എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അയ്യപ്പ ഭക്തരുടെ ബസ്സില്‍ നിന്ന് യുവതിയേയും കൈക്കുഞ്ഞുങ്ങളേയും ഇറക്കിവിട്ടു

  • By Soorya Chandran
Google Oneindia Malayalam News

എറണാകുളം: കെഎസ്ആര്‍ടിസിയുടെ ശബരിമലയിലേക്കുള്ള സ്‌പെഷ്യല്‍ സര്‍വ്വീസുകളില്‍ അയ്യപ്പ ഭക്തര്‍ മാത്രമേ കയറാന്‍ പാടുള്ളൂ എന്ന് നിയമമുണ്ടോ... കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഇല്ലേ...

ഈ ചോദ്യങ്ങളൊക്കെ ചോദിക്കേണ്ടി വരും. കാരണം കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം തന്നെ. കൈക്കുഞ്ഞുങ്ങളുമായി ബസ്സില്‍ കയറിയ യുവതിയേയും ഭര്‍തൃമാതാവിനേയും അയ്യപ്പ ഭക്തരുടെ പേര് പറഞ്ഞ് കണ്ടക്ടര്‍ ഇറക്കിവിട്ടു.

Naseera

എറണാകുളത്താണ് സംഭവം. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കൈക്കുഞ്ഞുങ്ങളേയും ഭര്‍ത്താവിന്റെ അമ്മയേയും കൊണ്ട് ബസ് കയറിയതാണ് നസീറ എന്ന യുവതി. എന്നാല്‍ കണ്ടക്ടര്‍ ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല.

കെഎസ്ആര്‍ടിസിയുടെ പമ്പ -എരുമേലി ബസ്സിലായിരുന്നു ഇവര്‍ കയറിയത്. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പ ഭക്തരുടെ വ്രശുദ്ധി നഷ്ടപ്പെടുമെന്ന് പറഞ്ഞായിരുന്നു കണ്ടക്ടറുടെ നടപടി. അയ്യപ്പന്‍മാരെ തൊട്ടുള്ള ഒരു കളിയ്ക്കും താനില്ലെന്നായിരുന്നത്രെ കണ്ടക്ടര്‍ പറഞ്ഞത്.

KSRTC

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സീറ്റ് സംവരണം ഇല്ലേ എന്ന് നസീറ തിരിച്ച് ചോദിച്ചപ്പോഴും കണ്ടക്ടര്‍ക്ക് മറുപടിയുണ്ട്- സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍ ഉണ്ടാകാം, എന്നാല്‍ ഇപ്പോള്‍ റിസര്‍വേഷന്‍ അയ്യപ്പ ഭക്തര്‍ക്കാണ്.

പിന്നീടാണ് കണ്ടക്ടറുടെ യഥാര്‍ത്ഥ പ്രശ്‌നം മനസ്സിലായത്- സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ കണ്ടക്ടര്‍ക്ക് മാര്‍ഗ്ഗമില്ലല്ലോ- ഇതോടെ ബസ്സില്‍ നിന്ന് ഇറക്കി വിടുകും ചെയ്തു.

Sabarimala

നസീറ ഇക്കാര്യത്തില്‍ വെറുതേയിരിക്കാന്‍ തയ്യാറായില്ല. പോലീസില്‍ പരാതി നല്‍കി. ഒടുവില്‍ പോലീസ് വണ്ടിയില്‍ ഇവരെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്നു നസീറയും കുടുംബവും. ഡിസംബര്‍ 17 ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.

Ernakulam
English summary
KSRTC bus conductor denied permission for woman to travel in in Sabarimala Special service bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X