എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ വിതരണത്തില്‍ കൃത്രിമം കാണിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി

  • By Desk
Google Oneindia Malayalam News

കാക്കനാട്: അടിയന്തരധനസഹായ വിതരണം, കിറ്റുവിതരണം തുടങ്ങിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുകയോ അനര്‍ഹരെ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ ധനസഹായം ഉറപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനും കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എസ്ടി ഭേദഗതിക്കെതിരെ മുന്നോക്ക വിഭാഗം സംഘടനകള്‍.... ഭാരത് ബന്ദ് പ്രഖ്യാപിച്ചു

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലെ മോശം പ്രവണതകള്‍ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ ഗൗരവമായി പരിഗണിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, ബന്ധപ്പെട്ട ജനപ്രതിനിധികള്‍ തുടങ്ങി ആരുതന്നെ ആരോപണവിധേയരായാലും മുഖംനോക്കാതെ നടപടിയെടുക്കും.

Kadannappally Ramachanddran

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാരെയും സന്നദ്ധസേവകരെയും ഉപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീടുകളുടെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനായി നേതൃത്വം വഹിക്കണം. ശതമാനാടിസ്ഥാനത്തിലാണ് നഷ്ടം വിലയിരുത്തുക. 75 ശതമാനത്തിനു മുകളില്‍ നഷ്ടം കണക്കാക്കുന്ന വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി കണക്കാക്കും.

പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തും. ഒരു മണ്ഡലത്തിലെ റോഡുകളുടെ മുഴുവന്‍ പ്രവൃത്തികളും ഒറ്റ ടെണ്ടറാക്കുന്നത് ഫലപ്രദമാകുമോ എന്ന് പരിശോധിക്കും. പ്രായോഗിത ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടും.

രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് മരിച്ചവര്‍, ക്യാമ്പില്‍ നിന്ന് ആശുപത്രിയിലെത്തിയശേഷം മരിച്ചവര്‍, എലിപ്പനിബാധയെത്തുടര്‍ന്ന് മരിച്ചവര്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരം നല്കുന്നത് സംബന്ധിച്ച് നയപരമായ തീരുമാനം കൈക്കൊള്ളും. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് തടസ്സം നില്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ പ്രദേശത്തുള്ള സ്ഥാപനങ്ങളും വ്യക്തികളും സംഘടനകളുമെല്ലാം തയ്യാറാണ്. പുതിയ മാനവികതയുടെ ഉദയമാണിത്. തരുന്ന തുക എത്രതന്നെയായാലും സ്വീകരിക്കുക. ആരെയും നിര്‍ബന്ധിക്കരുത്. സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായതുകൊണ്ടുതന്നെ സംരംഭകരെയും ഐ.ടി. മേഖലയിലുള്ളവരെയും ഉള്‍പ്പെടുത്തി അടിയന്തരമായി ആലോചനായോഗം ചേരും. തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷന്മാര്‍ ബന്ധപ്പെട്ട എം.എല്‍.എമാരുമായി ആലോചിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Ernakulam
English summary
Malpractices in flood rehabilitation will be punished
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X