മാനസ കൊലപാതകം: 'രാഖിൽ അന്തർമുഖൻ', തോക്കിന്റെ ഉറവിടം അവ്യക്തം
ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്
കോതമംഗലം: നാടിനെ നടുക്കിയ കോതമംഗലത്തെ മാനസ കൊലപാതകത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. മാനസയുടെ കൊലപാതവും രാഖിലിന്റെ ആത്മഹത്യയും സംബന്ധിച്ച് വിശദമായ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. ഇതിനായി രാഖിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടം സംബന്ധിച്ചാണ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം കണ്ണൂരിലെത്തിയിട്ടുണ്ട്.
മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

ആസൂത്രിതമായാണ് രാഖിൽ മാനസയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഇതിനായി മാസങ്ങളോളം രാഖിൽ കോതമംഗലത്ത് തങ്ങിയിരുന്നതായും കരുതുന്നു. മാനസ താമസിച്ചിരുന്ന വീടിനടുത്ത് തന്നെയായിരുന്നു രാഖിലും താമിസിച്ചിരുന്നത്. ഇത് മാനസ അറിഞ്ഞിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. സാഹചര്യം മനസിലാക്കിയ ശേഷമാണ് രാഖിൽ തോക്കുമായി എത്തിയത്.

ഏഴ് റൗണ്ട് വെടിവയ്ക്കാവുന്ന 7.62 എംഎം പിസ്റ്റളാണ് രഖില്‍ കൊണ്ടുവന്നത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തിലാണ് വ്യക്തത വേണ്ടത്. കണ്ണൂർ സ്വദേശിയായതിനാൽ മംഗലാപുരം ഭാഗത്ത് നിന്നോ കണ്ണൂരിൽ നിന്ന് തന്നെയാണോ തോക്ക് സംഘടിപ്പിച്ചതെന്നാണ് അന്വേഷിക്കുന്നത്. സാധാരണഗതിയിൽ വിപണിയിൽ ലഭ്യമല്ലാത്ത തോക്കാണ് ഇത്.

ഏതെങ്കിലും സൈനികനിൽ നിന്ന് ലഭിച്ചതോ മോഷ്ടിച്ചതോ ആകമെന്ന നിഗമനത്തിലാണ് അന്വേണം മുന്നോട്ട് പോകുന്നത്. ആദ്യഘട്ട പരിശോധനയിൽ സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത തോക്കിന് പഴക്കം തോന്നിക്കുന്നുണ്ട്. പിടി മാറ്റിയിട്ടിട്ടുള്ളതായം സംശയം നിലനിൽക്കുന്നു. പിടി ഒഴികെയുള്ള കുഴലും പിസ്റ്റൾ ഭാഗവും കമ്പനി മെയ്ഡാണ് എന്നാണ് മനസിലാകുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസ മാധവനെയാണ് സുഹൃത്ത് രഖില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാളും പിന്നീട് ആത്മഹത്യ ചെയ്തു. ഹൗസ് സര്‍ജനായ മാനസ കണ്ണൂര്‍ നാറാത്ത് സ്വദേശിയാണ്. രഖിലും കണ്ണൂര്‍ ജില്ലക്കാരനാണ്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു മാനസ. മാനസ താമസിക്കുന്ന സ്ഥലത്ത് എത്തിയ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. മനസയുടെ മരണം ഉറപ്പ് വരുത്തിയ രാഗിനും വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.

അതേസമയം തോക്ക് സംഘടിപ്പിക്കാൻ തരത്തിലുള്ള ബന്ധങ്ങളൊന്നും രാഖിലിനില്ലെന്നാണ് ബന്ധുക്കളിൽ ഒരാൾ പറയുന്നത്. നാട്ടിൽ സുഹൃത്തുക്കൾ കുറവായിരുന്ന ഇയാൾ അധികം ആരോടും സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതക്കാരനായിരുന്നെന്നും ബന്ധു പറഞ്ഞതായി ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മാനസയുമായി ബന്ധമുണ്ടായിരുന്നത് അറിഞ്ഞില്ലെന്നും ഇയാൾ പറഞ്ഞു.
Recommended Video

കൊലപാതകത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ നാലു തവണ രാഗിൽ മാനസയുമായി സംസാരിച്ചിരുന്നുവെന്ന് രാഗിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യൻ പറഞ്ഞു. പലതവണ മാനസ അവഗണിച്ചതാണെന്നും എന്നാൽ പിന്മാറാൻ രാഗിൽ തയാറായില്ലെന്നുമാണ് ഇയാൾ പറയുന്നത്. "അവളെ മറക്കാൻ കഴിയില്ലെന്ന് അവൻ പറയുമായിരുന്നു. എന്തുെകാണ്ടാണ് തന്നെ ഒഴിവാക്കുന്നതെന്ന് അറിയണമെന്നും പറഞ്ഞു. മാനസ നിരന്തരം അവഗണിച്ചതോടെയാണ് രഗിലിന് പകയായി മാറി," ആദിത്യൻ പറഞ്ഞു.












Click it and Unblock the Notifications