ചെല്ലാനത്ത് മാതൃക മത്സ്യഗ്രാമം പദ്ധതി നടപ്പാക്കും; കടൽ ക്ഷോഭം നേരിടാൻ 18 കോടിയുടെ അടിയന്തര പദ്ധതി
എറണാകുളം: ഫിഷറീസ് വകുപ്പിന്റെ മാതൃകാ മത്സ്യഗ്രാമം പദ്ധതി സംസ്ഥാനത്ത് ആദ്യമായി ചെല്ലാനത്ത് നടപ്പാക്കും. കടലാക്രമണ ഭീഷണി നേരിടുന്നതിന് 18 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ഇവിടെ നടപ്പാക്കും. ജിയോ ട്യൂബുകൾ സ്ഥാപിക്കുന്നതിനുള്ള നിലവിലുള്ള 8 കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും.എറണാകുളത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് ഈ തീരുമാനങ്ങൾ. സംസ്ഥാനത്തിന്റെ തീരദേശ വികസനത്തിനായി പ്രഖ്യാപിച്ച 5000 കോടി രൂപയുടെ പാക്കേജ് അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ചെല്ലാനത്ത് കടലാക്രമണം ഉണ്ടായ പ്രദേശങ്ങൾ വ്യവസായ മന്ത്രി പി.രാജീവ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദർശിച്ചു. ഇതിനു ശേഷം എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് ചെല്ലാനത്തെ തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്.
തീരദേശ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് മാതൃകാ മത്സ്യഗ്രാമം. ഈ പദ്ധതിയിൽ ആദ്യമായി ഏറ്റെടുക്കുന്നത് ചെല്ലാനം പഞ്ചായത്ത് ആയിരിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന പദ്ധതി പൂർത്തിയാവുന്നതോടെ ചെല്ലാനത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രിമാർ പറഞ്ഞു. പദ്ധതിയുടെ പഠന റിപ്പോർട്ട് തയ്യാറാക്കാൻ തീരദേശ വികസന അതോറിറ്റി എം.ഡി ഷേക്ക് പരീതിനെ ചുമതലപ്പെടുത്തി.
പദ്ധതി നിർവ്വഹണത്തിനായി രണ്ട് സമിതികൾ രൂപീകരിച്ചു. പൊതു മേൽനോട്ടത്തിനായി വ്യവസായ മന്ത്രി പി.രാജീവ് രക്ഷാധികാരിയായ സമിതിയേയും സാങ്കേതിക മേൽനോട്ടത്തിനായി തീരദേശ വികസന അതോറിറ്റി എം.ഡി. ഷേക്ക് പരത് അധ്യക്ഷനായ ടെക്നിക്കൽ കമ്മിറ്റിയെയും നിശ്ചയിച്ചു.
കടലാക്രമണം നേരിടുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി അനുവദിച്ച രണ്ടു കോടി രൂപ ഉടനെ വിനിയോഗിക്കും.ഒന്നാം പിണറായി സർക്കാരിന്റെ നൂറുദിന പദ്ധതിയിലുൾപ്പെടുത്തി ആവിഷ്കരിച്ച 16 കോടി രൂപയുടെ കടൽഭിത്തി നിർമ്മാണ പദ്ധതി ടെട്രാബോർഡ് കവചം സ്ഥാപിക്കാനായി ഉപയോഗിക്കും. ഇതിനുള്ള ടെൻഡർ നടപടികൾ ജൂൺ 25 ന്പൂ ർത്തിയാക്കും. വിജയൻ തോട്, ഉപ്പുതോട് ശുചീകരണം ഉടനടി പൂർത്തിയാക്കും.
ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനുള്ള 8 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരികയാണ്. ഇതിനുള്ള മണൽ കൊച്ചി തുറമുഖത്ത് നിന്ന് ലഭ്യമാക്കും.ചെല്ലാനത്ത് ഉടനടി നടപ്പാക്കേണ്ടതും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതുമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.
ചെല്ലാനം ബസാർ ഭാഗത്ത് കടലാക്രമണമുണ്ടായ പ്രദേശങ്ങൾ മന്ത്രിമാർ സന്ദർശിച്ചു. ഇതിനു ശേഷം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മന്ത്രിമാർക്ക് പുറമേ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ മാക്സി, കെ.എൻ. ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് പി.ഡി.പ്രസാദ്, ജില്ലാ കളക്ടർ എസ്. സുഹാസ്, തീരദേശ വികസന അതോറിറ്റി എം.ഡി. ഷേക്ക് പരീത്, സബ് കലക്ടർ ഹാരിസ് റഷീദ്, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.
സാരിയിൽ അതിസുന്ദരിയായി നടി പ്രിയ മണി.. ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
Recommended Video
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications