മോഡലുകളുടെ മരണം: ഹാര്‍ഡ് ഡിസ്ക് കിട്ടിയെന്ന് മത്സ്യത്തൊഴിലാളികള്‍, തിരികെ കായലില്‍ തന്നെയിട്ടു
കൊച്ചി: മുന്‍ മിസ് കേരള അടക്കം വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ഹാര്‍ഡ് ഡിസ്കിനായി തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണ്. കേസിലെ നിര്‍ണായക തെളിവാണിത്. ഈ ഹാര്‍ഡ് ഡിസ്ക് കിട്ടിയെന്ന് വെളിപ്പെടുത്തുകയാണ് മത്സ്യത്തൊഴിലാളികല്‍. എന്നാല്‍ ഇത് തിരികെ കായലില്‍ തന്നെ ഇട്ടുവെന്നും ഇവര്‍ പറയുന്നു.
തിങ്കളാഴ്ച്ചയാണ് ഹാര്‍ഡ് ഡിസ്ക് കായലില്‍ നിന്ന് കിട്ടിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അത് കായലില്‍ തന്നെ ഇട്ടതായും അവര്‍ പറുയന്നു. അതേസമയം ഹാര്‍ഡ് ഡിസ്ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലില്‍ സ്കൂബ ഡൈവിങ് സംഘത്തെ ഇറക്കി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ഡ് ഡിസ്ക് തിരിച്ചറിയാനാവാതെ പോയതാണ് ഇത് ഉപേക്ഷിക്കാന്‍ കാരണം. അതേസമയം മത്സ്യത്തൊഴിലാളികളുടെ സഹായം ഹാര്‍ഡ് ഡിസ്ക് കണ്ടെത്താനായി തേടുമെന്ന് അന്വേഷണം സംഘം പറഞ്ഞു. ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഹാര്‍ഡ് ഡിസ്കാണ് വലയില്‍ കുരുങ്ങിയത്. എന്നാല്‍ മത്സ്യത്തൊഴിലാളിക്ക് ഇത് എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ വന്നു. ഇതോടെ ഇയാള്‍ ഈ ഹാര്‍ഡ് ഡിസ്ക് തിരികെ കായലിലേക്ക് എറിയുകയായിരുന്നു. സ്കൂബ സംഘം കായലില്‍ ഇറങ്ങുന്നതിന് മുമ്പായിരുന്നു ഇത്.

അതേസമയം വലിയ അടക്കം ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളെയും ഒപ്പം കൂട്ടി തിരച്ചില്‍ നടത്താനാണ് പോലീസിന്റെ നീക്കം. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ഡ് ഡിസ്ക് കിട്ടി എന്നത് പോലീസ് തിരക്കഥയാണെന്ന ആരോപണം ശക്തമാണ്. ഹാര്‍ഡ് ഡിസ്ക് കണ്ടെത്താന്‍ വൈകുന്നതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തെ ഹോട്ടല്‍ ജീവനക്കാരാണ് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് കായലില്‍ എറിഞ്ഞുവെന്ന് മൊഴി നല്‍കിയത്. ഹോട്ടല്‍ ഉടമ റോയി വയലാട്ടിന്റെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്തതെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു.

ഇതിനിടെ ഹാര്‍ഡ് ഡിസ്ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അപകടം നടന്ന അന്ന് പുലര്‍ച്ചെയാണ് ഹാര്‍ഡ് ഡിസ്ക് ഉപയോഗിച്ചത്. നമ്പര്‍ 18 ഹോട്ടലിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാറാണിത്. ആരുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട് ഈ ഹോട്ടലില്‍ ലഹരി മരുന്ന് പാര്‍ട്ടി നടന്നിട്ടുണ്ടോയെന്ന് എക്സൈസും അന്വേഷിക്കുന്നുണ്ട്. മുന്‍ മിസ് കേരള അടക്കമുള്ളവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയെ കുറിച്ച് പോലീസ് എക്സൈസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹോട്ടലിനെതിരെ മുമ്പും പരാതി കിട്ടിയിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷന് പറഞ്ഞു.

പാര്‍ട്ടിയില്‍ ആരെല്ലാം പങ്കെടുത്തൂ എന്ന് തിരിച്ചറിയാനാണ് പോലീസിന്റെ ശ്രമം. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അക്കാര്യത്തില്‍ വ്യക്തത വരും. അതേസമയം റോയ് വയലാടിനോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ ഹാജരാന്‍ കഴിയില്ലെന്നാണ് റോയ് മറുപടി നല്‍കിയത്. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന സൈജുവിനെ നിലവില്‍ പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ സൈജു ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. സെജെുവിനെയും തങ്കച്ചനെയും ഡ്രൈവര്‍ അബ്ദുള്‍ റഹ്മാനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമം.

ഹാര്‍ഡ് ഡിസ്ക് തിരയാനായി അഞ്ചംഗ സ്കൂബ ഡൈവിംഗ് സംഘത്തെയാണ് നേരത്തെ പോലീസ് രംഗത്തിറക്കിയത്. അതേസമയം മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷേ ഹൈക്കോടതി വീണ്ടും പരിഗണിക്കും. കാറിനെ താന്‍ പിന്തുടര്‍ന്നിട്ടില്ലെന്നും, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടെന്നും സൈജു പറയുന്നു. അതേസമയം കൊച്ചി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറയുന്നത് മോഡലുകളുടെ മരണത്തില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ്. വിഐപികളോ പോലീസ് ഓഫീസര്‍മാരോ പങ്കെടുത്ത കാര്യം അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications