• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തീവ്രവാദ പരാമര്‍ശത്തിന് പിന്നില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി; ആരോപണവുമായി മുഹമ്മദ് ഷിയാസ്

Google Oneindia Malayalam News

കൊച്ചി: മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് തീവ്രവാദ ആരോപണം ഉന്നയിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് പൊലീസ് നടപടിക്കെതിരെ ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.

1

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് തീവ്രവാദ ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ജില്ലയില്‍ നിന്നുള്ള ഒരു സംസ്ഥാന മന്ത്രിയാണെന്നാണ് ഷിയാസ് ആരോപിക്കുന്നത്. പൊലീസിനെ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയാണ് മന്ത്രി തീവ്രവാദ ആരോപണം ഉന്നയിപ്പിച്ചതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ജനങ്ങളെ തമ്മിലടിപ്പിച്ച് ബിജെപിക്ക് വഴിയൊരുക്കാനുള്ള സിപിഎം ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2

സിപിഎമ്മിന്റെ അറിവോടെയാണോ മന്ത്രി ഇത്തരം ഹീനമായ നീക്കം നടത്തിയതെന്നറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സേനയിലും ഇത് ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്. ആലുവയില്‍ ഇരുവിഭാഗം പൊലീസുകാര്‍ ചേരി തിരിഞ്ഞ് ഉന്തിലും തള്ളിലും വരെ കാര്യങ്ങള്‍ എത്തി. യോഗി ആദിത്യനാഥിന്റെയും നരേന്ദ്ര മോദിയുടെയും രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ നടപ്പാക്കാനാണ് ജില്ലയിലെ മന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

3

ആലുവ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമല്ലെന്ന തരത്തില്‍ നിയമസഭയില്‍ പോലും മുഖ്യമന്ത്രി ആക്ഷേപം ഉന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് തീവ്രവാദ ആരോപണമെന്നും ആലുവക്കാര്‍ മതഭ്രാന്തന്മാരോ തീവ്രവാദികളോ അല്ല, അവരെ തമ്മിലടിപ്പിക്കാന്‍ നോക്കേണ്ട. സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്ക് വഴിയൊരുക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. ഒരു പ്രദേശത്ത് ജനങ്ങളെയാകെ മതവിദ്വേഷികളായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

4

വാരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി മരണത്തിന് പിന്നില്‍ ജോജു വിഷയം വഷളാക്കിയതിന് പിന്നില്‍ ഇതേ മന്ത്രിമാര്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. ഇത്തരം മന്ത്രിമാരാണ് നാട് കുട്ടിച്ചോറാക്കുന്നതെന്നും ഷിയാസ് വ്യക്തമാക്കി. മാന്യത നടിച്ചാല്‍ പോരെന്നും പെരുമാറ്റത്തിലും പ്രവൃത്തിയിലും കൂടെ വേണമെന്നും ഷിയാസ് പറഞ്ഞു. ഇപ്പോഴുള്ളത് നാണം കെട്ട ആഭ്യന്തര മന്ത്രിയാണെന്നും രണ്ട് ഉദ്യോഗസ്ഥരെ ബലിയാാക്കി മുഖം രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.

5

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തീവ്രവാദി പരാമര്‍ശം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു, യോഗി പോലീസ് കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ട് അല്ല . പിണറായി പോലീസ് കൊടുത്തതാണ്. മോഫിയ പര്‍വീണിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടോ എന്ന് സംശയമുള്ളത് കൊണ്ട് ജാമ്യം കൊടുക്കരുതെന്ന്.
പിണറായി യോഗിക്കും ഷായ്ക്കും പഠിക്കരുതെന്ന് നമ്മള്‍ പറയാറുണ്ട് .

6

ഇനി കൂടുതലൊന്നും പഠിക്കാനുണ്ടെന്ന് കരുതുന്നില്ല. മോഫിയയുടെ ദാരുണമായ മരണത്തിന് കാരണക്കാരില്‍ ഒരാളായ പോലീസ് ഉദ്ദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് അന്‍വര്‍ സാദത്ത് ങഘഅ , ബെന്നി ബെഹനാന്‍ ങജ , ഠഖ വിനോദ് , റോജി എം ജോണ്‍ , എല്‍ദോസ് കുന്നപ്പള്ളി , മുഹമ്മദ് ഷിയാസ് തുടങ്ങി വര്‍ഷങ്ങളായി പൊതു പ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്നവരുടെ നേതൃത്വത്തില്‍ നടന്ന ഒരു സമരവുമായി ബന്ധപ്പെട്ട അറസ്റ്റിനെയാണ് തീവ്രവാദ ബന്ധത്തിലേക്ക് വലിച്ചഴക്കാന്‍ പോലീസ് ശ്രമിക്കുന്നത്.

7

ഭരണകൂട വീഴ്ച്ചകളെ ചോദ്യം ചെയ്യുന്നവര്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് പറയുന്നവര്‍ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഓര്‍ക്കേണ്ട കാര്യം സ്റ്റേറ്റും രാജ്യവും എന്ന് പറയുന്നത് ഭരണാധികാരികളല്ല . ജനതയാണ് രാജ്യം . ഈ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം. ഇനിയും സമരം ചെയ്യേണ്ടി വന്നാല്‍ ചെയ്യും . ത്രീവ്രവാദ ബന്ധം മുദ്ര കുത്തി വായടപ്പിക്കാന്ന് കേരള പോലീസ് വ്യാമോഹിക്കേണ്ട- ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, ലീഗുകാർ വളർന്നത്; പരിഹാസത്തിന് മറുപടിയുമായി ഫാത്തിമ തെഹ്ലിയസഖാക്കളെ, നിങ്ങളുടെ താരാട്ട് പാട്ട് കേട്ടിട്ടല്ല, ലീഗുകാർ വളർന്നത്; പരിഹാസത്തിന് മറുപടിയുമായി ഫാത്തിമ തെഹ്ലിയ

cmsvideo
  AstraZeneca's antibody cocktail Evusheld works against Omicron, shows study | Oneindia Malayalam
  Ernakulam
  English summary
  Mohammed Shiyas Says minister from Ernakulam was behind terrorist remarks against Congress workers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion