• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഹാരാജാസ് കോളേജിന് 30 കോടിയുടെ വികസനം; കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ന​വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ

  • By Desk

കൊ​ച്ചി: നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളെ​ജി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു 30 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി. കേ​ര​ള​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ, ക​ലാ‌​രം​ഗ​ങ്ങ​ളി​ൽ വ്യ​ക്‌​തി​മു​ദ്ര പ​തി​പ്പി​ച്ച ഒ​ട്ടേ​റെ വ്യ​ക്തി​ത്വ​ങ്ങ​ളെ വാ​ർ​ത്തെ​ടു​ത്ത ക​ലാ​യ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന പ​ദ്ധ​തി​ക​ളാ​ണു ന​ട​പ്പാ​ക്കു​ന്ന​ത്.

തൊഴിൽ വകുപ്പിന്റെ കരുതൽ!... അർദ്ധരാത്രി ഇൻഷുറൻസ് കാർഡ് നൽകി ബംഗാൾ സ്വദേശിക്ക് ചികിത്സ ഉറപ്പാക്കി!!

പൈ​തൃ​ക കോ​ളെ​ജു​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു കേ​ര​ള ഇ​ൻ​ഫ്രാ​സ്‌​ട്ര​ക്ച​റ​ൽ ഇ​ൻ​വ‌െ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് ബോ​ർ​ഡി​ൽ (കി​ഫ്ബി) നി​ന്നു​മാ​ണു 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. സം​സ്ഥാ​ന​ത്തെ അ​ഞ്ചു പൈ​തൃ​ക കോ​ളെ​ജു​ക​ൾ​ക്കു​മാ​യി 30 കോ​ടി വീ​തം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക സ്വ‍യം​ഭ​ര​ണ കോ​ളെ​ജാ​ണ് മ​ഹാ​രാ​ജാ​സ് കോ​ളെ​ജ്. രാ​ജ​ഭ​ര​ണ കാ​ല​ത്തു തു​ട​ങ്ങി​യ കോ​ളെ​ജി​ന്‍റെ പ​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കും കാ​ല​പ്പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും ഗ​ത​കാ​ല​ത്തി​ന്‍റെ പ്രൗ​ഡി നി​ല​നി​ർ​ത്തു​ന്ന​വ​യാ​ണ്. കോ​ഴ്സു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഇ​ര​ട്ടി​യാ​യി​ട്ടും അ​തി​ന​നു​സ‌ൃ​ത​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടി​ല്ല. കി​ഫ്ബി​യു​ടെ സ​ഹാ​യം കി​ട്ടി​യ​തോ​ടെ ഈ ​പ്ര​ശ്നം മ​റി​ക​ട​ക്കാ‌​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

30 കോ​ടി രൂ​പ​യി​ൽ 11.96 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഓ​ഡി​റ്റോ​റി​യം നി​ർ​മി​ക്കും. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലു​ള്ള അ​ക്കാ​ദ​മി​ക് ശി​ൽ​പ്പ​ശാ​ല​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും ചേ​രാ​ൻ ഇ​തു സ​ഹാ​യ​ക​മാ​കും. എ​റ​ണാ​കു​ളം പോ​ലെ​യു​ള്ള ഒ​രു ന​ഗ​ര​ത്തി​ൽ ഇ​തി​നു സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നു വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ലോ​ക​ത്തെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ചേ​ർ​ന്ന് ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ക്കാ​നാ​കും. ക്യാം​പ​സി​ലെ ലൈ​ബ്ര​റി​ക​ളു​ടെ​യും ല​ബോ​റ​ട്ട​റി​ക​ളു​ടെ​യും വി​പു​ലീ​ക​ര​ണ​ത്തി​ന് 7.71 കോ​ടി രൂ​പ മാ​റ്റി​വ​ച്ചു. വി​വി​ധ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ലാ​യി കോ​ളെ​ജി​ലു​ള്ള ലാ​ബു​ക​ൾ സ്ഥ​ല​പ​രി​മി​തി​യാ​ൽ ശ്വാ​സം മു​ട്ടു​ന്ന സ്ഥി​തി​യാ​ണ്.

കോ​ളെ​ജി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ നി​ന്നു ത​ന്നെ ദ‌ൃ​ശ്യ​മാ​കു​ന്ന പൈ​തൃ​ക ബ്ലോ​ക്കി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 3.56 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ത​നി​മ​യ്ക്ക് പോ​റ​ൽ ഏ​ൽ​ക്കാ​ത്ത രീ​തി​യി​ലാ​ണു ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക. കെ​മ​സ്ട്രി ബ്ലോ​ക്ക് 88.82 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു വി​പു​ലീ​ക​രി​ക്കും.

അ​ധ്യാ​പ​ക​രു​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഹോ​സ്റ്റ​ൽ ബ്ലോ​ക്കി​ന്‍റെ അ​റ്റ​കു​റ്റ പ​ണി​ക്കു 78.47 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. കോ​ളെ​ജ് വ​ള​പ്പി​ലെ അ​ഴ​ക്കു​ചാ​ൽ പ​ദ്ധ​തി​ക്കു 1.40 കോ​ടി രൂ​പ വ​ക​യി​രു​ത്തി. പു​തി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഓ​ഡി​യോ സം​വി​ധാ​ന​ത്തി​നു 2.11 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കും. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​വി​ദ്യാ​ഭ്യാ​സ വ​ർ​ഷം ത​ന്നെ തു​ട​ങ്ങാ​നാ​ണു ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കി​റ്റ്കോ​യ്ക്കാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല. നേ​ര​ത്തേ, അ​ക്കാ​ദ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കാ​നു​ള്ള ചു​മ​ത​ല​യും കി​റ്റ്കോ​യ്ക്കാ​യി​രു​ന്നു.

Ernakulam

English summary
Maharajas college get 30 crore developmental project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X