'പൊലീസ് ജനങ്ങളെ വഞ്ചിക്കുന്നു, എന്നോടുള്ള വിരോധം പാവം തൊഴിലാളികളോട് കാണിക്കരുത്': സാബു എം ജേക്കബ്
കൊച്ചി: കിഴക്കമ്പലം അക്രമസംഭവവുമായി ബന്ധപ്പെട്ട് പൊലീസിനതിരെ വിമര്‍ശനവുമായി കിറ്റക്സ് എംഡി സാബു എം ജേക്കബ്. പോലീസ് കസ്റ്റഡിയിലെടുത്ത 164 പേരില്‍ വെറും 13 പേര് മാത്രമാണ് യഥാര്ഥപ്രതികളെന്നാണ് അദ്ദേഹം പറയുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാക്കിയുള്ളവരെ പൊലീസ് പ്രതികളാക്കിയത് ജനങ്ങളെ കബിളിപ്പിക്കാനാണെന്നും സാബു എം ജേക്കബ് പറഞ്ഞു.
കസ്റ്റഡിയിലുള്ള 151 പേരും നിരപരാധികളാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ക്രിസ്മസ് ആഘോഷത്തിന്റെ സമസമയത്താണ് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവം കിറ്റക്സുമായി ബന്ധപ്പെട്ട് നടന്നതെന്നും. വളരെ യാദൃശ്ചികമായി നടന്ന സംഭവത്തില്‍ തനിക്ക് വളരെയധികം ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്താതായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഒരിക്കലും നടക്കാന്‍ പാടില്ലാത്ത യാദൃശ്ചികമായ സംഭവങ്ങളാണെങ്കിലും അതിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 164 പേരെ കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് അവകാശപ്പെടുന്നതെന്നും ഇവരെല്ലാം പ്രതികളെന്നും പോലീസ് പറയുന്നുണ്ടെന്നും ഇതില്‍ 152 പേരെ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ബാക്കി 12 പേരെ എവിടെനിന്ന് കിട്ടിയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

12 ലൈന്‍ ക്വാര്‍ട്ടേഴ്സിലായി 984 പേരാണ് അവിടെ താമസിക്കുന്നത്. ഇതില്‍ 499 പേരും മലയാളികളാണ്. ബാക്കി ഇതരസംസ്ഥാനക്കാരും. 12 ക്വാര്‍ട്ടേഴ്സുകളില്‍ മൂന്നെണ്ണത്തില്‍നിന്ന് മാത്രമാണ് പ്രതികളെ പിടികൂടിയിരിക്കുന്നതെന്നും 10,11,12 നമ്പര്‍ ക്വാര്‍ട്ടേഴ്സുകളില്‍നിന്ന് മാത്രമാണ് തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാളികളെ മാറ്റിനിര്‍ത്തി ഹിന്ദിക്കാരെ മാത്രം ബസില്‍ കയറ്റികൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 12 ക്വാര്‍ട്ടേഴ്സുകളിലായി 485 പേരുണ്ടായിട്ടും 10, 11, 12 ക്വാര്‍ട്ടേഴ്സുകളിലെ ഹിന്ദിക്കാരെ മാത്രമാണ് പൊലീസ് കൊണ്ട്പോയത്. ജനങ്ങളെ വിഢിയാക്കുന്നതിന് വേണ്ടി ഒരു പേരിനു വേണ്ടി മാത്രമാണ് അവിടെ നിന്ന് ഹിന്ദിക്കാരെ കയറ്റികൊണ്ട്പോയതാണ് ഈ 164 പേരെന്ന് അദ്ദേഹം ആരോപിച്ചു.

രണ്ട് മണിക്കൂര്‍കൊണ്ട് പാതിരാത്രിയില്‍ ഈ മൂന്ന് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവരാണ് പ്രതികളെന്നത് പൊലീസിന് എവിടുന്നാണ് വിവരംകിട്ടിയത്. ഇവരാണ് പ്രതികളെന്ന് രപൊലീസെങ്ങനെ മനസിലാക്കി. ഒരു ദൃശ്യങ്ങളുടേയോ, ദൃക്സാക്ഷികളുടെയോ തെളിവ് പോലുമില്ലാതെയാണ് 162 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു ദിവസത്തിന് ഈ കസ്റ്റഡിയിലെടുത്ത മുഴുവന്‍ പേരും പ്രതികളാണെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. പോലീസ് മുന്‍വിധിയോടെ വന്ന് ജനങ്ങളെ കബളിപ്പിക്കാനായാണ് ഹിന്ദിക്കാരെ മാത്രം കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം ആരോഹിച്ചു. കിറ്റക്സ് ഒരിക്കലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രസ്ഥാനമല്ലെന്നും നിയമം കൈയിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കാറുമില്ലെന്നും നൂറുരൂപയുടെ കളവ് നടന്നാല്‍ പോലും പോലീസിനെ അറിയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തിന് ശേഷം കിറ്റക്സുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥന്മാരും ഈ സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനും ശിക്ഷ ഉറപ്പാക്കാനും എല്ലാ സഹകരണവും ചെയതിരുന്നുവെന്നും ഇപ്പോഴും അത് ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 164 പേരില്‍ വെറും 13 പേര് മാത്രമാണ് യഥാര്‍ഥ പ്രതികളെന്നും ബാക്കി 151 പേരും നിരപരാധികളാണെന്നും എവിടെനിന്നാണ് 151 പേരെ പ്രതികളാക്കിയതെന്നും അദ്ദേഹം ചോദിച്ചു. 151 നിരപരാധികളെ ആര് തിരിച്ചറിഞ്ഞുവെന്നും പോലീസ് ജനങ്ങള കബളിപ്പിക്കാന്‍ എല്ലാവരെയും പ്രതികളാക്കിയെന്നും സാബു എം.ജേക്കബ് ആരോപിച്ചു. രണ്ട് മണിക്ക് നടന്ന സംഭവത്തില്‍ രണ്ട് ദിവസത്തിനകം 164 പ്രതികളെ കസ്റ്റഡിയിലെടുക്കുകയും 12 ലൈന്‍ ക്വാര്‍ട്ടേഴ്സില്‍ നിന്ന് 3 ക്വാര്‍ട്ടേഴ്സുകളിലെ ആളുകള്‍ മാത്രമാണ് പ്രതികളെന്ന് തീര്‍ച്ചപ്പെടുത്തികൊണ്ട് അവരെ പ്രതികളാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സംസാരിക്കുന്നത് മുഴുവന്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പൊലീസ് പ്രതികളെന്ന് പറഞ്ഞ് കൊണ്ടുപോയിരിക്കുന്ന 164 പേരില്‍ 13 പേര് മാത്രമാണ് യതാര്‍ത്ഥ പ്രതികളെന്നും 13ല്‍ രണ്ട് പേരെ തങ്ങളാണ് ഇന്നലെ പൊലീസിന് പിടിച്ച് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. 23 പ്രതികളാണ് ഈ സംഭവത്തില്‍ പങ്കെടുത്തിട്ടുള്ളത്. ബാക്കിയുള്ളവരെ തങ്ങള്‍ തന്നെ പൊലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. 23 പ്രതികളില്‍ 13 പേര് കമ്പിനി തന്നെ പൊലീസിന് നല്കിയ പ്രതികളാണെന്നും 10 പേര് മാത്രമാണ് പൊലീസ് പിടികുടിയവരില്‍ യതാര്‍ത്ഥ പ്രകിളെന്നും ബാക്കിയുള്ളവര്‍ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം ഒരുമിച്ച് ജോലിചെയ്ത സെക്യൂരിറ്റിക്കും സൂപ്പര്‍ വാസര്ക്കും ക്യാമറയില്‍ കണ്ട് മനസിലാക്കാന്‍ സാധിക്കാ്തത ഇവരെ രണ്ട് മണിക്കൂര്‍കൊണ്ട് പൊലീസ് എങ്ങനെ കണ്ടെത്തിയെന്നും അദ്ദേഹം ചോദിച്ചു.

സ്വന്തം ഭാര്യയേയും, മക്കളേയും ഉപേക്ഷിച്ച് ആയിരകണക്കിന് മൈലുകള്‍ താണ്ടി ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഇവിടെ പണിക്കുവന്ന പാവം തൊഴിലാളികളെ തന്നോടുള്ള വിരോധം വച്ചാണ് 151 നിരപാരിധികളെ ജയിലലടച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് മനസാക്ഷിയുണ്ടെങ്കില്‍ ഇനിയെങ്കിലും അവരെ തുറന്ന് വിടണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കിഴക്കമ്പലം അക്രമ സംഭവവുമായി ബന്ധപ്പെട്ട് സാബു ജേക്കബിനെതിരെയും കേസെടുക്കണമെന്ന് ബെന്നി ബെഹനാന് ആവശ്യപ്പെട്ടു. കിറ്റെക്സ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ലഹരി മരുന്ന് എത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സ്ഥാപനത്തിന് ഒഴിഞ്ഞു മാറാനാകില്ലെന്നും ബെന്നി ബെഹനാന് പറഞ്ഞു.

അവിടുത്തെ അതിഥി തൊഴിലാളികള്‍ക്ക് അക്രമവാസനയുണ്ടാക്കിയതില്‍ നിന്ന് കമ്പനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും 2012ല്‍ കിറ്റെക്സിനൈതിരായ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ സാബു ജേക്കബ് ഉപയോഗിച്ചത് ഈ തൊഴിലാളികളെയാണെന്നും അദ്ദേഹം ആരോപിച്ചു. 20-20 യുടെ മുഖ്യ പ്രചാരകരും പ്രവര്‍ത്തകരും ഈ തൊഴിലാളികളാണെന്നും തനിക്ക് സംരക്ഷണം ഒരുക്കാനും സാബു ഇവരെ ഉപയോഗിച്ചെന്ന് ബെന്നി ബെഹനാന് ആരോപിച്ചുകിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്സ് കമ്പനിയിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത 162 പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഘര്‍ഷം തടയാനെത്തിയ സിഐ അടക്കമുള്ള പൊലീസുകാരെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കല്ല്, മരവടി, മാരകയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് എസ്എച്ച് ഒയെ അടക്കം ആക്രമിച്ചുവെന്നും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവര്‍ തയ്യാറായില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന് സാജനെ വധിക്കാന്‍ ശ്രമിച്ചത് അന്‍പതിലേറെ പേരുടെ സംഘമാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications