കൊച്ചിയിലെ ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് അടച്ച റണ്‍വേ തുറന്നു
കൊച്ചി: ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് അടച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേ വീണ്ടും തുറന്നു. നേരത്തെ വിമാനങ്ങള്‍ ഇവിടെ നിന്ന് വഴിതിരിച്ചുവിട്ടിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ സാധിച്ചത്. രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.
വിസ്താരയുടെ വിമാനമാണ് രണ്ട് മണിക്കൂറിന് ശേഷം റണ്‍വേ തുറന്നപ്പോള്‍ ആദ്യമായി ഈ റണ്‍വേയില്‍ നിന്ന് പുറന്നുയര്‍ന്നത്. ആദ്യ വിമാനം പറന്നുയര്‍ന്നതോടെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി.നേരത്തെ പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. കോസ്റ്റ് ഗാര്‍ഡ് ഹാങ്ങറില്‍ നിന്നും റണ്‍വേയില്‍ എത്തി പരിശീലന പറക്കല്‍ തുടങ്ങുമ്പോഴായിരുന്നു അപകടം.

അതേസമയം ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കിയാണ് റണ്‍വേ സജ്ജമാക്കി. അതിന് ശേഷം സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി. അതിന് ശേഷമാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കാനായത്.അതേസമയം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്ടര്‍ ഇടിച്ചിറക്കുകയായിരുന്നു. ഇതേ ഹെലികോപ്ടര്‍ മാര്‍ച്ച് എട്ടിന് മുംബൈ തീരത്തുവെച്ച് അപകടത്തില്‍പ്പെട്ടിരുന്നു.
അതിന് ശേഷം ഈ ഹെലികോപ്ടറിന് അറ്റകുറ്റപണികള്‍ നടത്തിയ ശേഷമാണ് കൊച്ചിയില്‍ പരിശീലന പറക്കല്‍ നടത്താനായി എത്തിയത്. അതിനിടെയാണ് വീണ്ടും അപകടമുണ്ടായത്.ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് പേരും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ്. പരിക്കേറ്റത് ഒരാള്‍ക്കാണ്. റണ്‍വേയ്ക്ക് തൊട്ടുപുറത്ത് ഹെലികോപ്ടര്‍ കിടക്കുന്നതിനാലാണ് റണ്‍വേ താല്‍ക്കാലികമായി അടച്ചത്.
അതേസമയം വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെലികോപ്ടറിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും തീപ്പിടുത്തമോ, പൊട്ടിത്തെറിയോ ഉണ്ടായില്ല. അതുകൊണ്ടാണ് വലിയ അപകടങ്ങളൊന്നും ഉണ്ടാവാതിരുന്നത്.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications