• search
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പോലീസ് ആസ്ഥാനത്ത് റിസപ്ഷസ്റ്റായി യന്ത്രമനുഷ്യൻ; കൊക്കൂണിന്‍റെ പതിനൊന്നാം എഡിഷന് കൊടിയിറങ്ങി

  • By Desk

കൊച്ചി: ഹൈടെക് കുറ്റാന്വേഷണത്തിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന കേരള പൊലീസ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. സംസ്ഥാന പൊലീസിന്‍റെ ആസ്ഥാനമായ തിരുവനന്തപുരത്ത് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ റിസപ്ഷന‌ിൽ യന്ത്രമനുഷ്യന്‍റെ സേവനം ഉടൻ ലഭ്യമാകുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. വിവിധ ഏജൻസികളുടെ സഹകരണത്തോടെ കേരള പൊലീസ് സംഘടിപ്പിക്കുന്ന രാജ്യാന്തര സുരക്ഷാ സമ്മേളനമായ കൊക്കൂൺ പതിനൊന്നാം പതിപ്പിന്‍റെ സമാപന സമ്മേളനത്തിലാണ് റോബോട്ടിനെ ‌നിയമിക്കുന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

മോദിയുടെ റാലി കഴിയാൻ വാർത്താ സമ്മേളനം മാറ്റിവെച്ചു? തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണം!

രണ്ടു മാസത്തിനകം ഇതു നടപ്പാക്കും. കൂടുതൽ മേഖലകളിലും യന്ത്രമനുഷ്യന്‍റെ സേവനം ഉറപ്പാക്കാൻ പദ്ധതിയുണ്ടെന്നും അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ട്രാഫിക് രംഗത്തും അപകടരഹിതമായ റോഡ് സുരക്ഷക്കും റോബോട്ടിന്‍റെ സാന്നിധ്യം ഉറപ്പാക്കുന്ന രീതി പൊലീസിൽ ആവിഷ്കരിക്കും. ബോള്‍ഗാള്‍ട്ടിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കൊക്കൂണിന്‍റെ സമാപന സമ്മേളനം ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്ഘാടനം ചെയ്തു.

Mohanlal

ആധുനിക കാലഘട്ടത്തിൽ നിർമ്മിത ബുദ്ധിയുടേയും റോബോട്ടിന്‍റെയും സാധ്യത അനന്തമാണെന്നും സാധ്യതകൾ പ്രയോജനപ്പെടുത്താൻ പരമാവധി ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു. ഡിജിറ്റലൈസേഷൻ കൂടുമ്പോൾ സൈബർ സുരക്ഷാ രംഗത്ത് ഉയരുന്ന വെല്ലുവിളികൾക്കും മുൻഗണന നൽകണം. കംപ്യൂട്ടറിൽ മനുഷ്യബുദ്ധി ഉപയോഗിക്കുന്ന സാഹചര്യം വിദൂരമല്ലെന്നും ചീഫ് സെക്രട്ടറി.

സോഷ്യൽ മീഡിയയിലെ അധിക്ഷേപവും പൈറസിയും സിനിമ മേഖല നേരിടുന്ന മുഖ്യ വെല്ലുവിളികളാണെ‌ന്നു മുഖ്യാതിഥിയായി പങ്കെടുത്ത നടൻ മോഹൻലാൽ അഭിപ്രായപ്പെട്ടു. ഇതു നേരിടാൻ സൈബർ ഡോം ഉൾപ്പെടെയുള്ള പൊലീസിന്‍റെ പ്രവർത്തനം മാതൃകാപരമാണ്. സൈബര്‍ സുരക്ഷക്ക് കൊക്കൂൺ പോലുള്ള അവബോധ ക്ലാസുകളുടെ പ്രസക്തി വിലമതിക്കാനാകാത്തതാണ്. ഇന്‍റര്‍നൈറ്റ് നിത്യജീവിതത്തിന്‍റെ ഭാഗമായ വേളയില്‍ സൈബര്‍ സുരക്ഷയെ കുറിച്ച് എല്ലാവരും ബോധവാന്‍മാരാകേണ്ടത് അത്യാവശ്യമാണെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

എഡിജിപി അനില്‍കാന്ത്, എറണാകുളം റേഞ്ച് ഐജി വിജയ് സാഖറേ, തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം, ക്യൂൻസ് ലാൻഡ് പൊലീസിലെ ഡിറ്റക്ടീവ് ഓഫീസര്‍ ജോണ്‍ റൗസ്, ഇസി കൗണ്‍സില്‍ പ്രസിഡന്‍റെ ജയ് ബാവിസി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ്, ടിസിഎസ് മേധാവി ദിനേശ് തമ്പി, ഇന്‍റർപോള്‍ ക്രിമിനല്‍ ഇന്‍റലിജന്‍സ് ഓഫീസര്‍ സെസിലിയ വാലിന്‍, ഇ സേഫ് സൊസൈറ്റി വൈസ് ചെയര്‍പേഴ്‌സന്‍ ഡോ.നജ്‌ലിയ മുഹമ്മദ് അല്‍നഖ്ബി എന്നിവര്‍ പങ്കെടുത്തു.

കൂടുതൽ എറണാകുളം വാർത്തകൾView All

Ernakulam

English summary
Robot in police head quarters

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more