എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണക്കടത്തിന് ഹൈടെക്ക് മാര്‍ഗം, പണം വിദേശത്തെത്തിക്കാന്‍ വെജിറ്റേറിയന്‍ തന്ത്രമൊരുക്കി സ്വപ്‌ന!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്തിനുള്ള പണം വിദേശത്ത് എത്തിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചത് ഗൂഢ തന്ത്രം. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു ഈ മാര്‍ഗം തിരഞ്ഞെടുക്കാനുള്ള കാരണം. പച്ചക്കറി കണ്ടെയ്‌നറിലും പെട്ടിയിലുമാണ് സ്വര്‍ണം വാങ്ങുന്നതിന് ആവശ്യമായ പണം വിദേശത്ത് എത്തിച്ചത്. ഇക്കാര്യം പ്രതികള്‍ തന്നെ വെളിപ്പെടുത്തി. ഹവാല ഇടപാടിലൂടെ അയച്ച ഈ പണം ഫൈസല്‍ ഫരീദും സംഘവുമാണ് വിദേശത്ത് നിന്ന് കൈപറ്റിയത്.

1

കസ്റ്റംസ് രണ്ട് ദിവസം സ്വപ്‌നയെയും സന്ദീപിനെയും ചോദ്യം ചെയ്തപ്പോഴാണ് ഈ രഹസ്യം പുറത്തുവന്നത്. കാബേജ്, കോളി ഫ്‌ളവര്‍ എന്നിവ കൊണ്ടുപോകുന്ന കണ്ടെയ്‌നറുകലിലും വലിയ പെട്ടികളിലുമാണ് ഇന്ത്യന്‍ കറന്‍സി കടത്തിയിരുന്നത്. താഴേക്കിടയില്‍ നിന്നുള്ള കണ്ണികളാണ് ഈ പണം ശേഖരിച്ചത്. ഈ പണം വെജിറ്റബിള്‍ കടത്തിലൂടെ വിദേശത്തേക്ക് എത്തിച്ചാണ് ഈ സംഘം സ്വര്‍ണം വാങ്ങിയിരുന്നത്. ലോക്ഡൗണ്‍ കാലത്തും പച്ചക്കറി കണ്ടെയിനര്‍ വിദേശത്തേക്ക് പോയത് പ്രതികള്‍ക്ക് സഹായകരമായി മാറുകയായിരുന്നു.

അതേസമയം ഈ തന്ത്രത്തിന്റെ ബുദ്ധി കേന്ദ്രം റമീസായിരുന്നു. ഇക്കാര്യം സന്ദീപ് കസ്റ്റംസിനോട് വെളിപ്പെടുത്തി. പച്ചക്കറികള്‍ ആരുടെ പേരിലാണ് അയച്ചത്, കറന്‍സി ഇതിനുള്ളില്‍ വെക്കാന്‍ സഹായം ചെയ്തത് ആരാണ് തുടങ്ങിയ കാര്യങ്ങളും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണക്കടത്തിനുള്ള പണം വിദേശത്ത് എത്തിക്കാന്‍ ഇവര്‍ ഉപയോഗിച്ചിരുന്നത് ഈ മാര്‍ഗമായിരുന്നു. സ്വര്‍ണക്കടത്തിന് യുഎഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും സഹായിച്ചെന്ന സുപ്രധാന വെളിപ്പെടുത്തലും സ്വപ്‌ന നേരത്തെ നടത്തിയിരുന്നു.

സ്വര്‍ണക്കടത്തിന് സഹായം നല്‍കിയത് കൊണ്ട് യുഎഇ കോണ്‍സുലേറ്റ് ജനറലിന് 1500 ഡോളര്‍ വീതം നല്‍കിയിരുന്നു. കോണ്‍സുലേറ്റ് ജനറല്‍ നാട്ടിലേക്ക് മടങ്ങിയതോടെ, അറ്റാഷെയാണ് പിന്നീട് സഹായിച്ചതെന്നും സ്വപ്‌ന പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ ജൂണ്‍ വരെ 13 തവണയാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. ചെരിയ അളവിലുള്ള സ്വര്‍ണമാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യം കടത്തിയത്. ഓരോ കടത്ത് കഴിയുമ്പോഴും സ്വര്‍ണത്തിന്റെ തൂക്കം വര്‍ധിപ്പിച്ചു. ഇത്തവണ പിടിക്കപ്പെടാതിരുന്നാള്‍ അടുത്ത തവണ 50 കിലോ സ്വര്‍ണം കടത്താനായിരുന്നു ലക്ഷ്യം.

Ernakulam
English summary
swapna suresh and team sent illegal money to dubai for gold smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X