തൃക്കാക്കര ഫലം: ജനഹിതം പൂര്‍ണമായും അംഗീകരിക്കുന്നു, തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് ജോ ജോസഫ്
കൊച്ചി: തൃക്കാക്കരയില്‍ വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. വിജയിക്ക് അനുമോദനം നേരുന്നു. ജനവിധി പൂര്‍ണമായും അംഗീകരിക്കുന്ന.ു തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. അതേസമയം തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് പറഞ്ഞു. അതേസമയം വോട്ടെണ്ണലില്‍ ഒരിക്കല്‍ പോലും മുന്നിലെത്താന്‍ എല്‍ഡിഎഫിന് സാധിച്ചില്ല. യുഡിഎഫിനായിരുന്നു എല്ലാ ഘട്ടത്തിലും മുന്നേറ്റം. വോട്ടെണ്ണലിന് മുമ്പ് വരെ യുഡിഎഫ് മണ്ഡലത്തില്‍ പിന്നോട്ട് പോയേക്കാമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 25000 കടന്നിരിക്കുകയാണ് ഭൂരിപക്ഷം.
തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം2022

അതേസമയം മണ്ഡലത്തില്‍ സിപിഎം തന്ത്രങ്ങളൊക്കെ തകര്‍ന്നുവെന്ന് ഉറപ്പാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ഈ പാളിച്ചയുണ്ടായിരുന്നു. ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതൃത്വം ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചതും തോല്‍വിക്ക് പ്രധാന കാരണമായിട്ടുണ്ട്. തോല്‍വി വിലയിരുത്തുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ ഉണ്ടാവുമോ എന്ന് മാത്രം ഉറപ്പിച്ചത്. തൃക്കാക്കരയില്‍ ചരിത്ര വിജയമാണ് നേടിയതെന്ന് ഉമ പറഞ്ഞു. വിജയം തന്റെ പ്രിയപ്പെട്ട പിടിക്കായി സമര്‍പ്പിക്കുന്നു. ഉജ്ജ്വല വിജയം നേടുമെന്ന് തനിക്ക് ഉഫ്പുണ്ടായിരുന്നുവെന്നും ഉമ വ്യക്തമാക്കി. എല്ലാ പ്രവര്‍ത്തകരോടും നന്ദി പറയുന്നതായി അവര്‍ പറഞ്ഞു.
ഉമാ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല ഇത്. പിണറായിയും കൂട്ടരും യുഡിഎഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. തൃക്കാക്കരയിലെ ജനങ്ങള്‍ അവര്‍ക്കെന്ത് വേണമെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ പറഞ്ഞിരുന്നു 99ല്‍ അവരെ പിടിച്ച് നിര്‍ത്തുമെന്ന്, ആ വാക്ക് പാലിച്ചു, ഭരണകൂടത്തിനുള്ള മറുപടിയാണ് ഈ വിജയമെന്നും ഉമ തോമസ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്. ഭരണയന്ത്രം ദുരുപയോഗം ചെയ്ത പിണറായിയുടെ മുഖത്തേറ്റ അടിയാണ് തൃക്കാക്കരയിലെ തോല്‍വിയെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. മുഖ്യമന്ത്രി ഏത് മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം ചോദിച്ചു.
തൃക്കാക്കരയിലേത് ശക്തമായ ജനവിധിയാണ്. യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് തൃക്കാക്കരയില്‍ മത്സരിച്ചത്. ഇടത് ദുര്‍ഭരണത്തിനും സില്‍വര്‍ ലൈനിനും എതിരായ ജനവികാരമാണിത്. ജനങ്ങളുടെ മേല്‍ കുതിര കയറുന്ന പിണറായിക്കുള്ള താക്കീതാണ് ഈ തോല്‍വിയെന്നും ചെന്നിത്തല പറഞ്ഞു. അഇതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് നിന്ന് നേടിയ വിജയമാണ് തൃക്കാക്കരയിലേത്, അല്ലാതെ വിഡി സതീശന്റെ മാത്രം മികവല്ലെന്നും ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications