എസ്ഡിപിഐയ്ക്കിട്ട് കൊട്ടി എൽഡിഎഫ്; ചെങ്കടലായി പാലാരിവട്ടം, ക്രെയിനിലേറി ഹൈബി
കൊച്ചി: കലാശാക്കൊട്ടു ദിനത്തിൽ എസ്ഡിപിഐക്കിട്ട് കൊട്ടി എൽഡിഎഫ്. വാശിയേറി തീപാറിയ തെരഞ്ഞെടുപ്പ് പ്രചരണണങ്ങൾക്ക് ഈസ്റ്റർ സന്ധ്യയിൽ സമാപനം. ഈസ്റ്റർ ആഘോഷവും അവധിദിനമായ ഞായറും കലാശക്കൊട്ടും ഒത്തുവന്നതോടെ ഉച്ചതിരിഞ്ഞ് നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ചെറുപൂരങ്ങളുടെ ആരവമായിരുന്നു. പ്രവർത്തകരുടെ ആവേശപ്പാച്ചിലിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഒറ്റപ്പെട്ടയിടങ്ങളിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പാലാരിവട്ടത്ത് കാലാശക്കൊട്ടിനെത്തിയ എൽഡിഎഫ് എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടി. തുടർന്ന് പൊലീസ് ഇടപെട്ട് സംഘർഷം ഒഴിവാക്കുകയായിരുന്നു. പ്രകോപനപരമായി എസ്ഡിപിഐക്കാർ മുദ്രാവാക്യം മുഴക്കിയതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. ഉടൻ തന്നെ പൊലീസും മുതിർന്ന നേതാക്കളും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കം തന്നെയാണ് കലാശക്കൊട്ട് ദിനത്തിലും സംഘർഷത്തിലേക്ക് വഴിതെളിച്ചത്. എന്നാൽ കോൺഗ്രസിന്റെ കലാശക്കൊട്ട് ടൗൺഹാളിലും ബിജെപിയുടേത് കലൂരിലുമായത് സംഘർഷങ്ങളൊഴിവാകാൻ ഇടയായി.

ചെങ്കടലായി പാലാരിവട്ടം
ചെങ്കടല്‍ പോലെ പാലാരിവട്ടം ജംക്ഷന് അക്ഷരാര്‍ഥത്തില്‍ ആവേശത്തിന്റെ പൂരപ്പറമ്പായി. അത്യാവേശകരമായാണ് എറണാകുളം ലോകസഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. രാജീവിന്റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയത്. വൈകീട്ട് നാലു മണിയോടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനസാഗരം ഇരമ്പിയെത്തി. 4.15ന് സ്ഥാനാർഥി മണ്ഡലത്തിലെ റോഡ് ഷോ പൂര്‍ത്തിയാക്കി പാലാരിവട്ടം ജംക്ഷനിലേക്ക് തുറന്ന വാഹനത്തില്‍ കടന്നു വന്നതോടെ ആവേശം ഉച്ചസ്ഥായിയിലായി. തൊണ്ട പൊട്ടുമാറുച്ചത്തില്‍ പി രാജീവിന് വേണ്ടിയുയര്‍ന്ന മുദ്രാ വാക്യങ്ങള്‍ ദിഗന്തങ്ങള്‍ ഭേദിച്ചു. ചെങ്കൊടികള്‍, പി. രാജീവിന്റെ കട്ടൗട്ടുകള്‍, ചെണ്ടമേളം, ബാന്റ് വാദ്യം, ധോല്‍ തുടങ്ങിയ സംഗീതോപകരണങ്ങള്‍ അന്തരീക്ഷത്തെ ആവേശം കൊണ്ട് ത്രസിപ്പിച്ചപ്പോള്‍ ആ ബാലവൃദ്ധം ജനങ്ങള്‍ താളമേളങ്ങള്‍ക്കൊത്ത് ചുവടുവച്ചു. പ്രവര്‍ത്തകരുടെ ആവേശം തന്റെ സിരകളിലേക്കാവാഹിച്ചു കൊണ്ട് പ്രിയ നേതാവ് നടത്തിയ പ്രസംഗം പ്രവര്‍ത്തകര്‍ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. ആവേശം ഉച്ചകോടിയിലെത്തിയ മുഹൂര്‍ത്തത്തില്‍ കൃത്യം 5.55ന് വാദ്യഘോഷങ്ങള്‍ നിലച്ചെങ്കിലും പ്രവര്‍ത്തകര്‍ പി. രാജീവിന് നേരിട്ട് വിജയാശംസ നേരാന്‍ വേദിക്ക് ചുറ്റും തടിച്ചുകൂടി. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാനും കണ്‍വീനറുമായ പി.രാജു, സി.എം.ദിനേശ് മണി തുടങ്ങി വിവിധ ഘടകകക്ഷി നേതാക്കള്‍ സംബന്ധിച്ചു. എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി പ്രവര്‍ത്തകരും എത്തിയിരുന്നു.

ക്രെയിനിലേറി ഹൈബി
യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ പരസ്യപ്രചാരണങ്ങൾ വൈകിട്ട് ആറോടെ എറണാകുളം ടൗൺ ഹാളിലെത്തി ആവേശോജ്വലമായ കലാശക്കൊട്ടോടെ സമാപിച്ചു. ടൗൺ ഹാളിലേക്കുള്ള ജാഥ കാണാൻ ജംക്ഷനുകളിലും കെട്ടിടങ്ങളുടെ മുകളിലുമായി ആളുകൾ തടിച്ചുകൂടി. ഹൈബിയുടെ ചിത്രങ്ങളുള്ള ബാഡ്ജുകളും മുഖംമൂടികളുമായി നിന്ന പ്രവർത്തകർക്കിടയിലേക്ക് തുറന്ന ജീപ്പിൽ ഹൈബി ഈഡൻ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എത്തി. സിനിമ താരം ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം അണികൾക്കിടയിലേക്ക്. പ്രവർത്തകർക്കൊപ്പം സെൽഫി എടുത്തും വയസായ പ്രവർത്തകരെ തന്റെ തുറന്ന വാഹനത്തിലേറ്റി ഫോട്ടോയെടുത്തും അണികളുടെ ആവേശത്തിൽ പങ്കു ചേർന്നു. ഭാര്യ അന്ന ഈഡനും മകൾ ക്ലാര അന്ന ഈഡനും ഹൈബിയോടൊപ്പം ആദ്യാന്ത്യം കലാശക്കൊട്ടിൽ സജീവമായിരുന്നു.ക്രെയിനിൽ കയറിയ ഹൈബി പ്രവർത്തകരുടെ കയ്യിൽ നിന്ന് മൂവർണ്ണക്കൊടി വാങ്ങി വാനിൽ പാറിച്ച് പ്രവർത്തകരെ ആവേശക്കൊടുമുടിയിൽ എത്തിച്ചു. കെ.വി.തോമസ് എംപിയുടെയും മറ്റ് യുഡിഎഫ് നേതാക്കളും കൊട്ടിക്കലാശത്തിന് നേതൃത്വമേകി.

കലൂരിൽ ആവേശം വിതച്ച് എൻഡിഎ
മണ്ഡലത്തിലാകെ ആവേശം വിതച്ച് കൊട്ടക്കൊട്ടുമായാണ് എൻഡിഎയുടെ പരസ്യ പ്രചരണത്തിന് കൊടിയിറങ്ങിയത്. വാദ്യഘോഷങ്ങളും നൃത്തരൂപങ്ങളും കൊട്ടിക്കലാശത്തിന് ശോഭയും ആവേശവുമേറ്റി. കൊട്ടിക്കലാശത്തിന്റെ ലോക്സഭാ കേന്ദ്രമായ കലൂരിൽ സമാനതകളില്ലാത്ത പ്രചാരണ ഘോഷമാണ് നടന്നത്. വൈകിട്ട് എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും കൊട്ടിക്കലാശം അരങ്ങേറി. വാരാപ്പുഴയിലും കുമ്പളത്തും കൊട്ടിക്കലാശത്തിനു സമാനമായ പ്രചാരണമാണ് നടന്നത്. എറണാകുളത്ത് മത്സരം യുഡിഎഎഫും എൻഡിഎയും തമ്മിലെന്ന് എറണാകുളത്തെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും ബിജെപി ജില്ലാ പ്രസിഡന്റുമായ എൻ.കെ.മോഹൻദാസ്. എൽഡിഎഫ് സ്ഥാനാർഥികൾ കേരളത്തിൽ പലയിടങ്ങളിലുമെന്ന പോലെ എറണാകുളത്തും അപ്രതീക്ഷിത വിജയം കൈവരിക്കും. എറണാകുളത്തെ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിന്റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊട്ടിക്കലാശത്തിന് നിറപ്പകിട്ട്
രാവിലെ ചാവറ കൾച്ചറൽ സെന്ററിൽ ഈസ്റ്റർ ആഘോഷത്തോനു ശേഷം എറണാകുളം കച്ചേരിപ്പടിയിൽ തുടങ്ങിയ പ്രചാരണം ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ആവേശകരമായി. തൃപ്പൂണിത്തുറയിൽ ശിവസേന പ്രവർത്തകർ സ്ഥാനാർഥിക്ക് സ്വീകരണം നൽകി. തോപ്പുംപടി, വൈപ്പിൻ, കടവന്ത്ര, പാലാരിവട്ടം, കുണ്ടന്നൂർ, നേവൽബേസ്, ഹൈക്കോടതി ജംക്ഷൻഎന്നിവിടങ്ങളിലും സ്വീകരണ രാഷ്ട്രീയ വിശദീകരണ പരിപാടികൾ നടന്നു. ഉച്ചയ്ക്കുശേഷം സ്ഥാനാർഥി പറവൂരിലെ നിശ്ചിത കേന്ദ്രങ്ങളിൽ വോട്ടുതേടി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications