എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു: എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ക്ക് ഒരു വർഷം തടവും പിഴയും

Google Oneindia Malayalam News

കൊച്ചി: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ കലാകുമാരിയെയാണ് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഒരു വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയുമാണ് കോടതി വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മാപ്പര്‍ഹിക്കാത്ത വീഴ്ചയാണ് പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

സുജ-സുരേഷ് ദമ്പതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് ഡോക്ടര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. പിഴത്തുകയില്‍ രണ്ടു ലക്ഷം പരാതിക്കാരിയായ സുജ സുരേഷിനും ഒരു ലക്ഷം രൂപ ഭർത്താവ് സുരേഷിനും നഷ്ടപരിഹാരമായി നൽകണം. 2017 സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സെപ്തംബര്‍ 27 നാണ് ഗര്‍ഭിണിയായ സുജയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവധിയായതിനാല്‍ അന്ന് ഡോ. കലാകുമാരി അന്ന് ആശുപത്രിയില്‍ എത്തിയിരുന്നില്ല. 30 നായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.

 doctors

കൊവിഡ് കാലത്ത് ഭക്ഷണ വിതരണവുമായി സന്നദ്ധ സംഘടനകൾ- ചിത്രങ്ങൾ

പിറ്റേ ദിവസം സുജയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപേയെങ്കിലും വീണ്ടും വാര്‍ഡിലേക്ക് മാറ്റി. പനി ഉള്‍പ്പടേയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍ പരിശോധനയ്ക്ക് എത്തിയില്ല. വൈകീട്ട് സുജയുടെ അമ്മ ഡോക്ടറെ നേരില്‍ കണ്ട് 500 രൂപ നല്‍കിയതായും പരാതിയില്‍ പറയുന്നു. പിന്നീട് ഒക്ടോബര്‍ രണ്ടിനാണ് സുജ പ്രസവിക്കുന്നത്. പ്രസവം രണ്ട് ദിവസം വൈകിയത് മൂലം ഗര്‍ഭപാത്രത്തില്‍ വെച്ച് ശ്വാസകോശത്തിൽ മലവും മാലിന്യങ്ങളും കയറി കുഞ്ഞ് മരിച്ചു. ഇതോടെയാണ് ഇവര്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്.

വ്യത്യസ്ത ലുക്കില്‍ കാവ്യ ഥാപ്പര്‍; നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Pinarayi vijayan about lockdown extension in kerala

Ernakulam
English summary
Pregnant woman denied treatment: Ernakulam General Hospital doctor sentenced to one year in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X