മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി; വനിതാ പ്രവര്‍ത്തകയെ കോളറില്‍ പിടിച്ച് പോലീസ്
അതേസമയം വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ പോലീസിനെതിരെ പരാതി നല്‍കും. വനിതാ പ്രവര്‍ത്തകയെ പോടീ എന്ന് വിൡച്ച് അവരെ ജീപ്പിനുള്ളിലേക്ക് തള്ളിക്കയറ്റുന്നുണ്ട് ഇയാള്‍

കൊച്ചി: ഇന്ധന സെസ് വര്‍ധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ആറോളം പേര്‍ ചാടിവീഴുകയായിരുന്നു. തുടര്‍ന്നായിരുന്നു കരിങ്കൊടി കാണിച്ചത്.
ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതേസമയം അപ്രതീക്ഷിതമായിട്ടായിരുന്നു കരിങ്കൊടി കാണിക്കലുണ്ടായത്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അഞ്ച് മിനുട്ടോളം തടസ്സപ്പെട്ടു. കരിങ്കൊടി കാണിച്ചവരില്‍ ഒരു വനിതാ പ്രവര്‍ത്തകയുമുണ്ടായിരുന്നു. ഇവരെ പോലീസുകാര്‍ കൈയ്യേറ്റം ചെയ്തു.

അതേസമയം വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ പോലീസിനെതിരെ പരാതി നല്‍കും. വനിതാ പ്രവര്‍ത്തകയെ പോടീ എന്ന് വിൡച്ച് അവരെ ജീപ്പിനുള്ളിലേക്ക് തള്ളിക്കയറ്റുന്നുണ്ട് ഇയാള്‍. വേണ്ട വനിതാ പോലീസില്ലാതെയാണ് പ്രതിഷേധം തടയാന്‍ പോലീസ് എത്തിയതെന്ന വ്യക്തമായിരുന്നു.
പോലീസേ മൂരാച്ചി എന്ന് പ്രവര്‍ത്തക ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്. വനിതാ പ്രവര്‍ത്തകയെ കോളറില്‍ പിടിച്ചായിരുന്നു ഈ പോലീസുകാരന്‍ വലിച്ചത്. തന്നെ തൊടരുതെന്നെ എന്ന് ഇവര്‍ പറയുന്നതും ദൃശ്യങ്ങളില്‍ നിന്ന് കാണാനാവുന്നുണ്ട്. എന്നാല്‍ ഇതിന് ശേഷം പുരുഷ പോലീസുകാരും ഒരു വനിതാ പോലീസുകാരും മാത്രം ചേര്‍ന്നാണ് ഇവരെ ജീപ്പിലേക്ക് കയറ്റുന്നത്.
അങ്കമാലിയിലും കളമശ്ശേരിയിലും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം നടന്നിരുന്നു. മുന്നറിയിപ്പുണ്ടായിട്ടും പോലീസ് വേണ്ടത്ര വനിതാ പോലീസുകാരെ വിന്യസിച്ചില്ലെന്നാണ് ആരോപണം. പോലീസിന്റെ നടപടി ഒട്ടും ശരിയായില്ലെന്ന് എറണാകുളം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വനിതാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ നേരിടാന്‍ എത്തുന്നത് പുരുഷ പോലീസാണ്. ഇത്തരമൊരു നടപടി സംസ്ഥാനത്തില്ല. പോലീസ് തന്നെയാണ് ഇതിനെതിരെ നടപടിയെടുക്കേണ്ടത്. അതുണ്ടാവുമെന്ന് തന്നെയാണ് കരുതുന്നതെന്നും ഷിയാസ് പറഞ്ഞു.
എന്ത് ചെയ്്താലും ഒപ്പം സര്‍ക്കാരുണ്ടെന്ന തോന്നലിലാണ് പോലീസ് ഇതെല്ലാം ചെയ്യുന്നത്. ധാര്‍ഷ്ട്യം അങ്ങേയറ്റത്താണ്. പോലീസില്‍ തന്നെയാണ് ക്രിമിനലുകള്‍ ഉള്ളതെന്ന് മുഹമ്മദ് ഷിയാസ് ആരോപിച്ചു.
അങ്കമാലിയിലെ കറുകുറ്റിയിലെ കണ്‍വെന്‍ഷന്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം നടന്നത്. അതേസമയം ഇന്ധന സെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം.
നിയമസഭ സമ്മേളനം നടക്കുന്ന ഫെബ്രുവരി 27 വരെ സമരം സജീവമാക്കി നിര്‍ത്താനാണ് പ്രതിപക്ഷ നീക്കം. യുഡിഎഫിന്റെ രാപകല്‍ സമരവും ഇതോടൊപ്പമുണ്ട്.












Click it and Unblock the Notifications