എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസികളെ കയറ്റിയ ഒാട്ടോക്കാര്‍ക്ക് വിലക്ക്; ക്വാറന്റൈനില്‍, സ്റ്റാന്റ് വിലക്കും

  • By News Desk
Google Oneindia Malayalam News

കൊച്ചി: പൊലീസിന്റെ നിര്‍ദേശ പ്രകാരം വെറ്റില ഹബില്‍ നിന്നും പ്രവാസികളെ വീട്ടിലെത്തിക്കേണ്ടി വന്ന 2 ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ദേശം. ഇവര്‍ക്ക് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഇന്നലെ വൈകിട്ടാണ് പൊലീസ് അകമ്പടിയോടെ വെറ്റില ഹബിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ പ്രവാസികളെ എത്തിച്ചത്. പിന്നാലെ യാത്രക്കാരില്‍ രണ്ട് പേരെ കോതമംഗലത്തേക്കും ഒരാളെ ഞാറയ്ക്കലിലേക്കും എത്തിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരോടു പൊലീസ് നിര്‍ദേശിക്കുകയായിരുന്നു.

corona

Recommended Video

cmsvideo
പ്രവാസികളിൽ പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായി | Oneindia Malayalam

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടി ആദ്യം വിമൂഖ കാണിച്ചെങ്കിലും എസ്‌ഐയുടെ നിര്‍ബന്ധപ്രകാരം പ്രവാസികളെ ഓട്ടോയില്‍ കൊണ്ട് പോയിവിടുകയായിരുന്നു. പ്രവാസികളെല്ലാം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയതാണെന്നും ഒന്നും പേടിക്കാനില്ലെന്നും എസ്‌ഐ ഓട്ടോ ഡ്രൈവര്‍മാരെ പറഞ്ഞ് ധരിപ്പിക്കുകയായിരുന്നു.

എന്നാല്‍ പ്രവാസികളെ വീട്ടില്‍ കൊണ്ട് വി്ട്ടതിന് പിന്നാലെ ഓട്ടോ സ്റ്റാന്റിലെ പ്രതിനിധികള്‍ ഡ്രൈവര്‍മാരെ വിളിച്ച് സ്റ്റാന്റില്‍ പ്രവേശിക്കരുതെന്നാവശ്യപ്പെടുകയായിരുന്നു. ഒപ്പം ഡ്രൈവര്‍മാരുടെ വീട്ടുകാരോടും നാട്ടുകാരോടും കാര്യങ്ങള്‍ വിളിച്ചു പറയുകയായിരുന്നു.

സംഭവം വിവാദമായതോടെ രണ്ട് ഡ്രൈവര്‍മാരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായിരുന്നില്ല. നിലവില്‍ സ്റ്റാന്റിലേക്ക് പോകാന്‍ ഓട്ടോയില്‍ തന്നെ കഴിയേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് ഇരുവര്‍ക്കും. ഇതില്‍ ഒരാളുടേത് സ്വന്തം വാഹനവും മറ്റേയാളുടേയത് വാടകയ്ക്ക് വാങ്ങിയ ഓട്ടോയുമാണ്.

കേരളത്തില്‍ ഇന്നും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ട്. സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് . അതേസമയം രോഗം ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണമാണ് എന്നത് സംസ്ഥാനത്തിന് ആശ്വാസമാണ്. 90 പേരാണ് ഇന്ന് കൊവിഡില്‍ നിന്നും മുക്തി നേടിയിരിക്കുന്നത്.

കോണ്‍ഗ്രസ് തന്ത്രം വിജയിക്കുന്നു; ജോസും ജോസഫും മുന്നണി വിടില്ല,ഇടതിനോട് താല്‍പര്യമില്ലാതെ നേതാക്കള്‍കോണ്‍ഗ്രസ് തന്ത്രം വിജയിക്കുന്നു; ജോസും ജോസഫും മുന്നണി വിടില്ല,ഇടതിനോട് താല്‍പര്യമില്ലാതെ നേതാക്കള്‍

Ernakulam
English summary
Quarantine And restriction Fro Auto Drivers who Pick Up Expats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X