എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണക്കടത്തില്‍ അന്വേഷണം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരിലേക്ക്, ഭീകരവാദ ബന്ധം തെളിയിക്കാനാവില്ല

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്തില്‍ സ്വപ്‌നാ സുരേഷിന് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കാന്‍ എന്‍ഐഎ. യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് ഇന്ത്യയിലും വിദേശത്തുമായി അന്വേഷിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നാല് പ്രതികളാണ് യുഎഇയില്‍ ഉള്ളത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റുണ്ട്. ഫൈസല്‍ ഫരീദ്, റബിന്‍സ്, സിദ്ദീഖുല്‍ അക്ബര്‍, അഹമ്മദ് കുട്ടി എന്നിവരാണ് വിദേശത്തുള്ളത്. കേസില്‍ ആകെ 20 പ്രതികളാണ് ഉള്ളത്. കൂടുതല്‍ പ്രതികളുടെ പങ്കാളിത്തം കണ്ടെത്തേണ്ടതുണ്ടെന്നും എന്‍ഐഎ പറഞ്ഞു.

1

യുഎഇ ഉദ്യോസ്ഥരില്‍ നിന്ന് വിവരം തേടാന്‍ അവിടെ നിന്നുള്ള അനുമതിക്കായി കാത്തുനില്‍ക്കുകയാണ് എന്‍ഐഎ. ഭീകരവാദത്തിന് പണം വന്ന വിഷയത്തിലാണ് ഫൈസലിന്റെ ചോദ്യം ചെയ്തത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അനുമതി ആവശ്യപ്പെട്ടിട്ടും യുഎഇയില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ല. അതുകൊണ്ട് ഔദ്യോഗികമായ അനുമതി ഉണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്. ഭീകരവാദ ബന്ധത്തിലേക്ക് എത്തിക്കുന്ന തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇപ്പോഴുള്ളതില്‍ കൂടുതല്‍ കേസ് ശക്തമാക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

Recommended Video

cmsvideo
Pinarayi vijayan's angry to response to Media | Oneindia Malayalam

അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇ റെഡ് ക്രെസന്റുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ വിവരങ്ങള്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശകാര്യ മന്ത്രാലയവുമായി ഫണ്ട് വാങ്ങിയ കാര്യത്തില്‍ ആശയവിനിമയം നടത്തിയോ എന്നാണ് നോട്ടീസില്‍ ചോദിച്ചിരിക്കുന്നത്. വടക്കാഞ്ചേരി ഫ്‌ളാറ്റ് പണിയുന്നതിനായുള്ള ഫണ്ട് സംബന്ധിച്ച ധാരണാപത്രത്തിന്റെ വിശദാംശങ്ങളും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സര്‍ക്കാര്‍ റെഡ് ക്രെസന്റുമായി തുടര്‍ കരാറുകള്‍ ഒപ്പിട്ടില്ലെന്നും, അതുകൊണ്ട് തന്നെ ധാരണാപത്രം ദുര്‍ബലമാണെന്നും കണ്ടെത്തിയിരുന്നു.

അതേസമയം സ്വപ്നയെ ശിവശങ്കര്‍ പൂര്‍ണമായും വിശ്വസിച്ചിരുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ബാങ്ക് ലോക്കറുകളില്‍ തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരെ കൂടി ശിവശങ്കര്‍ ഉള്‍പ്പെടുത്തിയത്. ആഴത്തിലുള്ള അടുപ്പം ഇവര്‍ തമ്മിലുണ്ടെങ്കിലും സ്വപ്‌ന പറ്റിക്കുമെന്ന ആശങ്ക ശിവശങ്കറിനുണ്ടായിരുന്നു. അതുകൊണ്ടാണ് സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിക്കണമെന്ന സ്വപ്‌നയുടെ ആവശ്യം ശിവശങ്കര്‍ തള്ളിയത്. ശിവശങ്കറിന് ശമ്പളമല്ലാതെ മറ്റ് വരുമാന മാര്‍ഗങ്ങളില്ല. അതുകൊണ്ട് സ്ഥിരം ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് എന്തിനാണെന്ന ചോദ്യവും ബാക്കിയാണ്.

Ernakulam
English summary
nia will seek answers from uae consulate officials in gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X