എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

''ഇന്ദിര ക്രൂരയായ ഭരണാധികാരി'; പുതിയ ബാനര്‍ ഉയര്‍ത്തി എസ്എഫ്ഐ, കെഎസ്‌യുവിന് മറുപടി

Google Oneindia Malayalam News

എറണാകുളം: മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ- കെഎസ്‌യു ബാനര്‍ പോര് അവസാനിക്കുന്നില്ല. കെഎസ്‌യുവിന് മറുപടിയുമായി എസ്എഫ്‌ഐ വീണ്ടും കേളേജില്‍ ബാനര്‍ ഉയര്‍ത്തി. ' അതെ ജനഹൃദയങ്ങളിലുണ്ട്, അടിയാന്തരാവസ്ഥയുടെ നെറികേടിലൂടെ എന്നാണ്' എസ്എഫ്‌ഐയുടെ പുതിയ ബാനര്‍.

ഇന്ദിരാഗാന്ധി ക്രൂരയായ ഭരണാധികാരി തന്നെയാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ ഇരുണ്ടകാലത്തിലേക്ക് തള്ളിവിട്ടത് ഇന്ദിരയാണെന്നും ബാനര്‍ ഉയര്‍ത്തിയ ഫോട്ടോ പങ്കുവച്ച് മഹാരാജാസ് എസ്എഫ്‌ഐ യൂണിറ്റ് എഫ്ബിയില്‍ കുറിച്ചു. തിരുവന്തപുരം ലോ കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡന്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോളേജിലെ ബാനര്‍ പോര് തുടങ്ങുന്നത്.

'സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനമില്ല, അത്തരക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല'; വിവാദം തള്ളി കോടിയേരി'സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനമില്ല, അത്തരക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല'; വിവാദം തള്ളി കോടിയേരി

1

സംഭവത്തില്‍ പ്രതിഷേധിച്ചാണ് 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ എസ്എഫ്‌ഐ ഉയര്‍ത്തിയത്. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് 'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും' എന്നെഴുതിയ ബാനര്‍ കെഎസ്‌യു ഉയര്‍ത്തി. ഇതിന് മറുപടിയായാണ് 'അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ' എന്ന ബാനര്‍ എസ്എഫ്‌ഐ സ്ഥാപിച്ചത്.

2

എസ്എഫ്ഐ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം:

ഇന്ദിര ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും ക്രൂരയായ ഭരണാധികാരി തന്നെയാണ്.ഇന്ത്യൻ ജനാധിപത്യത്തെ ഇരുണ്ടകാലത്തിലേക്ക് തള്ളിവിട്ടത് ഇന്ദിര തന്നെയാണ്.
തിരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിച്ചതിന്റെ ഭാഗമായി അലഹബാദ് ഹൈകോടതി ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്തതിനാലാണ് 1975 ജൂൺ 25ന് ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ ആകമാനം തച്ചുടച്ചുകൊണ്ട് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.മാധ്യമങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്ത് ജനങ്ങളിലേക്കെത്തിക്കാൻ രണ്ടു ദിവസം വേണ്ടിവന്നു.

3

പിന്നീടങ്ങോട്ട് 'നാനാത്വത്തിൽ ഏകത്വം' എന്ന പൈതൃകം പേറുന്ന ഇന്ത്യരാജ്യം സാക്ഷ്യം വഹിച്ചത് ഇന്ദിരയുടെ കിരാത ഭരണത്തിനായിരുന്നു. ഇന്ദിരയ്ക്കും അടിയന്തരാവസ്ഥക്കുമെതിരെ ശബ്ദിച്ചവരുടെ വായമൂടികെട്ടാൻ കാക്കി കാപാലികർ പാഞ്ഞുനടന്നു . നിരവധിപേരെ നിർബന്ധിതമായി വന്ദീകരിച്ചു. ഇന്ത്യയുടെ തടവറകളിൽ നിരപരാധികളുടെ ശബ്ദം തളംകെട്ടി നിന്നു. തെരുവുകൾ രക്തരൂക്ഷിതമായി. രാജ്യത്തിന്റെ എല്ലാ കോണുകളിലും ശക്തമായ പോരാട്ടങ്ങൾ നടന്നു.

4

പാലക്കാട്‌ മണ്ണാർക്കാട് MES കോളജിൽ അടിയന്തരവസ്ഥയ്ക്കെതിരെ ശബ്‌ദിച്ചതിന്റെ പേരിൽ വിദ്യാർത്ഥിയായ എസ് എഫ് ഐ പ്രവർത്തകൻ മുഹമ്മദ്‌ മുസ്തഫയെ ലോക്കപ്പിൽ വെച്ച് കൊലചെയ്തു. എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിയായ രാജനെ കക്കയം ക്യാമ്പിന്റെ ക്രൂരതയിൽ ഇല്ലാതാക്കി.അത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത ജനാധിപത്യത്തിന്റെ ധ്വംസനങ്ങൾ അടിയന്തരാവസ്ഥയിൽ നിറഞ്ഞാടി. അതെ,ഇന്ദിര ജനഹൃദയങ്ങളിലുണ്ട്. ലക്ഷം മനുഷ്യരെ ഷണ്ഡീകരിച്ച, വാ തുറന്നവരെ വേട്ടയാടിയ, തെരുവുകളിൽ പോലും അഭയം നൽകാതെ ഭയപ്പെടുത്തിയ,ദുരമൂത്ത ഭരണാധികാരിയുടെ രൂപത്തിൽ ഇന്ദിര ഓർമകളിൽ തന്നെയുണ്ട്.

കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍

Ernakulam
English summary
maharajas college sfi new banner aagainst indira gandhi reply to ksu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X