Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്കെയ്ന്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ പോലീസ് തിരുകിയതാണെന്ന് രേഷ്മ

കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് രക്തപരിശോധനാഫലം വന്നതിന് പിന്നാലെ പോലീസിനെതിരെ ആരോപണവുമായി മോഡല്‍ രേഷ്മ. പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് പ്രതികള്‍ നിരപരാധികളാണെന്ന് രേഷ്മയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്.

പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് ബലമായി കൊക്കെയ്ന്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ തിരുകകയായിരുന്നെന്ന് അഭിഭാഷകന്‍ വാദിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സാക്ഷികളെല്ലാം പാലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരായതിനാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്ന വാദത്തിന് കഴമ്പില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

drug-case-models

ജാമ്യം ലഭിച്ചാല്‍ പ്രതി ഷൈന്‍ ടോം ചാക്കോ നാടുവിടുമെന്ന പോലീസ് വാദവും അഭിഭാഷകന്‍ നിഷേധിച്ചു. പ്രോസിക്യൂഷന്‍ അസംബന്ധമാണെന്ന് പറയുന്നതെന്ന് ഷൈനിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ വാദം ശരിവെച്ച കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.

കടവന്ത്രയിലെ ഒരു ഫ് ളാറ്റില്‍ നിന്നാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും നാലു യുവതികളും കൊക്കെയ്‌നുമായി പോലീസിന്റെ പിടിയിലായത്. ഇവര്‍ ലഹരി ഉപയോഗിച്ചതായും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ ലാബിലെ പരിശോധകരെ സ്വാധീനിച്ചതാണോയെന്ന് സംശയമുണ്ടെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+