ജില്ലയില്‍ കൂടുതല്‍ ഭൂരിപക്ഷം വിഡി സതീശന്; ഞെട്ടിക്കുന്ന കണക്കുമായി യുഡിഎഫ്, 10 ല്‍ വിജയം ഉറപ്പ്
കൊച്ചി: മധ്യകേരളത്തില്‍ എക്കാലത്തും യുഡിഎഫിനൊപ്പം ഉറച്ച് നില്ക്കുന്ന ജില്ലകളില്‍ ഒന്നാണ് എറണാകുളം. ഇത്തവണയും അതിന് വലിയ മാറ്റമൊന്നും മുന്നണി പ്രതീക്ഷിക്കുന്നില്ല. നേട്ടം കഴിഞ്ഞ തവണത്തേക്കാള്‍ വര്ധിക്കുമോയെന്നത് മാത്രമാണ് ആകാംക്ഷ. 2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെയുള്ള 14 സീറ്റില്‍ ഒന്‍പത് ഇടത്തായിരുന്നു യുഡിഎഫ് എറണാകുളം ജില്ലയില്‍ വിജയിച്ചത്. ഇത്തവണ അത് ഉയരുമെന്ന കാര്യത്തില്‍ മുന്നണിക്ക് സംശയം ഒന്നുമില്ല. ഒപ്പം മുന്നണിക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുക പറവൂരില്‍ വിഡി സതീശനായിരിക്കുമെന്നും കണക്കുകള്‍ നിരത്തി കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.
ബംഗാള്‍ തെരഞ്ഞെടുപ്പ് ആറാംഘട്ട പോളിംഗ് തുടരുന്നു, ചിത്രങ്ങള്‍ കാണാം

എറണാകുളം ജില്ല
ജില്ലയിലെ 14 മണ്ഡലങ്ങളിലും ഇത്തവണ വിജയ പ്രതീക്ഷയുണ്ടെങ്കിലും 10 ഇടത്താണ് നിലവില്‍ യുഡിഎഫ് വിജയം ഉറപ്പിക്കുന്നത്. 4 മണ്ഡലങ്ങളില്‍ ചില ഘടങ്ങള്‍ മുന്നണിക്ക് എതിരായി പ്രവര്‍ത്തിച്ചതിനാലാണ് ഇവിടം വിജയം ഉറപ്പിക്കാത്തത്. എന്നാല്‍ ഈ പ്രതികൂല ഘടകം മറികടന്ന് വിജയിച്ച് വരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

കോതമംഗലം, വൈപ്പിൻ
കോതമംഗലം, വൈപ്പിൻ, കുന്നത്തുനാട്, കളമശ്ശേരി എന്നിവിടങ്ങളിലെ വിജയത്തിന്റെ കാര്യത്തിലാണ് സംശയങ്ങള്‍ നിലനില്‍ക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് പറവൂരാണ്. വിഡി സതീശന്റെ മികച്ച പ്രതിച്ഛായ മുന്നണിക്ക് അപ്പുറത്തുള്ള വോട്ടുകളും നേടാന്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

പറവൂരില്‍
പറവൂരില്‍ വിഡി സതീശന് 20000 മുതല്‍ 23000 വരെ വോട്ട് ലഭിക്കുമെന്നാണ് ബൂത്ത് തലത്തിലുള്ള കണക്കുകള്‍ ക്രോഡീകരിച്ച് ഡിസിസി വിലയിരുത്തുന്നത്. യുഡിഎഫ് അധികാരത്തില്‍ എത്തിയാന്‍ വിഡി സതീശന് മന്ത്രിപദവിയിലേക്ക് എത്തുമെന്ന ധാരണം വോട്ടെടുപ്പില്‍ സ്വാധീനിച്ചെന്നും വിലിയിരുത്തപ്പെടുന്നു.

ആറാം തവണ
കഴിഞ്ഞ അഞ്ച് തവണയായി പറവൂരില്‍ നിന്നുള്ള എംഎല്‍എയാണ് വിഡി സതീശന്. കഴിഞ്ഞ തവണയും മണ്ഡലത്തില്‍ ഇരുപതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം നേടാന്‍ സതീശന് സാധിച്ചിരുന്നു. സിപിഐയിലെ ശാരദ മോഹനെ 20364 വോട്ടുകള്‍ക്കായിരുന്നു സതീശന് പരാജയപ്പെടുത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നാലായിരം വോട്ടിന്റെ മേല്‍ക്കൈ എല്‍ഡിഎഫിനാണെങ്കിലും സ്ഥാനാര്‍ത്ഥിയുടെ മികവ് ഇതിനെയെല്ലാം വളരെ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയുമെന്നും യുഡിഎഫ് അവകാശപ്പെടുന്നു. പ്രചാരണത്തില്‍ മുന്നേറാന്‍ സാധിച്ചതും ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.

ആലുവയില്‍
എറണാകുളത്ത് രണ്ടാമതായി ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത് ആലുവയിലാണ്. ഇവിടെ 18000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മൂന്നാം തവണയും അന്‍വര്‍ സാദത്ത് വിജയിച്ച് കയറുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണയും മണ്ഡലത്തില്‍ പതിനെട്ടായിരത്തോളം ഭൂരിപക്ഷം നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു.

ട്വന്റി-ട്വന്റി ഫാക്ടര്‍
കുന്നത്ത്നാട്ടില്‍ ട്വന്റി-ട്വന്റി ഫാക്ടറാണ് പ്രതികൂലമായി ബാധിച്ചത്. 10000 വോട്ടിന്റെ വിജയമാണ് ഇവിടെ മണ്ഡലം നേതൃത്വം അവകാശപ്പെടുന്നത്. എന്നാല്‍ മുവായിരം വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പിടിച്ച വോട്ടുകള്‍ നിയമസഭയിലേക്ക് നേടാന്‍ ട്വന്റി-ട്വന്റിക്ക് സാധിക്കില്ലെന്നാണ് അനുമാനം.

കളമശ്ശേരിയില്‍
കളമശ്ശേരിയില്‍ ചില പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എറ്റവും അവസാനം ആറായിരം വോട്ടിനെങ്കിലും കടന്നുകൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രചാരണത്തില്‍ ആദ്യ ഘട്ടത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി മുന്നേറിയെങ്കിലും അവസാന ഘട്ടം മേധാവിത്വം തിരികെ പിടിക്കാന്‍ സാധിച്ചെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.

പാലാരിവട്ടം പാലം
സിപിഎമ്മില്‍ ഉടലെടുത്ത പ്രശ്നങ്ങളും യുഡിഎഫിന് ഗുണം ചെയ്തു. പാലാരിവട്ടം പാലം വിഷയം വേണ്ടത്ര എല്‍ഡിഎഫിന് ഗുണം ചെയ്തിട്ടില്ല. തികഞ്ഞ രാഷ്ട്രീയ പോരാട്ടമാണ് നടന്നത്. മുസ്ലിം ലീഗിലെ തര്‍ക്കങ്ങള്‍ വോട്ട് ചോര്‍ത്തിയാലും ഇത് 500 ല്‍ കൂടില്ലെന്നാണ് കണക്ക്. തദ്ദേശ തിരഞ്ഞെടുപ്പിലെ ലീഗ്-കോണ്‍ഗ്രസ് പ്രശ്നം പരിഹരിച്ചതും ഗുണകരമാണ്.

കോതമംഗലത്ത്
കോതമംഗലത്ത് 5000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷ. നെല്ലിക്കുഴി പഞ്ചായത്തിൽ 2000 വോട്ടുകൾ, കോട്ടപ്പടിയിൽ 1000 വോട്ടുകള്‍ എന്നിങ്ങനെ കുറഞ്ഞേക്കും. എന്നാല്‍ മുന്‍സിപ്പാലിറ്റി ഉള്‍പ്പെടുന്ന മേഖലയില്‍ ലീഡ് ചെയ്യാന്‍ കഴിയും. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നഷ്ടപ്പെടുന്ന കത്തോലിക്ക വോട്ടുകള്‍ പൂര്‍ണ്ണമായി ഇടതിന് പോവില്ല. ഇതില്‍ വലിയൊരു വിഹിതം ട്വന്റി-20 പിടിക്കും.

തൃപ്പൂണിത്തുറയില്‍
തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ വിജയത്തില്‍ യാതൊരു സംശയവും നിലനില്ക്കുന്നില്ല. പതിനായിരം വരെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ ബിജെപിക്ക് പോയ യുഡിഎഫ് വോട്ടുകള്‍ തിരികെ പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈഴവ വോട്ടുകള്‍ കൂടി ബാബു ഇത്തവണ തിരിച്ചെത്തിക്കും എന്നും യുഡിഎഫ് വിലയിരുത്തുന്നു.
നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍
Recommended Video
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications