Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടം പതിങ്ങിയിരിക്കുന്നു ഇവിടെ...!!! കൊച്ചി ധനുഷ്‌കോടി ദേശീയപാതിയില്‍ വീതികൂട്ടില്‍ വൈകുന്നു...

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ഇരുട്ടുകാനം മുതല്‍ കല്ലാര്‍ വരെയുള്ള ഭാഗത്തെ കൊടും വളവുകള്‍ നിവര്‍ത്താന്‍ നടപടിയില്ല.വിസ്താരം കുറഞ്ഞ ഭാഗങ്ങളില്‍ അപകടങ്ങള്‍ സ്ഥിരമായിട്ടും ദേശിയപാത വിഭാഗം നടപടി കൈകൊള്ളുന്നില്ലെന്നാണ് പരാതി.കൊച്ചി ധനുഷ്ടക്കോടി ദേശിയപാതയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു.

road

അപകട സാധ്യതയേറിയ നേര്യമംഗലം വനമേഖലയിലും മറ്റിതര പ്രദേശങ്ങളിലും വീതി വര്‍ധിപ്പിക്കല്‍ നടക്കുമ്പോള്‍ കല്ലാര്‍ മുതല്‍ ഇരുട്ടുകാനം വരെയുള്ള ഭാഗങ്ങളില്‍ ഇനിയും നിര്‍മ്മാണ ജോലികള്‍ ആരംഭിക്കാത്തതാണ് പ്രതിഷേധത്തിനിടവരുത്തുന്നത്.കമ്പിലൈനും അറുപതാംമൈലിനും ഇടയില്‍ മാത്രം അപകട സാധ്യതയേറിയ 5 ഓളം വളവുകള്‍ ഉണ്ട്.ഈ വളവുകളില്‍ ഒന്നിലായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരില്‍ നിന്നുള്ള വിനോദ സഞ്ചാര വാഹനം അപകടത്തില്‍പ്പെടുകയും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

കൊടും വളവിനൊപ്പം വീതി കുറവാണ് ഈ പ്രദേശത്തെ അപകട സാധ്യത വര്‍ധിപ്പിക്കുന്നത്.ഒരേ സമയം ഇരു ദിശകളിലേക്കും വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള വിസ്താരം ഈ വളവുകളില്‍ ഇല്ല.അപകട സാധ്യത തിരിച്ചറിയാതെ എത്തുന്ന വാഹനങ്ങള്‍ ഇതിന് ശ്രമിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടവരുത്തുന്നു.കമ്പിലൈന്‍ ഭാഗത്തെ വളവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അപകട സാധ്യത കുറഞ്ഞ ഇടങ്ങളില്‍ ദേശിയപാത വിഭാഗത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരഗോമിക്കുന്നുണ്ട്.നിരന്തരം ആവശ്യമുന്നയിച്ചിട്ടും കല്ലാര്‍ മുതല്‍ ഇരുട്ടുകാനം വരെയുള്ള ഭാഗത്തെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കമിടാത്തത് വാഹനയാത്രികരോടുള്ള വെല്ലുവിളിയാണെന്നാണ് നാട്ടുകാരുടെയും വാഹനയാത്രികരുടെയും ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+