Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി-മുസിരിസ് ബിനാലെ 2016 ന്‍റെ കാറ്റലോഗ് പുറത്തിറക്കി: പ്രമേയം ഉള്‍ക്കാഴ്ചകള്‍ ഉരുവാകുന്നിടം!!

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്‍റെ കാറ്റലോഗ് പുറത്തിറക്കി. ഡല്‍ഹിയിലെ ഇന്ത്യ ആര്‍ട്ട് ഫെയറിന്‍റെ ഉദ്ഘാടന ദിനം നടന്ന ചടങ്ങിലാണ് മൂന്നാം ബിനാലെയുടെ വിശദ വിവരങ്ങളടങ്ങിയ കാറ്റലോഗ് പ്രകാശനം നടന്നത്. ഉള്‍ക്കാഴ്ചകള്‍ ഉരുവാകുന്നിടം എന്നതായിരുന്നു പ്രശസ്ത ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ ഷെട്ടി ക്യൂറേറ്റ് ചെയ്ത മൂന്നാം ബിനാലെയുടെ പ്രമേയം. 31 രാജ്യങ്ങളില്‍ നിന്നായി 97 ആര്‍ട്ടിസ്റ്റുകളാണ് 108 ദിവസം നീണ്ടു നിന്ന പരിപാടിയില്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചത്.

മൂന്നാം ലക്കത്തില്‍ പങ്കെടുത്ത ആര്‍ട്ടിസ്റ്റുകളുടെ ലേഖനങ്ങളും കാറ്റലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുദര്‍ശന്‍ ഷെട്ടി, കൊച്ചി ബിനാലെ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി എന്നിവരെ കൂടാതെ, മലയാളി എഴുത്തുകാരന്‍ ആനന്ദ്, ചിലിയന്‍ കവി റൗള്‍ സുരീറ്റ, മെക്സിക്കന്‍ ചിത്രകാരന്‍ വാലെര്‍ മേയര്‍ കാസോ, അര്‍ജന്‍റീനിയന്‍ എഴുത്തുകാരന്‍ സെര്‍ജിയോ ഷെഫെക്, എഴുത്തുകാരി ശര്‍മ്മിഷ്ഠ മൊഹന്തി എന്നിവരുടെ രചനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

biennale2

നാലാം ലക്കം ബിനാലെ നടക്കുന്ന സമയത്ത് തന്നെ മൂന്നാം ബിനാലെയുടെ കാറ്റലോഗ് പുറത്തിറക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കഴിഞ്ഞ ബിനാലെയില്‍ ബാക്കി വച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇതിലും മെച്ചമായ സന്ദര്‍ഭമില്ല. കലാവിമര്‍ശകര്‍, ക്യൂറേറ്റര്‍മാര്‍, ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ആദ്യമായി ബിനാലെ കാണാനെത്തുന്നവരെ കൂടി ഈ ആശയവിനിമയത്തില്‍ ഉള്‍പ്പെടുത്തുമെന്നും ബോസ് പറഞ്ഞു.
biennale1-

കഴിഞ്ഞ ബിനാലെ സന്ദര്‍ശകര്‍ക്ക് എങങ്ങിനെ അനുഭവഭേദ്യമായി എന്നത് പ്രതിഫലിപ്പിക്കുന്നതാണ് ബിനാലെ കാറ്റലോഗെന്ന് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി വി സുനില്‍ പറഞ്ഞു. സുദര്‍ശന്‍ ഷെട്ടിയ്ക്കും സംഘത്തിനും ഈയവസരത്തില്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഗോള കലാസമൂഹത്തെ സംബന്ധിച്ച് വലിയ വേദിയാണ് ഇന്ത്യ ആര്‍ട്ട് ഫെയര്‍. ദക്ഷിണേഷ്യയിലെ ആധുനിക-സമകാലീന കലകള്‍ തമ്മിലുള്ള ഇടപെടലുകള്‍ക്കുള്ള വേദിയാണിത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+