിന്തുണ നൽകിയത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നിലവില്‍ അഷ്‌റഫ്‌ പിന്തുണ പിന്‍വലിക്കുകയാണെങ്കിലും ഭരണം സുരക്ഷിതമായി നിലനിര്‍ത്താനുള്ളത്ര പിന്തുണ മുന്നണിയ്ക്കുണ്ട്. സ്വതന്ത്രരുടെ പിന്തുണയിലാണ് എൽഡിഎഫിന്റെ ഭൂരിപക്ഷമെന്നതും ശ്രദ്ധേയമാണ്. എൽഡിഎഫ്- യുഡിഎഫ് സീറ്റുകളുടെ അന്തരം കുറയുന്നത് ഭാവിയിൽ പ്രശ്നങ്ങൾക്ക് കാരണമാകും. മട്ടാഞ്ചേരിയിൽ വലിയ ജനസ്വാധീനമുള്ള അദ്ദേഹത്തിന്റെ പിന്തുണ യു ഡി എഫിനെ സംബന്ധിച്ചിടത്തോളം അനുകൂല ഘടകമാണ്.

Ernakulam
English summary
Kerala assembly election 2021: Muslim League rebel campaigns for UDF candidate Tony Chammany
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X