പെൺവേഷം കെട്ടി പള്ളിപ്പെരുന്നാളിനെത്തി; സ്ത്രീകളെ ശല്യം ചെയ്തു, ഒടുവിൽ പോലീസ് പൊക്കി
കൊച്ചി: യുവതിയുടെ വേഷം കെട്ടി പള്ളിപ്പെരുന്നാളിന് എത്തിയ സ്റ്റുഡിയോ നടത്തിപ്പുകാരനെ പൊലീസ് പൊക്കി. പെരുന്നാളിന് എത്തുന്ന യുവതികൾക്കൊപ്പം മുട്ടിയുരുമി ഇരിക്കുന്നതിനിടെയാണ് പിടിയിലായത്. ചേരാനല്ലൂർ ഭാഗത്തു ഫോട്ടോ സ്റ്റുഡിയൊ നടത്തുന്ന പത്തനംതിട്ട പുറമറ്റം കുമ്പനാട് മാമ്പറമ്പിൽ വീട്ടിൽ ബിനു ജേക്കബ് ബേബിയെ (36) ആണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി പള്ളിയിലെ പെരുന്നാൾ സ്ഥലത്താണു യുവതിയുടെ വേഷം ധരിച്ചെത്തിയത്. ചുരിദാറും ലഗ്ഗിൻസും വെപ്പ്മുടിയും ധരിച്ചാണ് വേഷം മാറിയത്. രണ്ടു ദിവസം മുമ്പ് ഇയാൾ പള്ളിവളപ്പിൽ ചുറ്റിക്കറങ്ങുന്നതു കണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ പിന്നാലെയെത്തിയെങ്കിലും പിടിക്കാൻ സാധിക്കും മുമ്പു മുങ്ങി. തുടർന്നു സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ യുവതികൾക്കൊപ്പം ഇരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടു വീണ്ടും എത്തിയതോടെ സുരക്ഷാ ജീവനക്കാർ കൈയ്യോടെ പിടികൂടി എളമക്കര പൊലീസിന് കൈമാറുകയായിരുന്നു. ട്രാൻസ്ജെൻഡറാണെന്ന സംശയത്തെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീ വേഷം കെട്ടിയതാണെന്നു തിരിച്ചറിഞ്ഞത്.
വിവാഹിതനായ ഇയാൾക്ക് ഭാര്യയും കുട്ടിയുമുണ്ട്. സ്റ്റുഡിയൊയിൽ വേഷം മാറിയ ശേഷം പള്ളിവളപ്പിൽ എത്തിയതാണെന്നു സമ്മതിച്ചു. വേഷം കെട്ടലിനു പിന്നിൽ മോഷണ ശ്രമമല്ലെന്നു സ്ഥിരീകരിച്ചതോടെ ഇയാൾക്കെതിരെ ആൾമാറാട്ടത്തിന് കേസെടുത്തു.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications