എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നോട്ട് എണ്ണുന്ന ശബ്ദം വരും, പക്ഷേ പണം കിട്ടില്ല, കൊച്ചിയില്‍ എടിഎം തട്ടിപ്പ് ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൊച്ചി നഗരത്തിലെ എടിഎമ്മുകളില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഷ്ടാവ് സ്‌കെയില്‍ പോലുള്ള വസ്തുവാണ് മോഷണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് സംശയം. കട്ടിയുള്ള കടലാസ് ആണ് ഇതെന്നും സംശയിക്കുന്നതായി പോലീസ് പറയുന്നു.

1

അതേസമയം മോഷ്ടാവ് ഇതര സംസ്ഥാനക്കാരനാണ് എന്നാണ് പോലീസ് നിഗമനം. ഇയാളുടെ കാലിന് ചെറിയൊരു സ്വാധീനിക്കുറവുള്ളതായി വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ ഉടനെ തന്നെ പിടിക്കാം എന്ന് പോലീസ് കരുതുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പതിനൊന്ന് എടിഎമ്മുകളിലാണ് വ്യാപകമായ കവര്‍ച്ച നടന്നത്.

സ്‌കെയില്‍ പോലെയുള്ള വസ്തു ക്യാഷ് ഡിസ്‌പെന്‍സറിന്റെ വായ് ഭാഗത്തിലൂടെ ഉള്ളിലേക്ക് കയറ്റി വെച്ചാല്‍ പണം പുറത്തേക്ക് വരുന്നത് തടയാനാകും എന്ന ഇയാളുടെ കണ്ടെത്തലാണ് തട്ടിപ്പിന് ആധാരം. പണം പിന്‍വലിക്കാന്‍ എത്തുന്ന ആളുകള്‍ക്ക് എടിഎമ്മില്‍ നിന്ന് പണം എണ്ണി ഡിസ്‌പെന്‍സറിലെത്തുന്നതിന്റെ ശബ്ദം കേള്‍ക്കുമെങ്കിലും പണം ലഭിക്കില്ല. പണം പിന്‍വലിച്ചതായി ഫോണ്‍ സന്ദേശം വരികയും ചെയ്യും.

വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍

എടിഎം കാര്‍ഡ് ഉടമ മടങ്ങുന്നതോടെ ഈ സ്‌കെയില്‍ പോലുള്ള സാധനം വലിച്ചെടുക്കുകയാണ് ഇയാള്‍ ചെയ്തിരിക്കുന്നത് ഈ സമയം പണം പുറത്തേക്ക് വീഴും. ഇതെടുത്ത ശേഷം വസ്തു അതേ സ്ഥലത്ത് തന്നെ വെച്ച് അടുത്തയാള്‍ വരുന്നത് വരെ കാത്തുനില്‍ക്കുന്നതായിരുന്നു മോഷ്ടാവിന്റെ രീതിയെന്നും പോലീസ് പറഞ്ഞു.

ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലക്ഷ്വറി ലഞ്ചുമായി ലയണല്‍ മെസ്സി, ഗംഭീര വിജയാഘോഷം, വൈറലായി ചിത്രങ്ങള്‍

ഓഗസ്റ്റ് പതിനെട്ട് മുതല്‍ തുടങ്ങിയ തട്ടിപ്പില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.ഓഗസ്റ്റ് 18, 19 തിയതികളിലായി 25000 രൂപയോളം ഇത്തരത്തില്‍ തട്ടിയെടുത്തെന്നാണ് വ്യക്തമായിട്ടുള്ളത്. അതേസമയം കളമശേരി കേന്ദ്രീകരിച്ചാണ് കൂടുതല്‍ തട്ടിപ്പും നടന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു.

ജില്ലയില്‍ ആകെ പതിനൊന്നിടത്താണ് ഇരത്തില്‍ തട്ടിപ്പ് നടത്തിയത്. വൈറ്റില അടക്കമുള്ള സ്ഥലങ്ങളിലും എടിഎം തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് മാത്രമാണ് ഇയാള്‍ക്ക് പണം തട്ടിയെടുക്കാനായത്. ഇത് എടിഎം സംവിധാനത്തിന്റെ രൂപകല്‍പ്പനയിലുള്ള പിഴവായിട്ടാണ് വിലയിരുത്തല്‍.

അതേസമയം വന്‍ തുകകള്‍ ഇതുവരെ നഷ്ടമായിട്ടില്ല. ആരും പരാതി നല്‍കിയിട്ടുമില്ല. കളമശ്ശേരി പ്രീമിയര്‍ ജങ്ഷനിലുള്ള എടിഎമ്മില്‍ നിന്നാണ് പണം നഷ്ടമായിട്ടുള്ളത്. ബാങ്കില്‍ പതിനൊന്ന് ബ്രാഞ്ചുകളില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെങ്കിലും ഒരു ലക്ഷം രൂപയില്‍ താഴെയുള്ള തുക മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്നാണ് പരാതികളില്‍ നിന്ന് വ്യക്തമാകുന്നത്.

ബാങ്കിന്റെ അസിസ്റ്റന്റ് മാനേജര്‍ ഇന്നലെ വൈകീട്ട് പോലീസിനെ സമീപിച്ചത്. കളമശ്ശേരി ബ്രാഞ്ചില്‍ ഏഴ് ഇടപാടുകളിലായി 25000 രൂപയാണ് നഷ്ടമായത്. പ്രതിക്കായി റെയില്‍വേ സ്റ്റേഷനുകളില്‍ അടക്കം പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

സൊനാലി ഫോഗട്ടിന്റേത് കൊലപാതകം: ബലാത്സംഗത്തിനിരയായി? ശരീരത്തില്‍ മുറിവുകള്‍, 2 പേര്‍ അറസ്റ്റില്‍സൊനാലി ഫോഗട്ടിന്റേത് കൊലപാതകം: ബലാത്സംഗത്തിനിരയായി? ശരീരത്തില്‍ മുറിവുകള്‍, 2 പേര്‍ അറസ്റ്റില്‍

Ernakulam
English summary
this is how robber stole money from south indian bank atm's in kochi, police search intensifies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X