സലാവത്തിന് പറക്കാം, സ്വന്തം റഷ്യയിലേക്ക്; കൊച്ചിയില്‍ കുടുങ്ങിയ റഷ്യക്കാരന്റെ യാത്ര ഉടന്‍
സലാവത്തിന് എല്ലാദിവസവും സൗജന്യമായി ഭക്ഷണം നല്‍കിയ ഹോട്ടലുടമയെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാനാകില്ല.

കൊച്ചി: നാട്ടിലേക്ക് മടങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ കുടുങ്ങിയ വിദേശിയുടെ യാത്രയ്ക്കുള്ള വഴിയൊരുങ്ങുന്നു. റഷ്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ട് സലാവത്തിന് യാത്രയ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണെന്ന് ഹൈബി ഈഡന്‍ എംപി ഫേസ്ബുക്കിലൂടെ അറിയിച്ചു. റഷ്യക്കാരനായ സലാവത്താണ് നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ കഴിഞ്ഞ മാസങ്ങളായി കൊച്ചിയില്‍ കഴിഞ്ഞത്.

ഭക്ഷണവും സൗകര്യങ്ങളും
സഹോദരി മടക്കയാത്രയ്ക്കുള്ള പണം നല്‍കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഹൈബി ഈഡന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സലാവത്തിനെ കുറിച്ചുള്ള വാര്‍ത്ത പുറംലോകത്ത് എത്തിച്ച മാധ്യമപ്രവര്‍ത്തകനെയും ഹൈബി ഈഡന്‍ അഭിനന്ദിച്ചു. ആശ്രയമില്ലാതെ കൊച്ചിയില്‍ കുടുങ്ങിയ സലാവത്തിനെ ഒരു സഹോദരനെ പോലെ കൂടെ കൂട്ടി ഭക്ഷണവും സൗകര്യങ്ങളും ഒരുക്കിയതാവട്ടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ പി ച്ച് അനീഷാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

റഷ്യന്‍ എംബസിയുമായി ബന്ധപ്പെട്ട്
മാധ്യമപ്രവര്‍ത്തകന്‍ രജനീഷും അനീഷും സലാവത്തിനെ കുറിച്ച് അറിയിച്ച ഉടന്‍ തന്നെ ഡല്‍ഹിയിലുള്ള റഷ്യന്‍ എംബസിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് യാത്രയൊരുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മാസം മുമ്പാണ് സലാവത്ത് കേരളത്തിലെത്തുന്നത്. അന്നു മുതല്‍ ഫോര്‍ട്ട് കൊച്ചിയിലെ ഈ റസ്റ്റോറന്റിലും പരിസരപ്രദേശത്തുമായാണ് സലാവത് കഴിഞ്ഞിരുന്നത്. റസ്റ്റോറന്റ് ഉടമയായ അനീഷും കൂട്ടരും സലാവത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്ത് കൂടെക്കൂട്ടുകയായിരുന്നു.

പണം നഷ്ടപ്പെട്ട് തിരിച്ചു പോകാനാകാതെ കുടുങ്ങി
ഇതേ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ച് രംഗത്തെത്തി. കൊച്ചിയിലെത്തിയ റഷ്യന്‍ സഞ്ചാരി പണം നഷ്ടപ്പെട്ട് തിരിച്ചു പോകാനാകാതെ കുടുങ്ങിയ പ്രശ്നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ആവശ്യമായ ഇടപെടല്‍ നടത്താന്‍ ഓഫീസിനെ ചുമതലപ്പെടുത്തിയിരുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

തിരിച്ച് പോകാനുള്ള ടിക്കറ്റ്
സലാവത്തിന് എല്ലാദിവസവും സൗജന്യമായി ഭക്ഷണം നല്‍കിയ ഹോട്ടലുടമയെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാനാകില്ല.
ടൂറിസം വകുപ്പ് ഇദ്ദേഹത്തിന്റെ വിവരം റഷ്യന്‍ എംബസിയെ അറിയിക്കുകയും റഷ്യന്‍ എംബസ്സിയിലെ ഓഫീസറുമായി സഞ്ചാരിയെ ബന്ധപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന് തിരിച്ച് പോകാനുള്ള ടിക്കറ്റ് റഷ്യയില്‍ നിന്നും സഹോദരി അയച്ചുകൊടുക്കുമെന്നും എംബസിയില്‍ നിന്നും അറിയിച്ചിട്ടുണ്ട്.

സലാവത്തിന് വേണ്ട സഹായങ്ങള്‍
തിരിച്ച് പോകുന്നത് വരെ അദ്ദേഹത്തിന് താമസവും ഭക്ഷണവും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സലാവത്തിന് വേണ്ട സഹായങ്ങള്‍ ഒരുക്കിയ കൊച്ചിയിലെ ജനങ്ങള്‍, ജനപ്രതിനിധികള്‍, ടൂറിസം വകുപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയ എറണാകുളം ജില്ലാ ഭരണകൂടം, പോലീസ് തുടങ്ങിയവരെ പ്രത്യേകം അഭിനന്ദിക്കുന്നെന്ന് മന്ത്രി റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications