എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീ പ്രവേശനത്തിൽ സർക്കാരിനെതിരെ പ്രതിരോധം ശക്തമാക്കി ബിജെപി; സിപിഎമ്മിനെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ലോങ് മാർച്ച്, 17ന് പൂങ്കാവനത്തിൽ പ്രതിരോധം തീർക്കാൻ മഹിളാ മോർച്ച

  • By Desk
Google Oneindia Malayalam News

കൊച്ചി: ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ സമരവുമായി ബിജെപി. ഇതോടനുബന്ധിച്ച് എൻ.ഡി.എയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പന്തളത്തുനിന്ന് സെക്രട്ടറിയേറ്റിലേക്ക് ശബരിമല സംരക്ഷണയാത്ര സംഘടിപ്പിക്കും. ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കിയ ലോങ് മാർച്ചിന്‍റെ മാതൃകയിൽ സംരക്ഷയാത്ര സംഘടിപ്പിച്ച് അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് ബിജെപി നീക്കം. പൂജകൾക്കായി ശബരിമല തുറക്കുന്ന ഒക്ടോബർ 17ന് മഹിളാ മോർച്ച പൂങ്കാവനത്തിൽ പ്രാർഥനായജ്ഞം നടത്തും.

വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം

ഇതേ ദിവസങ്ങളിൽ വിവിധ ജില്ല കേന്ദ്രങ്ങളിൽ വിവിധ സംഘപരിവാർ പ്രസ്ഥാനങ്ങൾ നടത്തുന്ന സമരപരിപാടികൾക്ക് നിരുപാധിക പിന്തുണ നൽകാൻ തീരുമാനമായതായും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ ശ്രീധരൻപിള്ള വാർത്തസമേമളനത്തിൽ പറഞ്ഞു. ഒക്ടോബർ 17ന് ശേഷം തുടർച്ചയായ സമരമടക്കം കൂടുതൽ സമരപരിപാടികളുമായി പാർട്ടി രംഗത്തിറങ്ങും. ഹിന്ദുമത വിശ്വാസികളെ ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ ഹിന്ദുക്കളെ പലതട്ടിലാക്കി അടിച്ചമർത്താനുള്ള നീക്കമാണ് കണ്ടതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

BJP meeting

വിഷയത്തിൽ കോൺഗ്രസിന്‍റെ നിലപാട് മുതലെടുപ്പാണ്. ഞായറാഴ്ച വൈകീട്ട് വരെ എ.െഎ.സി.സി പ്രസിഡൻറ് ട്വിറ്റർ ഹാൻഡിലിൽ വിധിയെ സ്വാഗതം ചെയ്തിരുന്നു. ആദ്യദിവസം വിധിയെ സ്വാഗതം ചെയ്ത പ്രതിപക്ഷനേതാവടക്കമുള്ളവർ ഉപവാസസമരമടക്കം സംഘടിപ്പിക്കുന്നത് ആരെ കബളിപ്പിക്കാനാണെന്നും ശ്രീധരൻപിള്ള ചോദിച്ചു. കോൺഗ്രസിന്‍റെത് ഇരട്ടത്താപ്പാണ്. ആലപ്പുഴ യൂത്ത് കോൺഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് സ്വയം രക്ഷിക്കാനാവാത്ത ദൈവം എങ്ങിനെ വിശ്വാസികളെ രക്ഷിക്കുമെന്ന് പോസ്റ്റിട്ട് അയ്യപ്പനെ പരിഹസിച്ചു. വിശ്വാസികൾക്കൊപ്പം സമരംഗത്ത് ഇറങ്ങാൻ കോൺഗ്രസ് സന്നദ്ധമാണോയെന്ന് വ്യക്തമാക്കണം.

ഇത്തരം സാഹചര്യത്തിൽ സഹിഷ്ണുതയും സഹവർത്തിത്വവും പുലർത്തി വിശ്വാസികളുടെ വികാരം പരിഗണിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം. ശബരിമല സംബന്ധിച്ച കോടതി വിധിയെ രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കാണിക്കാൻ ബി.ജെ.പി മുതിരില്ല. കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥരാണെങ്കിലും വിശ്വാസികളുടെ വികാരം കൂടി ഉൾക്കൊണ്ടുകൊണ്ടുള്ള തീരുമാനമാണ് ഉണ്ടാവേണ്ടത്. തീർഥാടന കാലത്ത് എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ മക്കയെക്കാളും ബദ്ലഹെമിനെക്കാളും മുന്നിൽ നിൽക്കുന്ന ശബരിമലയെ ദോഷകരമായി ബാധിക്കുന്ന നിലപാടുകളാണ് എക്കാലവും ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ സമരരംഗത്തിറങ്ങിയ സംഘപ്രവർത്തകരെ ക്രൂരമായി അടിച്ചമർത്തുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. വിധിയെ കൂടുതൽ പഠനവിധേയമാക്കാൻ പോലും മുതിരാതെ കോടതി വിധി നടപ്പിലാക്കാനിറങ്ങിയ സർക്കാരിെൻറ നിലപാടിനോടാണ് ബി.ജെ.പി വിയോജിക്കുന്നത്. വിധി വന്നാൽ റിവ്യൂ ഹർജി നൽകുന്നത് ജനാതിപത്യ അവകാശമാണ്. ഇത്തരം നടപടികൾക്കൊന്നും കാത്തുനിൽക്കാതെ വിധി നടപ്പാക്കാനിറങ്ങുന്നത് ശരിയല്ല. വാക്കുകൾക്ക് സ്ഥിരതയില്ലാത്തയാളായി ദേവസ്വം ബോർഡ് പ്രസിഡൻറ് മാറി. മുഖ്യമന്ത്രിയുടെ ചൊൽപടിക്ക് നിൽക്കാൻ പന്തളം രാജകുടുംബം തയ്യാറായില്ല എന്നുകണ്ട് അപമാനിക്കുകയാണ്.

രാജകുടുംബം എന്തുകൊണ്ട് വിളിച്ചിട്ട് വരുന്നില്ല എന്ന് മുഖ്യമന്ത്രി ചിന്തിക്കണമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ.പി റിവ്യൂ ഹർജി നൽകില്ല പകരം ഹർജിയുമായി കോടതിയെ സമീപിക്കുന്ന പരിവാർസംഘടനകളെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിമാരുടക്കമുള്ളവരുടെ നിലപാടുകൾ അറിഞ്ഞ് ചർച്ചചെയ്യാൻ സർക്കാർ മുൻകൈയെടുത്താൽ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. പാർട്ടിമുഖപത്രത്തിൽ കോടതിവിധിയെ സ്വാഗതം ചെയ്തുവന്ന ലേഖനം പാർട്ടിനിലപാടല്ല. കോടതിവിധിയിൽ തത്വത്തിൽ തെറ്റില്ല. വിധി വന്നയുടനെ ഞങ്ങൾ നടപ്പാക്കും ഞങ്ങൾ കൊണ്ടുപോകും എന്നുള്ള നിലപാടിനെയാണ് ബി.ജെ.പി വിമർശിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Ernakulam
English summary
Sabarimala issue; Mahila Morcha's long march to secrateriate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X