സീരിയല്‍ നടിമാരും പാര്‍ട്ടിയില്‍, ലഹരി കലര്‍ന്ന പാനീയം നല്‍കി, നമ്പര്‍ 18 ഹോട്ടലില്‍ നടക്കുന്നത്....
കൊച്ചി: റോയി വയലാറ്റില്‍ പ്രതിയാ പോക്‌സി കേസില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. സൈജു തങ്കച്ചന്‍, അഞ്ജലി വടക്കേപ്പുര, എന്നിവര്‍ റോയി വയലാറ്റിന് പുറമേ കൃത്യമായ പങ്ക് ഈ കേസിലുണ്ടെന്നാണ് യുട്യൂബര്‍ കൂടിയായ യുവതി പരാതിയില്‍ പറയുന്നത്. അഞ്ജലിയാണ് താന്‍ അടക്കമുള്ള ആറ് പെണ്‍കുട്ടികളെ കൊച്ചിയിലേക്ക് കൊണ്ടുവന്നതെന്ന് ഈ പെണ്‍കുട്ടി പറയുന്നു. കോഴിക്കോട് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി നടത്തുകയാണ് അഞ്ജലി. കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളെ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

സീരിയല്‍ നടിമാര്‍ അടക്കമുള്ളവര്‍ നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നത്. ലഹരി കലര്‍ന്ന പാനീയം കുടിക്കാനായി പലവട്ടം നിര്‍ബന്ധിക്കുകയും ചെയ്തു. ഇവര്‍ പക്ഷേ അതനുസരിച്ചില്ല. ഇവിടെയുള്ള ചിത്രങ്ങളും വീഡിയോയും യുട്യൂബര്‍ എന്ന നിലയില്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതെല്ലാം റോയിയുടെ സഹായികള്‍ ഇടപെട്ട് ഡിലീറ്റ് ചെയ്യിപ്പുകയായിരുന്നു. പാര്‍ട്ടിയിലുണ്ടായിരുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും ലഹരി ഉപയോഗിച്ചിരുന്നു. റോയ് പെണ്‍കുട്ടികളെ ലൈംഗിയമായി ഉപദ്രവിച്ചിരുന്നു. തങ്ങളോടും ഇതേ സമീപനം സ്വീകരിച്ചതോടെ ബഹളം വെച്ച്. ഇതോടെയാണ് പുറത്തിറങ്ങാന്‍ സാധിച്ചതെന്നും പരാതിക്കാരി പറഞ്ഞു.
അഞ്ജലിയും സൈജുവും ചേര്‍ന്ന് രക്ഷപ്പെടാനുള്ള നീക്കത്തെ വരെ തടഞ്ഞിരുന്നു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു.
കോഴിക്കോട് സ്വദേശിയായ അഞ്ജലി സ്വയം സംരംഭക എന്ന് വിശേഷിപ്പിച്ച് മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയിരുന്നു. ഇതിലൂടെയാണ് പെണ്‍കുട്ടികള്‍ ഈ സ്ഥാപനത്തില്‍ എത്തിയിരുന്നത്. നിരവധി പെണ്‍കരുട്ടികളെ ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തി ലഹരി നല്‍കി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ഇതെല്ലാം സ്വയം രക്ഷപ്പെടാനുള്ള പരാതിക്കാരിയുടെ തന്ത്രമാണെന്നാണ് അഞ്ജലി പറയുന്നത്. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാണിതെന്നും അവര്‍ പറയുന്നു.
ബിസിനസ് വിപുലമാക്കാന്‍ താന്‍ പണം കടം വാങ്ങിയിട്ടുണ്ട്. അതിന്റെ കണക്കുണ്ട്. അതിനും അപ്പുറത്ത് മനസ്സില്‍ പോലും ചിന്തിക്കാത്ത കുറ്റങ്ങളാണ് ആരോപിക്കുന്നത്. എന്റെ ഓഫീസില്‍ ജോലി ചെയ്ത ഒരു പെണ്‍കുട്ടി പറയട്ടെ, അഞ്ജലി അങ്ങനത്തെ രീതിയില്‍ ആ പെണ്‍കുട്ടിയെ കൊണ്ടുപോയെന്ന്. ലഹരിമരുന്ന് ഡീലറാണെന്നും, ആണുങ്ങളെ ഹണിട്രാപ്പില്‍പ്പെടുത്തുന്നവളാണെന്നും, കള്ളപണ ഇടപാടുണ്ടെന്നൊക്കെയാണ് തന്നെ കുറിച്ച് പറയുന്നതെന്നും അഞ്ജലി പറയുന്നു. പരാതിക്കാരി തുടക്കം മുതലേ പൈസയുടെ ആവശ്യത്തിനായിട്ട്, അവര്‍ ചെയ്ത പല കാര്യങ്ങളും പുറത്ത് വരാതിരിക്കാന്‍ എന്റെ ജീവിതം വെച്ചാണ് കളിക്കുന്നത്. സ്വന്തം മകളെ വരെ വെച്ച് തനിക്ക് നേരെ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും അഞ്ജലി പറഞ്ഞു.












Click it and Unblock the Notifications