എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡരികിലെ കുളത്തിന് സംരക്ഷണ വേലി, മാതൃകയായ് ഉദയംപേരുർ പഞ്ചായത്ത്

  • By Desk
Google Oneindia Malayalam News

തൃപ്പൂണിത്തുറ: സ്കൂൾ വാഹനങ്ങൾ റോഡരികിലേ കുളങ്ങളിലേക്കും പാടത്തേക്കും മറിയുന്നത് പതിവായ സാഹചര്യത്തിൽ റോഡരികിലേ കുളത്തിന് സംക്ഷണ വേലി തീർത്ത് ഉദയംപേർ പഞ്ചായത്ത് .മരട് സ്കൂൾ വാൻ അപകടത്തിൽ പെടുന്നതിന് മാസങ്ങൾക്ക് മുൻപാണ് ഇവിടെ സംരക്ഷണ വേലിയുടെ പണി പൂർത്തിയാക്കിയത് പുതിയകാവ് - പൂത്തോട്ട എം എൽ എ റോഡിൽ നിന്നും ഉദയംപേരുർ പ്രഭാത് പബ്ലിക് സ്കൂളിലേക്ക് പോകുന്ന വഴിയിലാണ് അപകടകരമായ രീതിയിൽ കുളം സ്ഥിതി ചെയ്തിരുന്നത് .

ഏകദേശം എഴ് ലക്ഷത്തോളം രൂപ ചിലവായ പദ്ധതി നടപ്പാക്കിയിരിക്കുന്നത് പഞ്ചായത്തിന്റെ പതിനേഴാം വാർഡിലാണ് വീതി കുറഞ്ഞ റോഡിനോട് ചേർന്ന കുളത്തിന്റെ കലിങ്കുകൾ നേരത്തേ തന്നെ തകർന്നിരുന്നതിനാൽ ഇരുചക്രവാഹനളും ഓട്ടോറിക്ഷകളും ഇവിടെ അപകടത്തിൽ പെട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

news1

ഇരമ്പനത്ത് റോഡരികിൽ സംരക്ഷണത്തിനായ് സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് കുറ്റികൾ പോലും തകർത്ത് സ്കൂൾവാൻ പാടത്തേക്ക് മറിഞ്ഞ സാഹചര്യത്തിലാണ് ഉദയംപേരൂരിലേ സംരക്ഷണ വേലി ശ്രദ്ധിക്കപെടുന്നത്.ഫിഷറീസ് ഹോസ്പിറ്റലിലേക്ക് രോഗിയുമായ് പോകുന്ന വാഹനങ്ങളും., പ്രഭാത് പബ്ലിക് സ്കൂൾ , എസ് എൻ ഡി പി ഹയർ സെക്കൻഡറി , വി ജെ ബി എസ് വലിയകുളം എന്നീ സ്കൂളുകളിലേക്കുള്ള ബസ്സുകളും സ്കൂൾ വാനുകളും ഇതിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും പ്രഭാത് പബ്ലിക് സ്കുളിലേ പി റ്റി എ യുടെയും പരാതി മൂലം വാർഡ് മെംബർ സാജു പൊങ്ങലായിയുടെ നേതൃത്ത്വത്തിൽ പഞ്ചായത്ത് മുൻകൈയ്യെടുത്താണ് സംരക്ഷണ വേലിയുടെ പണി പൂർത്തിയാക്കിയത്.
Ernakulam
English summary
safety fence for pond in roadside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X