തകര്‍ന്നുവീണ ഹെലികോപ്ടര്‍ പറത്തിയത് മലയാളി; അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കോസ്റ്റ്ഗാര്‍ഡ്
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹെലികോപ്ടര്‍ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ പറത്തിയത് മലയാളിയാണ്. വിപിന്‍ എന്നയാളാണ് ഹെലികോപ്ടര്‍ പറത്തിയത്. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡന്റും മലയാളിയുമാണ് ഇയാള്‍. കമാന്‍ഡന്റ് സിഇഒ കുനാല്‍, ടെക്‌നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്‌ല എന്നിവരാണ് ഹെലികോപ്ടറില്‍ ഒപ്പമുണ്ടായിരുന്നു.
അതേസമയം സംഭവത്തില്‍ കോസ്റ്റ് കാര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചു.അപകട കാരണം കണ്ടെത്താനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ഹെലികോപ്ടറിന്റെ റോട്ടറുകള്‍ക്കും, എയര്‍ഫ്രെയിമിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രധാന റണ്‍വേയുടെ ഇടതുവശത്താണ് ഹെലികോപ്ടര്‍ പതിച്ചിരിക്കുന്നത്.

യാത്രക്കാരെ രക്ഷിക്കാനാണ് സുരക്ഷിതമായ ലാന്‍ഡിംഗിന് ശ്രമിച്ചത്. ഏകദേശം 30-40 അടി ഉയരത്തില്‍ ഉള്ളപ്പോഴാണ് ഹെലികോപ്ടറിന് തകരാര്‍ സംഭവിച്ചത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന സുനില്‍ ലോട്‌ലയ്ക്കാണ് പരിക്കേറ്റതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരുന്നു. പിന്നീട് ഇത് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റിയ ശേഷമാണ് തുറന്ന് കൊടുത്തത്.
അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ടേക്ക് ഓഫ് ചെയ്ത് പറന്ന് ഉയരുന്ന ഹെലികോപ്ടര്‍ ആകാശത്ത് വെച്ച് വട്ടം ചുറ്റിയ ശേഷം താഴേക്ക് പതിക്കുകയായിരുന്നു. പൈലറ്റിന്റെ മനസാന്നിധ്യവും, പ്രഫഷണലിസവും കൊണ്ടാണ് പൈലറ്റ് ഹെലികോപ്ടറിന്റെ ദിശമാറ്റി ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു അപകടമുണ്ടായത്. നേരത്തെ റണ്‍വേ അടച്ചതിനെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഈ ഹെലികോപ്ടര്‍ മുമ്പും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. രണ്ട് മണിയോടെ ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് യാര്‍ഡിലേക്ക് മാറ്റിയിരുന്നു.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications