അഭിഭാഷകയുടെ പരാതി; ചുംബന സമര നായകന്‍ രാഹുല്‍ പശുപാലനെ അറസ്റ്റ് ചെയ്തു
കൊച്ചി: അഭിഭാഷകയുടെ പരാതിയെ തുടര്‍ന്ന് ചുംബന സമരത്തിന് നേതൃത്വം നല്‍കുന്ന രാഹുല്‍ പശുപാലനെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ പശുപാലന്‍ തനിക്കെതിരെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്ന എറണാകുളം സ്വദേശിനി അഡ്വ. രാജേശ്വരി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. സെന്‍ട്രല്‍ പോലീസ് പിന്നീടിയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
രാഹുല്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം അനുമതിയില്ലാതെ എടുക്കുകയും തുടര്‍ന്ന് അത് ഉപയോഗിച്ച് അപകീര്‍ത്തികരമായി ഫേസ്ബുക്കിലൂടെ പ്രചരണം നടത്തിയെന്നും അഭിഭാഷക ആരോപിക്കുന്നു. കേരള പോലീസ് ആക്ടിന്റെ സെക്ഷന്‍ 118 ഡി പ്രകാരം മറ്റൊരാളെ മന:പൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചതിനും ഐടി ആക്ട് പ്രകാരവുമാണ് രാഹുലിനെതിരെ കേസെടുത്തത്.

എന്നാല്‍, രാജേശ്വരിക്കെതിരെ അഞ്ചുമാസം മുന്‍പ് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് രാഹുല്‍ അറിയിച്ചു. രാജേശ്വരി പങ്കാളിയായ മംഗള്‍മൂവീസിന്റെ ബാനറില്‍ ഒരു സിനിമയെടുക്കാന്‍ തീരുമാനിച്ചിരുന്നു. തന്നെയാണ് സംവിധായകനായി നിശ്ചയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് താനു സുഹൃത്തുക്കളും ചേര്‍ന്ന് അനുബന്ധ ജോലികളും പൂര്‍ത്തിയാക്കിയെങ്കിലും നിര്‍മാതാക്കളുടെ പിടിപ്പുകേടിനെത്തുടര്‍ന്ന് ചിത്രം മുടങ്ങി.
തുടര്‍ന്ന് നല്ല ഉദ്ദേശത്തോടുകൂടിയല്ല ഇവര്‍ സിനിമ എടുക്കുന്നതെന്നും അതിനുപിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടായിരുന്നെന്നും കാട്ടിയാണ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാജേശ്വരി പരാതി നല്‍കിയത്. അതേസമയം, രാഹുലിന്റെ ആരോപണങ്ങള്‍ രാജേശ്വരി നിഷേധിച്ചു. അടുത്തിടെ കേരളത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെച്ച ചുംബന സമരം നടത്തുന്നത് രാഹുല്‍ പശുപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ്.












Click it and Unblock the Notifications