ആലുവയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമോ? വിചിത്ര വാദവുമായി പൊലീസ്
എറണാകുളം: ആലുവയില്‍ മൊഫിയ പർവീണിറെ ആത്മഹത്യ കേസില്‍ പൊലീസ് സ്റ്റേഷനിലെത്തി സമയം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വിചിത്രമായ വാദവുമായി പൊലീസ്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ അല്‍ അമീന്‍, അനസ്, നജീബ് എന്നിവർക്ക് തീവ്രവാദ ബന്ധം സംശിക്കുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. സമരവുമായി ബന്ധപ്പെട്ട് ഇവരെ നേരത്തെ പൊലീസ് അറസ്റ്റി ചെയ്തിരുന്നു. നേതാക്കളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോർട്ടിലാണ് ഇത്തരമൊരു പരാമർശമുള്ളത്.

സമരത്തിനിടെ ഡിഐജിയുടെ കാർ തടഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകർ നാശനഷ്ടം വരുത്തിയിരുന്നു. ഇതിന് പുറമെ പൊലീസിന്റെ ജലപീരങ്കി മുകളില്‍ കയറി പാർട്ടി കൊടി നാട്ടി. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 12 പേരെ പ്രതികളാക്കിയായിരുന്നു കേസെടുത്തത്. ഇതില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോർട്ടിലാണ് ത്രീവവാദ ബന്ധം ഉണ്ടോയെന്ന സംശയം പൊലീസ് ഉന്നയിക്കുന്നത്.
പാർവതിയും ശോഭനയും മുതല്‍ നദിയ മൊയ്തുവരെ: താരംസംഗമ വേദിയായി റഹ്മാന്റെ മകളുടെ വിവാഹം

കെ എസ് യു ആലുവ മണ്ഡലം പ്രസിഡന്റായ അല്‍ അമീനാണ് കേസിലെ ഒന്നാം പ്രതി. കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റായ നജീപ് നാലും, ബൂത്ത് വൈസ് പ്രസിഡന്റ് അനസ് അഞ്ചും പ്രതികളാണ്. ജലപീരങ്കി മുകളില്‍ കയറി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോയെന്ന് കണ്ടെത്തണമെന്നാണ് പൊലീസ് വാദം

ആലുവയിലെ സമരവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് കേസുകളായിരുന്നു പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാല്‍ അതിലൊന്നും പൊലീസ് തീവ്രവാദ ബന്ധം ആരോപിച്ചിരുന്നില്ല. എന്നിട്ട് ഇപ്പോള്‍ ഇത്തരമൊരു നിലപാട് പൊലീസ് സ്വീകരിച്ചതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ഈ റിമാൻഡ് റിപ്പോർട്ട് എഴുതിയ ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യോഗി പോലീസ് കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ട് അല്ല . പിണറായി പോലീസ് കൊടുത്തതാണ് . മോഫിയ പർവീണിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവർക്ക് തീവ്രവാദ ബന്ധം ഉണ്ടോ എന്ന് സംശയമുള്ളത് കൊണ്ട് ജാമ്യം കൊടുക്കരുതെന്ന്. പിണറായി യോഗിക്കും ഷായ്ക്കും പഠിക്കരുതെന്ന് നമ്മൾ പറയാറുണ്ട് . ഇനി കൂടുതലൊന്നും പഠിക്കാനുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മോഫിയയുടെ ദാരുണമായ മരണത്തിന് കാരണക്കാരിൽ ഒരാളായ പോലീസ് ഉദ്ദ്യോഗസ്ഥനെ സസ്പെൻറ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് അൻവർ സാദത്ത് എം എല്‍ എ , ബെന്നി ബെഹനാൻ എംപി , ടിജെ വിനോദ് , റോജി എം ജോൺ , എൽദോസ് കുന്നപ്പള്ളി , മുഹമ്മദ് ഷിയാസ് തുടങ്ങി വർഷങ്ങളായി പൊതു പ്രവർത്തന രംഗത്ത് നിൽക്കുന്നവരുടെ നേതൃത്വത്തിൽ നടന്ന ഒരു സമരവുമായി ബന്ധപ്പെട്ട അറസ്റ്റിനെയാണ് തീവ്രവാദ ബന്ധത്തിലേക്ക് വലിച്ചഴക്കാൻ പോലീസ് ശ്രമിക്കുന്നത്.

ഭരണകൂട വീഴ്ച്ചകളെ ചോദ്യം ചെയ്യുന്നവർ മുഴുവൻ തീവ്രവാദികളാണെന്ന് പറയുന്നവർ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഓർക്കേണ്ട കാര്യം സ്‌റ്റേറ്റും രാജ്യവും എന്ന് പറയുന്നത് ഭരണാധികാരികളല്ല . ജനതയാണ് രാജ്യം .ഈ റിമാൻഡ് റിപ്പോർട്ട് എഴുതിയ ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. ഇനിയും സമരം ചെയ്യേണ്ടി വന്നാൽ ചെയ്യും. ത്രീവ്രവാദ ബന്ധം മുദ്ര കുത്തി വായടപ്പിക്കാന്ന് കേരള പോലീസ് വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പളനിയില്‍ നിന്നുള്ള ചിത്രങ്ങളുമായി നിമിഷ സജയന്‍: ഏറ്റെടുത്ത് ആരാധകർ
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications